കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍ — വീഡിയോ

By Staff

എട്ടാം വയസിലാണ് മെര്‍സിഡീസ് കാറിനെ ദേവരാജന്‍ ആദ്യമായി കാണുന്നത്. ഗ്രില്ലില്‍ പതിഞ്ഞ തിക്രോണ നക്ഷത്രം ദേവരാജന്റെ മനസില്‍ ആഴ്ന്നിറങ്ങി. മെര്‍സിഡീസ് കാര്‍ സ്വന്തമാക്കണമെന്നു അന്നേ ഇദ്ദേഹം മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ജീവിത പ്രാരാബ്ദങ്ങള്‍ കുന്നുകൂടിയപ്പോള്‍ മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം മനസില്‍ താഴിട്ടു പൂട്ടി ദേവരാജന്‍ മണ്ണിലേക്കിറങ്ങി.

കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

എണ്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിന്റെ വളയത്തില്‍ പിടിമുറുക്കുമ്പോള്‍ ദേവരാജന് മുന്നില്‍ ഓര്‍മ്മകളത്രയും നടമാടുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സാധാരണക്കാരനായ കര്‍ഷകന്‍ 88 ആം വയസ്സില്‍ മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസ് വാങ്ങിയ കഥയാണിത്.

കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

ചെന്നൈയിലെ മെര്‍സിഡീസ് ബെന്‍സ് ട്രാന്‍സ് കാര്‍ ഇന്ത്യ ഡീലര്‍ഷിപ്പ് പുറത്തുവിട്ട വീഡിയോ ദേവരാജനെന്ന കര്‍ഷകനെ കുറിച്ചും അദ്ദേഹത്തിന്റെ ചിരകാലഭിലാഷത്തെ കുറിച്ചും പറയുകയാണ്. എട്ടാം വയസിലാണ് ദേവരാജന്‍ ആദ്യമായി മെര്‍സിഡീസ് ബെന്‍സ് കാര്‍ കാണുന്നത്.

കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

കാറിനെ ആദ്യം കണ്ടപ്പോള്‍ വാഹനമേതെന്നോ, വിലയയെന്തെന്നോ ദേവരാജന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നുമാത്രം അദ്ദേഹം നിശ്ചയിച്ചു, ഗ്രില്ലിന് മുകളില്‍ തിക്രോണ നക്ഷത്രമുള്ള കാര്‍ വാങ്ങണം.

കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചു മെര്‍സിഡീസ് ബെന്‍സ് കാര്‍ കൊക്കില്‍ ഒതുങ്ങുന്നതിലും വലുതാണ്. എന്നാല്‍ മെര്‍സിഡീസ് ബെന്‍സ് വാങ്ങാനുള്ള ആഗ്രഹത്തെ ദേവരാജന്‍ ഉപേക്ഷിച്ചില്ല. സ്വപ്‌നവാഹനത്തിന് വേണ്ടി അദ്ദേഹം രാപ്പകല്‍ അധ്വാനിച്ചു.

കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

ഒടുവില്‍ 88 ആം വയസില്‍ മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിനെ ദേവരാജന്‍ സ്വന്തമാക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഒന്നടങ്കം അദ്ദേഹത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുകയാണ്. മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിനെ വാങ്ങാന്‍ ഭാര്യയുമൊത്ത് ഷോറൂമിലേക്കു കടന്നുചെല്ലുന്ന ദേവരാജനാണ് വീഡിയോയില്‍.

കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

ദേവരാജന്റെ കഥയറിഞ്ഞ ഷോറൂം ജീവനക്കാര്‍ കേക്ക് മുറിച്ചും വീഡിയോ ചിത്രീകരിച്ചുമാണ് അദ്ദേഹത്തിനൊപ്പം ആഹ്‌ളാദനിമിഷങ്ങള്‍ പങ്കിട്ടത്. എംപിവിയുടെയും ഹാച്ച്ബാക്കിന്റെയും ഒരു സങ്കരയിന മോഡലാണ് മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസ്.

കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

ഉയര്‍ന്ന മേല്‍ക്കൂരയുള്ള ടോള്‍ ബോയ് ശൈലി ബി ക്ലാസിലെ ശ്രദ്ധാകേന്ദ്രമാണ്. ഉയര്‍ന്ന മേല്‍ക്കൂരയായതു കൊണ്ടു പ്രായമായവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഉള്ളില്‍ കടക്കാനും പുറത്തുകടക്കാനും ബി ക്ലാസില്‍ പറ്റും. കാറിന്റെ അകത്തളം ഏറെ വിശാലമാണ്.

കാത്തിരുന്നത് 80 വര്‍ഷം, മെര്‍സിഡീസ് ബെന്‍സ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി കര്‍ഷകന്‍

ദേവരാജന്‍ തെരഞ്ഞെടുത്ത വകഭേദമേതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 32 ലക്ഷം മുതലാണ് മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിന് എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മോഡല്‍ ലഭ്യമാണ്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമെ കാറിലുള്ളു. 2012 മുതലാണ് ബി ക്ലാസ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്. എ ക്ലാസ് വരുന്നതുവരെ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരുന്നു ബി ക്ലാസ്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
88 Year-Old Indian Farmer Buys A Mercedes Benz. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X