ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

ഫ്യൂണറൽ കോച്ച്, ഇങ്ങനെയൊരു സാധനം നമുക്ക് അത്ര കേട്ടുകേഴ്വി ഉണ്ടാവില്ല, പിന്നെ ഫ്യൂണറൽ എന്ന് ഉണ്ടല്ലോ അപ്പോൾ ശവസംസ്കാരവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ് എന്ന് പലർക്കും ക്ലിക്കായിട്ടുണ്ടാവും.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

സംഭവം ശരിയാണ്, നമ്മുടെ നാട്ടിൽ ഉപയോഗിച്ചിരുന്ന ശവ മഞ്ചൽ ഏറെ കുറെ സമമാണിത്. എന്നാൽ ഇതിൽ മൃതദേഹം മാത്രമല്ല സംസ്കാര ചടങ്ങിന് ആളുകളേയും വഹിക്കാം.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

ഒരു ഫ്യൂണറൽ കോച്ച് എന്ന നിലയിൽ, എക്സെല്ല 280 യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തത് ഒരു വലിയ കൂട്ടം ആളുകളെ തങ്ങളുടെ പ്രിയപ്പെട്ടവറുടെ അവസാന സവാരിക്ക് കൊണ്ടുപോവാനാണ്. ഇതിൽ ശവപ്പെട്ടി/ കാസ്കറ്റുകൾ, ധാരാളം പൂക്കൾ/ബൊക്കെയ്കൾ എന്നിവയും കൊണ്ടുപോകുന്നതിനായി നിർമ്മിച്ചതാണ്. ഇവ മോട്ടോർഹോം വിഭാഗത്തിൽ പെടുത്താം.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

മിക്ക മോട്ടോർഹോമുകളും ഇന്നും സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണെങ്കിലും, 1982 -ലെ എയർസ്ട്രീം എക്‌സെല്ല 280 ഫ്യൂണറൽ കോച്ച് ഒരു ഹോണ്ടഡ് റൂം ഗെയിമാക്കിയാണ് മാറ്റിയിരിക്കുന്നത്, ഇത് പേടിസ്വപ്നങ്ങളുടെ ഒരു കലവറയായി മാറുന്നു.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

മിഷിഗണിൽ സ്ഥിതിചെയ്യുന്ന ഈ കോച്ച് എയർസ്ട്രീം നിർമ്മിച്ച അത്തരം 33 യൂണിറ്റുകളിലൊന്നാണ്. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ 50,000 ഡോളറിന് (ഏകദേശം 36 ലക്ഷം ഡോളർ) ഇപ്പോൾ ഇത് വിൽപ്പയ്ക്കു വെച്ചിരിക്കുകയാണ്.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

ഈ പ്രത്യേക പതിപ്പ് ഇപ്പോൾ ഒരു വാമ്പയർ തീമുള്ള ഒരു മൊബൈൽ എസ്‌കേപ്പ് റൂമായി പരിഷ്കരിച്ചിരിക്കുന്നു. ഗെയിം റൂമിൽ ആറ് കളിക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും, അവർക്ക് 40 മിനിറ്റ് വീതം വാമ്പയർ പിടിക്കുന്നതിനുമുമ്പ് ഇതിൽ നിന്ന് രക്ഷപ്പെടാൻ സമയം നൽകും, ഇതിനുള്ളിൽ പുറത്തു കടക്കണം.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

അഡ്വഞ്ചർ ഗെയിമിന് വാമ്പയർസ് ലെയർ എന്നാണ് പേര് നൽകിയിരിക്കുന്നത്. മൊബൈൽ എസ്‌കേപ്പ് റൂമിന്റെ പുതിയ ഉടമയ്‌ക്ക് ഗെയിം പ്രവർത്തിപ്പിക്കുന്നതിന് പരിശീലനം നൽകുകയും അതിന്റെ എല്ലാ മാർക്കറ്റിംഗ്, പരസ്യ സാമഗ്രികളും നൽകുകയും ചെയ്യും.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

1982 മോഡൽ ഫ്യുണറൽ കോച്ച് വളരെ നന്നായി പരിപാലിക്കപ്പെടുന്നുണ്ടെങ്കിലും അത് റണ്ണിംഗ് കണ്ടീഷനിലല്ല. ഇത് വാങ്ങുന്നയാളുടെ സ്ഥലത്തേക്ക് ഒരു ഫ്ലാറ്റ്ബെഡ് ഉപയോഗിച്ച് ഇത് ടോ-ചെയ്ത് എത്തിക്കാനെ കഴിയൂ.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

അഞ്ച് മുതൽ ആറ് വർഷം മുമ്പാണ് വാഹനം റോഡിൽ അവസാനമായി ഓടിച്ചത്. അല്ലാത്തപക്ഷം എക്സെല്ല 280 ഫ്യൂണറൽ കോച്ചിന് 454 V8 എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുണ്ട്. 28 ഇഞ്ച് നീളമുള്ള ഷെവർലെ P30 ട്രക്ക് ചാസിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

ഫ്യൂണറൽ കോച്ചിന് പരമ്പരാഗതമായി ഒരു കുളിമുറി, ഒരു ഫുൾ ഫംഗ്ഷൻ അടുക്കള, ഇരട്ട കിടക്കകൾ, ഒരു സോഫ ബെഡ്, രണ്ട് HVAC യൂണിറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
English summary
80s Airstream Funeral Coach Transformed Into A Haunting Game Room. Read in Malayalam.
Story first published: Friday, May 21, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X