കേരളത്തിനൊരു ഗോവന്‍ ഇന്ധന മാതൃക

Posted By:
To Follow DriveSpark On Facebook, Click The Like Button
നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക് വളരെ പ്രധാനം തന്നെയാണ്. എന്നാല്‍ വ്യാവസായിക വളര്‍ച്ചയ്ക്ക് അതിനൊപ്പം തന്നെ പ്രാധാന്യമുണ്ട്. കേരളത്തില്‍ കുടിയന്മാരുടെ എണ്ണം പെരുകിയത് ആ വഴിക്കുള്ള നികുതി വരുമാനം പല മടങ്ങുകളായി വര്‍ധിപ്പിച്ചത് ഓര്‍ക്കുമല്ലോ. എന്നാല്‍ ഇന്ധനത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ കടുംപിടിത്തക്കാരാണ്. ഒരു കാരണവശാലും നയാപൈസപോലും ഇന്ധനനികുതിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കേരളം ഒരുക്കമല്ല. ഇന്ധനത്തിന് നികുതിയിളവ് നല്‍കുക വഴി ലഭിക്കുന്ന വളര്‍ച്ചയില്‍ നമ്മുടെ സംസ്ഥാനം വിശ്വസിക്കുന്നില്ല. സേവനമേഖലയ്ക്ക് പ്രാധാന്യം നല്‍കി ഉല്‍പാദന മേഖലയെ തളര്‍ത്തുന്ന കേരളമോഡലിന്‍റെ ഹാങ്‍ഓവര്‍ ആയിരിക്കുമോ ഇത്?

ഗോവന്‍ മുഖ്യമന്ത്രി ഇത്തവണത്തെ തന്‍റെ ബജറ്റില്‍ പെട്രോളിന് സംസ്ഥാനം ഈടാക്കുന്ന വാറ്റില്‍ വലിയ തോതിലുള്ള ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 55 രൂപയായി കുറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ എണ്ണ കിട്ടുന്ന സംസ്ഥാനമായി ഗോവ മാറിയിരിക്കുകയാണ്.

മറ്റൊരു സുപ്രധാന നീക്കം കൂടി സംസ്ഥാനം എണ്ണയ്ക്കുമേല്‍ നടത്തിയിട്ടുണ്ട്. ഗോവയില്‍ റീഫ്യൂവല്‍ ചെയ്യുന്ന വിമാനങ്ങള്‍ക്ക് ഏവിയേഷന്‍ ഫ്യൂവല്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന തരത്തില്‍ നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നു.

ചോദിക്കാന്‍ വന്നത് ഇതാണ്: ഗോവയ്ക്ക് സാധിച്ചത് എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങള്‍ സാധിക്കുന്നില്ല? കേരളത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നുകൂടി പ്രത്യേകമായി ചേദിക്കണം. കാരണം, കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ ടൂറിസം മേഖലയില്‍ നല്‍കുന്ന ശ്രദ്ധ ഇവിടെ പരിഗണിക്കേണ്ടതുണ്ട്.

ഗോവയുടെ സാമ്പത്തിക വ്യവസ്ഥയുടെ നിലനില്‍പ് ടൂറിസം തന്നെയാണ്. ഈ വഴിക്കുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്നതാണ് പെട്രോള്‍ വില ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഗോവ ലക്ഷ്യം വെക്കുന്നത്. യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്ന ലളിതമായ തന്ത്രം.

കേരളത്തിന് ഈ നടപടിയില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. ടൂറിസം വികസനം എന്നത് തെയ്യവും കഥകളിയും കെട്ടിയാടിയാല്‍ മാത്രം നടക്കുന്ന ഒന്നല്ല. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇവിടെ പ്രധാനമാണ്. ഗോവ നടത്തിയിരിക്കുന്നത് ഈ വഴിക്കുള്ള സുപ്രധാന മുന്നേറ്റമാണ്. ഒരുപക്ഷെ മറ്റൊരു സംസ്ഥാനവും ധൈര്യപ്പെടാത്ത ഒന്ന്.

English summary
Goa chief minister Manohar Parikkar in his budget for 2012-13 has announced a massive cut in petrol prices.
Story first published: Tuesday, March 27, 2012, 15:56 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark