20 ലക്ഷം പേര്‍ കണ്ട വീഡിയോ

Posted By:
Mahindra XUV500
എന്തൊക്കെപ്പറഞ്ഞാലും സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനെ മറികടക്കാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഒരു കാറിന്‍റെ പരസ്യം യൂട്യൂബില്‍ 20 ലക്ഷം പേര്‍ കാണുക എന്നു പറഞ്ഞാല്‍ അതൊരു സംഭവം തന്നെയാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ കമ്പനിയാകുമ്പോള്‍. മഹീന്ദ്രയുടെ പുതിയ വാഹനമായ എക്സ് യു വി 500-ന്‍റെ പരസ്യ ചിത്രത്തിനാണ് യൂട്യൂബില്‍ വന്‍ വരവേല്‍പ് ലഭിച്ചിരിക്കുന്നത്.

വൈറല്‍ മാര്‍ക്കറ്റിഗില്‍ ഇന്ത്യന്‍ കാര്‍ കമ്പനികള്‍ തരക്കേടില്ലാത്ത പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും വിദേശ കാര്‍ കമ്പനികളെ നേരിടാന്‍ തക്ക വണ്ണം അത് വളര്‍ന്നു വരുന്നതേയുള്ളൂ. ഫേസ്ബുക്കില്‍ ഏതാണ്ട് 30 ലക്ഷത്തോളം പേരുടെ പിന്തുണ തങ്ങളുടെ പേജിനുണ്ടെന്ന് മഹീന്ദ്ര അറിയിക്കുന്നു.

എക്സ് യു വിയുടെ പരസ്യത്തില്‍ കാരറ്റ് കണ്ട് പേടിക്കുന്ന നായകന്‍ ഒരു ഫ്ലാഷ്ബാക്കിലേക്ക് പോകുന്നു. എക്സ് യു വി 500 ഓടിച്ച് ഒരു കാട്ടിലേക്ക് ചെന്നതും കുറെ കാടത്തികള്‍ അയാളെ വളഞ്ഞുപിടിച്ച് പാചകം ചെയ്യാന്‍ തീ കൂട്ടുന്നതും അതിന്‍റെ ആവശ്യത്തിലേക്കായി കാരറ്റ് അരിയുന്നതുമൊക്കെയാണ് ഫ്ലാഷ്ബാക്കില്‍ കാണിക്കുന്നത്.

English summary
Mahindra XUV 500 advertisement has crossed 2 million viewership in You Tube. It is described as a terrific success of their ad by Mahindra.
Story first published: Wednesday, February 29, 2012, 16:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark