സോഷ്യലിസ്റ്റ് കാര്‍

By സന്ദീപ് കരിയന്‍

ലോകത്തിന്‍റെ അതാതുകാലത്തെ രാഷ്ട്രീയവും സംസ്കാരവും സാമ്പത്തികവുമെല്ലാം കാറുകളുടെ ഡിസൈനുകളിലും പ്രതിഫലിക്കും. ഇന്ന്, ഉയര്‍ന്ന പരിസ്ഥിതി അവബോധവും മുതലാളിത്ത സാമ്പത്തിക വളര്‍ച്ചയും വിദേശവിപണികളിലെ കാറുകളില്‍ പ്ലാസ്റ്റിക് സാന്നിധ്യം കുറയ്ക്കുന്നത് നാം കാണുന്നു. വളരുന്ന ഇന്ത്യയില്‍, കൂടി വരുന്ന താഴ്ന്ന ഇടത്തരക്കാരുടെ എണ്ണം നാനോ പോലൊരു അത്ഭുതജീവിയെ നമുക്ക് സമ്മാനിച്ചു. ലോകത്തെ പല ഘട്ടങ്ങളില്‍ നയിച്ച പ്രത്യയശാസ്ത്രങ്ങള്‍ പലവിധത്തിലാണ് കാര്‍ എന്ന യന്ത്രത്തെ സമീപിച്ചത്.

യു എസ് എസ് ആറിന്‍റെയും കിഴക്കന്‍ ജര്‍മനിയുടെയുമൊക്കെ കാലത്തെ ഓട്ടോമൊബൈല്‍ മേഖലയെക്കുറിച്ചാണ് ലൂയിസ് എഛ് സീഗള്‍ബം എഡിറ്റു ചെയ്ത "ദ സോഷ്യലിസ്റ്റ് കാര്‍: ഓട്ടോമൊബിലിറ്റി ഇന്‍ ദ ഈസ്റ്റേണ്‍ ബ്ലോക്" എന്ന പുസ്തകം പറയുന്നത്. തൊഴിലാളി കേന്ദ്രിത സാമ്പത്തികം കാറുകളെ കണ്ടത് ഇന്നത്തെപ്പോലെ ഒരു ആഡംബര വസ്തു എന്ന നിലയ്ക്കോ സ്റ്റാറ്റസ് സിംബല്‍ എന്ന നിലയിലോ ആയിരുന്നില്ല. അവ പൊതുഗതാഗതത്തിന്‍റെ ഒരു ഭാഗം മാത്രം.

Trabant Car

പൊതു ഇടങ്ങളില്‍ വ്യക്തികള്‍ക്ക് സ്വകാര്യത സൃഷ്ടിക്കാനുള്ള ഒരു വസ്തുവാണ് ഇന്ന് കാറുകള്‍. പുതിയ കാലത്തിനനുസൃതമായി കാര്‍ എന്നതിന് ഒരു നിര്‍വചനം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ കുടുംബം എന്ന ഒന്ന ഒറ്റവാക്കില്‍ അതിനുത്തരം നല്‍കാം. ഇന്ത്യക്കാര്‍ പ്രത്യേകിച്ചും, കാറിനെ ഒരു വീടായിത്തന്നെ കണക്കാക്കുന്നവരാണ്. അകത്ത് ചട്ടിയും കലവും പട്ടിയും കുട്ടികളും, കാരിയറില്‍ ഒരു സൈക്കിളും എന്നതാണ് ഇന്ത്യന്‍ വിപണിയിലെ കാര്‍ ഡിസൈനിംഗിനെ സ്വാധീനിക്കുന്ന തത്വശാസ്ത്രം.

ശീതയുദ്ധകാലത്ത് (1960-കളില്‍) കിഴക്കന്‍ ജര്‍മനി നിര്‍മിച്ച കാറാണ് ട്രബാന്‍റ്. അക്കാലത്തെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതി ഈ കാറിന്‍റെ ഡിസൈനിലും പ്രതിഫലിക്കുന്നത് നമുക്ക് കണ്ടെടുക്കാനാവും. കാര്യക്ഷമത വളരെ കുറഞ്ഞ ഒരു ടൂ സ്ട്രോക്ക് എന്‍ജിനാണ് ഈ കാറുനുണ്ടായിരുന്നത്. ഡ്യൂറോപ്ലാസ്റ്റ് കൊണ്ടുണ്ടാക്കിയ ബോഡി. ഇന്‍റീരിയര്‍ ഭാഗങ്ങള്‍ വളരെ ചെലവു കുറഞ്ഞ ചില വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്.

എല്ലാം കാര്യമാത്ര പ്രസക്തമായ അളവിലായിരുന്നു ട്രബാന്‍റ് ഉള്‍ക്കൊണ്ടത്. ചെക്കോസ്ലോവാക്യ, പോളണ്ട് തുടങ്ങിയ അന്നത്തെ കമ്മ്യൂണിസ്റ്റ് ബ്ലോക്കില്‍ മുഴുവന്‍ ട്രബന്‍റ് വിതരണം ചെയ്യപ്പെട്ടു. മോട്ടോര്‍കാറുകളെ സ്നേഹിക്കുന്നയാളുകള്‍ അക്കാലത്ത് ട്രബന്‍റിനു വേണ്ടി അപേക്ഷ നല്‍കി വര്‍ഷങ്ങളോളം കാത്തിരുന്നു.

ബര്‍ലിന്‍ മതില്‍ തകര്‍ന്നപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന് പടിഞ്ഞാറിലേക്ക് ഇരച്ചുകയറിയ ട്രബന്‍റ് കാറുകള്‍ ഇന്നും ഒരു പ്രതീകാത്മക ചിത്രമായി ഉപയോഗിക്കപ്പെടുന്നു.

Most Read Articles

Malayalam
English summary
Here is a story about the car making philosophy of the old Communist regime of USSR and East Germany.
Story first published: Monday, April 30, 2012, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X