ടാറ്റ സഫാരിയുടെ ഡിസൈന്‍ ടാറ്റ കോപ്പിയടിച്ചത് എവിടെ നിന്ന്?

Written By:

എവിടെ കോപ്പിയടി നടന്നാലും അതിന്റെ ഉത്തരവാദിത്തം ചൈനയുടെ തലയില്‍ കെട്ടിയേല്‍പിക്കുന്ന ഒരു പ്രവണതയുണ്ട്. ഇതൊക്കെ കണ്ടാല്‍ ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങള്‍ വളരെ മോശക്കാരാണെന്ന പ്രതീതിയാണുണ്ടാവുക. കോപ്പിറൈറ്റ് നിയമങ്ങള്‍ ദുര്‍ബലമായ ചൈനയില്‍ വ്യാപകമായ കോപ്പിയടികള്‍ നടക്കുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാല്‍, ഈ നിയമങ്ങളെല്ലാം ശക്തമായി തുടരുന്ന മറ്റിടങ്ങളില്‍ കോപ്പിയടി അറ്മാദിച്ചു നടക്കുന്നതോ?

ക്ലാസിക്കുകളായി പരിഗണിക്കപ്പെടുന്ന പല കാറുകളുടെയും ഡിസൈനുകള്‍ കോപ്പിയടിച്ചാണ് നമ്മുടെയും ലോകത്തിലെ പല രാഷ്ട്രങ്ങളുടെയും നിരത്തുകളില്‍ പല വാഹനങ്ങളും ഓടുന്നത്. ഇന്ത്യയില്‍ തനതു ഡിസൈനുകള്‍ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും ശൈശവാവസ്ഥയില്‍ തന്നെയാണുള്ളത്.

കോപ്പിയടിയിലൂടെ സൃഷ്ടിക്കപ്പെട്ട കാറുകളെയും അവയുടെ ഒറിജിനലുകളെയും പരിചയപ്പെടുത്തികയാണിവിടെ.

അടുത്ത താള്‍ മുതല്‍....

അടുത്ത താള്‍ മുതല്‍....

അടുത്ത താള്‍ മുതല്‍....

ഗീലി പാണ്ട

ഗീലി പാണ്ട

ഗീലി പാണ്ട-യുടെ ഡിസൈന്‍ കോപ്പിയടിച്ചത് നമുക്കേറെ പരിചിതമായ ഒരു കാറില്‍ നിന്നാണ്. ആ കാറിനെ അടുത്ത താളില്‍ കാണാം.

മാരുതി സുസൂക്കി എ-സ്റ്റാര്‍/സുസൂക്കി ആള്‍ട്ടോ

മാരുതി സുസൂക്കി എ-സ്റ്റാര്‍/സുസൂക്കി ആള്‍ട്ടോ

പാണ്ട എന്ന മൃഗത്തിന്റെ സൗന്ദര്യം പകര്‍ത്തിയതാണ് ചൈനീസ് കാറായ ഗീലി പാണ്ടയുടെ ഡിസൈന്‍ എന്നാണ് വെപ്പ്. എന്നാല്‍ നമ്മുടെ എ സ്റ്റാറുമായി (വിദേശവിപണികളില്‍ സുസൂക്കി ആള്‍ട്ടോ) ഈ വാഹനത്തിനുള്ള സാമ്യം തള്ളിക്കളയാനാവില്ല. ഗ്രില്ലിന്റെയും ഹെഡ്‌ലാമ്പിന്റെയും ഡിസൈനും മുഖത്തിന്റെ മൊത്തം രൂപവുമെല്ലാം എ-സ്റ്റാറിനോടു ചേര്‍ന്നു നില്‍ക്കുന്നതാണ്.

ഡോങ്‌ഫെങ് ഇക്യൂ 2050

ഡോങ്‌ഫെങ് ഇക്യൂ 2050

ഡോങ്‌ഫെങ് ഇക്യൂ 2050 ഒരു നാണം കെട്ട കൊപ്പിയടിയാണ്. ഒറിജിനല്‍ അടുത്ത താളില്‍.

ഹമ്മര്‍ എച്ച്1

ഹമ്മര്‍ എച്ച്1

ഹെഡ്‌ലൈറ്റിന്റെയും ഗ്രില്ലിന്റെയും ഡിസൈന്‍ മാറ്റം ഒഴിച്ചു നിറുത്തിയാല്‍ ഹമ്മറിന്റെ തനിക്കോപ്പിയാണ് ഡോങ്‌ഫെങ് ഇക്യൂ 2050 എന്നു പറയേണ്ടിവരും. ചൈനീസ് മിലിട്ടറിക്കുവേണ്ടി നിര്‍മിച്ച വാഹനമാണ് ഡോങ്‌ഫെങ് ഇക്യൂ 2050. മിലിട്ടറിക്ക് ഡിസൈനിന്റെ ഒറിജിനാലിറ്റിയൊന്നും ഒരു പ്രശ്‌നമല്ല. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്നു പറഞ്ഞത് മാവോ സെ ദൂങ് ആണല്ലോ?

