അറിയാമോ? ഇങ്ങനെയും ചില നിയമങ്ങളുണ്ട്!

Written By:

നിയമം അറിയില്ല എന്നത് കോടതിയിൽ നിലനിൽക്കുന്ന വാദമല്ല. നിയമം അറിഞ്ഞിരിക്കേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഇത്തരം ഉത്തരവാദിത്തങ്ങളിലൊന്നും വിശ്വാസമുള്ളവരല്ല നമ്മിൽ വലിയൊരു വിഭാഗവും. പണി കിട്ടുമ്പോൾ മാത്രമാണ് 'ഓ ഇങ്ങനെയൊരു നിയമം നിലവിലുണ്ടായിരുന്നോ?' എന്ന് അത്ഭുതപ്പെടുക.

ഇന്ത്യയിലാണെങ്കിൽ കാര്യങ്ങൾ കുറെക്കൂടി സങ്കീർണമാണ്. ഓരോ സംസ്ഥാനത്തിനും ഓരോ നിയമമാണ്. സംസ്ഥാനം വിട്ട് വണ്ടിയെടുക്കുന്നവർ ഹൃദയത്തിലൊരു കിടുക്കവുമായിട്ടു വേണം അത് ചെയ്യാൻ. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്കറിയില്ലല്ലോ? ചുവടെ ഇത്തരം ചില നിയമങ്ങളെക്കുറിച്ചാണ് ചർച്ച.

To Follow DriveSpark On Facebook, Click The Like Button
ഡോറ് ജാമാക്കിയാൽ

ഡോറ് ജാമാക്കിയാൽ

ചില അലവലാതികൾ പാർക്ക് ചെയ്യുമ്പോൾ മറ്റുള്ളവർക്കിട്ട് പണികൊടുക്കുന്ന ഒരു രീതിയാണിത്. അടുത്തുള്ള വാഹനത്തോട് ചാരി പാർക്ക് ചെയ്യും. പ്രസ്തുത വാഹനത്തിന്റെ ഉടമ തിരിച്ചെത്തിയാൽ അകത്ത് കയറാൻ സാധിക്കാതെ കുടുങ്ങും. ഇങ്ങനെ ഡോർ തുറക്കാൻ പറ്റാത്ത വിധത്തിൽ ആരെങ്കിലും വാഹനം പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ പൊലീസിനെ വിളിക്കാവുന്നതാണ്. തെറ്റ് ചെയ്തയാൾ 100 രൂപ പിഴയടയ്ക്കേണ്ടതായി വരും.

ഹോണില്ലെങ്കിൽ

ഹോണില്ലെങ്കിൽ

വാഹനത്തിലെ ഹോൺ നേരാംവണ്ണം പ്രവർത്തിക്കുന്നില്ലെങ്കിൽ പണികിട്ടും എന്നറിയോമോ? 100 രൂപയാണ് ഇതിന് പിഴ.

ഫസ്റ്റ് എയ്ഡ്

ഫസ്റ്റ് എയ്ഡ്

എന്തെങ്കിലും അപകടം സംഭവിച്ച് യാത്രക്കാർക്ക് പരിക്കു പറ്റിയാൽ ഡ്രൈവർ ഫസ്റ്റ് എയ്ഡ് കിറ്റ് ഹാജരാക്കിക്കൊള്ളണം. അടിയന്തിര സാഹചര്യത്തിൽ വാഹനത്തിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ഇല്ലെങ്കിൽ ചെന്നൈയിലും കൊൽക്കത്തയിലും മൂന്നു മാസത്തെ തടവോ 500 രൂപ പിഴയോ ലഭിക്കും.

കാറിലെ വലി

കാറിലെ വലി

ദില്ലി തലസ്ഥാന നഗരിയിൽ കാറിനകത്തിരുന്ന പുകവലിച്ചാൽ 100 രൂപ പിഴ നൽകേണ്ടി വരും.

ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്താൽ

ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്താൽ

ബസ് സ്റ്റോപ്പ് പോലുള്ള പൊതു ഇടങ്ങളിൽ സ്വകാര്യ വാഹനം പാർക്ക് ചെയ്ത് ബുദ്ധിമുട്ടിച്ചാൽ കൊൽക്കത്തയിൽ 100 രൂപ പിഴ അടയ്ക്കണം.

അറിയിച്ച് ചെയ്യുക!

അറിയിച്ച് ചെയ്യുക!

സുഹൃത്തിന്റെ കാർ അയാളറിയാതെ എടുത്തോണ്ടു പോയാൽ ചെന്നൈയിൽ പണി കിട്ടും. സുഹൃത്തിനെ പൊലീസ് വിളിക്കുമ്പോൾ അയാൾ കൈമലർത്തിയാൽ ഡ്രൈവർക്ക് അഞ്ഞൂറ് രൂപ പിഴയോ 3 മാസം തടവോ ലഭിക്കാനിടയുണ്ട്.

ടിവി

ടിവി

മുംബൈയിൽ വാഹനത്തിന്റെ ഡാഷ്ബോഡിൽ ടിവിയോ മറ്റേതെങ്കിലും വീഡിയോ ഉപകരണമോ സ്ഥാപിക്കുന്നത് കുറ്റകരമാണ്. 100 രൂപ പിഴ ഈടാക്കാൻ പൊലീസിന് സാധിക്കും.

ഐഡിൽ

ഐഡിൽ

വണ്ടിയുടെ എൻജിൻ ഓണാക്കി നിറുത്തി എവിടെയെങ്കിലും പോയാൽ മുംബൈയിൽ പണികിട്ടും. 100 രൂപ പിഴ ചുമത്താവുന്ന കുറ്റമാണിത്.

കൂടുതല്‍... #auto facts #traffic #car talk
English summary
7 traffic laws you don't know about
Story first published: Tuesday, September 8, 2015, 17:42 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark