തിരിച്ചുവരണമെന്ന് ഇന്ത്യ കൊതിക്കുന്ന അഞ്ചു ബൈക്കുകള്‍

By Dijo Jackson

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നാണ് ഇന്ത്യ. എണ്ണമറ്റ മോഡലുകള്‍ ഇന്നു വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നു. എന്നാല്‍ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ഇതായിരുന്നില്ല ചിത്രം. വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമായിരുന്നു വിപണിയിലുണ്ടായിരുന്നത്. എണ്‍പതു, തൊണ്ണൂറുകളിലെ ബൈക്കുകളും സ്‌കൂട്ടറുകളും ഇന്ത്യന്‍ മനസുകളില്‍ ആഴത്തില്‍ പതിയാന്‍ കാരണമിതാണ്.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

കാലചക്രത്തിന്റെ കറക്കത്തില്‍ വിപണിയില്‍ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും രാജകീയ പ്രൗഢിയൊട്ടും ചോരാതെ നിരത്തില്‍ ഇന്നും കുതിക്കുകയാണ് ഇവരില്‍ ചിലര്‍. ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തണമെന്ന് വാഹനപ്രേമികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന അഞ്ചു വിന്റേജ് ബൈക്കുകള്‍ —

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

രാജ്ദൂത് (യമഹ RD350)

ഇന്ത്യ എക്കാലത്തുമായി കണ്ട ഐതിഹാസിക ബൈക്ക്. ഒരുകാലത്ത് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളോളം പ്രചാരമുണ്ടായിരുന്നു രാജ്ദൂതിന്. ഇന്ത്യന്‍ ബൈക്ക് സങ്കല്‍പങ്ങള്‍ക്ക് ചിറക് നല്‍കിയത് രാജ്ദൂതാണെന്നു നിസംശയം പറയാം.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

1973 മുതല്‍ യൂറോപ്പില്‍ യമഹ RD350 അണിനിരന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നെയും ഒരുപാടെടുത്തു RD350 അഥവാ രാജ്ദൂത് 350 ഇന്ത്യയിലെത്താന്‍. 1983 മുതല്‍ 1989 വരെ മാത്രമെ ബൈക്ക് ഇന്ത്യയില്‍ വില്‍പനയ്ക്കെത്തിയുള്ളു.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

വന്നകാലത്ത് ഇന്ത്യയില്‍ വില്‍പനയ്ക്ക് അണിനിരന്ന ഏറ്റവും വേഗതയേറിയ ബൈക്കായിരുന്നു രാജ്ദൂത്. ഉയര്‍ന്ന വില, കുറഞ്ഞ ഇന്ധനക്ഷമത, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്ദൂതിന് വിപണിയില്‍ വിനയായി.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

മണ്‍മറഞ്ഞിട്ടു കാലങ്ങളായെങ്കിലും ഇന്നും പൊന്നും വിലകൊടുത്തു RD350 -യെ വാങ്ങാന്‍ ആരാധകര്‍ തക്കം പാര്‍ത്തിരിക്കുകയാണ്.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

യെസ്ഡി റോഡ്കിംഗ്

യെസ്ഡി റോഡ്കിംഗ്. അറുപതു, എഴുപതുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഇന്ത്യയില്‍ പിച്ചവെയ്ക്കുന്ന കാലത്ത് മുഴങ്ങികേട്ട പേരാണിത്. ജാവ യുഗമെന്നാണ് ഈ കാലഘട്ടത്തെ ബൈക്ക് പ്രേമികള്‍ വിളിക്കാറ്.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ളതില്‍ വെച്ചു ഏറ്റവും പ്രചാരം കൈയ്യടക്കിയ മോഡലാണ് യെസ്ഡി റോഡ്കിംഗ്. 250 സിസി ടൂ-സ്‌ട്രോക്ക് എഞ്ചിനുമായി നിരത്തു വിറപ്പിച്ച യെസ്ഡി റോഡ്കിംഗ് റേസ് ട്രാക്കുകളിലെ സജീവ സാന്നിധ്യമായിരുന്നു.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

ഇരട്ട എക്‌സ്‌ഹോസ്റ്റുകളാണ് ബൈക്കിലെ മുഖ്യാകര്‍ഷണം. 1978 മുതലാണ് വിപണിയില്‍ യെഡ്‌സി റോഡ്കിംഗ് വന്നുതുടങ്ങിയത്. 1996 -ല്‍ കൂടുതല്‍ മികവും തികവും മൈലേജുമുള്ള ജാപ്പനീസ് ബൈക്കുകളുടെ അതിപ്രസരം മൂലം റോഡ്കിംഗിനെ നിര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതരാവുകയായിരുന്നു.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

യമഹ RX100

കാലങ്ങള്‍ക്കു മുമ്പെ ഇന്ത്യന്‍ നിരത്തില്‍ സൂപ്പര്‍ഹിറ്റായ ബൈക്ക്. ക്യാമ്പസുകളുടെ ലഹരി. എണ്‍പതു, തൊണ്ണൂറുകളുടെ ആവേശം. യമഹയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബൈക്കാണ് RX100.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

ഇരമ്പിയാര്‍ക്കുന്ന ശബ്ദവും പൊട്ടിത്തെറിച്ചുള്ള കുതിപ്പും ബൈക്ക് പ്രേമികളുടെ മനസിലെ അണയാത്ത ഓര്‍മ്മകളാണ്. RD350 -യുടെ പിന്‍ഗാമിയായാണ് RX100 വിപണിയില്‍ വന്നത്. കുറഞ്ഞ വില, ഭേദപ്പെട്ട മൈലേജ്, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ധാരാളിത്തം; രാജ്ദൂതിലേറ്റ പരാജയം RX100 -ലൂടെ യമഹ തിരുത്തുകയായിരുന്നു.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

1985 മുതല്‍ 1996 വരെയാണ് യമഹ RX100 വിപണിയില്‍ സര്‍വ്വ പ്രതാപത്തോടെ ജീവിച്ചത്. മലിനീകരണനിയന്ത്രണ നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമായതോടെ ടൂ സ്ട്രോക്ക് എഞ്ചിനുള്ള RX100 -നെ നിര്‍ത്താന്‍ യമഹ നിര്‍ബന്ധിതരായി.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

അങ്ങനെ 1996 മാര്‍ച്ചില്‍ RX100 യുഗം വിപണിയില്‍ അവസാനിച്ചു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നൂറു സിസി ബൈക്കാണ് യമഹ RX100.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

ബജാജ് ചേതക്

ബജാജ് ചേതക്. എണ്‍പത്, തൊണ്ണൂറുകളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണ ഇരുചക്ര രാജകുമാരന്‍. ഇടത്തരക്കാരന്റെ സ്വപ്നവാഹനം. ഇടംകൈയ്യില്‍ ഗിയറിട്ട് ഓടിക്കുന്ന ചേതക് സ്‌കൂട്ടറിനെ ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തിലാണ് രാജ്യം നെഞ്ചിലേറ്റിയത്.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

എന്നാല്‍ ജാപ്പനീസ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ മൈലേജും കരുത്തുമേകുന്ന പുതുതലമുറ ബൈക്കുകള്‍ കളം നിറഞ്ഞതോടെ ബജാജ് ചേതകിന് പിന്‍വാങ്ങേണ്ടി വന്നു. വെസ്പ സ്പ്രിന്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങിയ ബജാജ് ചേതക് 1972 -ലാണ് ഇന്ത്യയില്‍ ആദ്യമായി വന്നത്. പിന്നീട് എണ്‍പതുകളില്‍ ടൂ-സ്‌ട്രോക്ക് ചേതക്കിനെ കമ്പനി പരിഷ്‌കരിച്ചു. 2006 -ലാണ് ചേതക്കിന്റെ അവസാന പ്രതി വിപണിയില്‍ എത്തിയത്.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

എല്‍എംഎല്‍ വെസ്പ

1971 -ല്‍ ബജാജുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതോടെ ഇനിയെന്തെന്നതിനെ കുറിച്ച് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ പിയാജിയോ ചിന്തിച്ചത്. നീണ്ടകാല ചര്‍ച്ചകള്‍ക്കും പദ്ധതികള്‍ക്കുമൊടുവില്‍ ലോഹിയ മെഷീനറി ലിമിറ്റഡുമായി കൈകോര്‍ക്കാന്‍ 1983 -ല്‍ പിയാജിയോ തീരുമാനിച്ചു.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

രണ്ടാംവരവില്‍ ബജാജ് ചേതക്കിനുള്ള മറുപടിയുമായാണ് കമ്പനി അണിനിരന്നത്. ചെറിയ കാലയളവു കൊണ്ടുതന്നെ ബജാജ് ചേതക്കിനോളം പ്രചാരം എല്‍എംഎല്‍ വെസ്പയും നേടി.

തിരിച്ചുവരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന അഞ്ചു ബൈക്കുകള്‍

1999 -ല്‍ എല്‍എംഎല്ലും പിയാജിയോയും വേര്‍പിരിഞ്ഞെങ്കിലും NV, സെലക്ട് 2 തുടങ്ങിയ മോഡലുകളെ എല്‍എംഎല്‍ നിരയില്‍ തുടര്‍ന്നും അണിനിരന്നു. ടൂ-സ്‌ട്രോക്ക് വാഹനങ്ങള്‍ക്കിടയില്‍ ഒരിക്കലും വിട്ടുകളയാന്‍ കഴിയാത്ത പേരാണ് എല്‍എംഎല്‍ വെസ്പ.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Vintage Bikes That India Wants Badly. Read in Malayalam.
Story first published: Thursday, July 26, 2018, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X