ഗ്രേറ്റ് വാള്‍ ഫ്‌ലോറിഡ്

ഗ്രേറ്റ് വാള്‍ ഫ്‌ലോറിഡ്

ഗ്രേറ്റ് വാള്‍ ഫ്‌ലോറിഡ് കോപ്പിയടിച്ചുണ്ടാക്കിയതാണ്. ഒറിജിനല്‍ അടുത്ത താളില്‍.

ടൊയോട്ട ഇസ്റ്റ്

ടൊയോട്ട ഇസ്റ്റ്

ടൊയോട്ട ഇസ്റ്റിന്റെ ഈച്ചക്കോപ്പിയാണ് ഗ്രേറ്റ് വാള്‍ ഫ്‌ലോറിഡ് എന്നു പറയാം. ഗ്രേറ്റ് വാളിന്റെ ഡിസൈന്‍ ടീം എന്തു പണിയാണ് എടുത്തതെന്ന് ആരും അത്ഭുതപ്പെടുന്ന വിധത്തിലാണ് കോപ്പിയടി നടന്നിട്ടുള്ളത്. പിന്‍വശത്തു നിന്നുള്ള കാഴ്ചയില്‍ ഡിസൈന്‍ പൂര്‍ണമായും ടൊയോട്ട ഇസ്റ്റില്‍ നിന്നുള്ളതാണെങ്കില്‍ മുമ്പിലെ ഡിസൈന്‍ കോപ്പിയടിച്ചിരിക്കുന്നത് ടൊയോട്ടയുടെ തന്നെ യാരിസ് മോഡലില്‍ നിന്നാണ്.

ടെമ്പോ ട്രാക്‌സ് ജൂഡോ

ടെമ്പോ ട്രാക്‌സ് ജൂഡോ

ടെമ്പോ ട്രാക്‌സ് ജൂഡോ-യും ഒറിജിനലല്ല. ഒറിജിനലിനെ അടുത്ത താളില്‍ കാണാം.

കാറുകളിലെ ഈച്ചക്കോപ്പികള്‍

മെഴ്‌സിഡിസ് ബെന്‍സ് ജി വാഗണിന്റെ സ്വാധീനമുണ്ട് ടെമ്പോ ട്രാക്‌സ് ജൂഡോ ഡിസൈനില്‍. വീല്‍ ആര്‍ച്ചുകളുടെ രൂപവും ഹെഡ്‌ലാമ്പുകളും ഒറ്റയൊറ്റ സാമ്യങ്ങളായി ചൂണ്ടിക്കാണിക്കാ. അതോടൊപ്പം വാഹനത്തിന്റെ മൊത്തം രൂപം ജി വാഗണിനോട് പുലര്‍ത്തുന്ന വലിയ സാമ്യവും കാണണം.

ലിഫാന്‍ 320

ലിഫാന്‍ 320

ലിഫാന്‍ 320-യും കോപ്പിയടിയാണ്. ഏതാണെന്ന് പിടികിട്ടിയില്ലെങ്കില്‍ അടുത്ത താളിലുണ്ട് ഉത്തരം.

മിനി കൂപ്പര്‍

കാറുകളിലെ ഈച്ചക്കോപ്പികള്‍

മിനി കൂപ്പറിന്‍ നിന്നാണ് ലിഫാന്‍ 320 എന്ന ചൈനീസ് വാഹനത്തിന്റെ ഡിസൈന്‍ പിറവിയെടുക്കുന്നത്. ഗ്രില്ലിന്റെ ഡിസൈനും ഹെഡ്‌ലാമ്പിന്റെ ഡിസൈനും..... എണ്ണിപ്പറയാനൊന്നും നേരമില്ല, മൊത്തം കോപ്പിയടി തന്നെ!

അരിനെര ഓട്ടോമോട്ടീവ് ഹുസ്സാരയ

അരിനെര ഓട്ടോമോട്ടീവ് ഹുസ്സാരയ

അരിനെര ഓട്ടോമോട്ടീവ് ഹുസ്സാരയ വന്ന വഴിയും കോപ്പിയടിയുടേതു തന്നെ. അടുത്ത താളില്‍ ഒറിജിനല്‍.

ലംബോര്‍ഗിനി റെവന്റണ്‍

ലംബോര്‍ഗിനി റെവന്റണ്‍

പോളിഷ് കമ്പനിയായ അരിനെര ഓട്ടോമോട്ടീവ് നിര്‍മിച്ച ഹുസ്സാരായ സ്‌പോര്‍സ് കാര്‍ ലംബോര്‍ഗിനി റെവന്റണിന്റെ ദയനീയമായ ഒരു കോപ്പിയാണ്. സ്റ്റല്‍ത് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളുടെ ഡിസൈനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റെവന്റണിന്റെ ഡിസൈന്‍ ലംബോര്‍ഗിനി രൂപപ്പെടുത്തിയത്. പോളിഷ് കമ്പനി അത്ര വലിയ റിസ്‌കിനൊന്നും പോയില്ല. ലംബോര്‍ഗിനിയില്‍ നിന്ന് നേരിട്ടങ്ങ് 'പ്രചോദന'മുള്‍ക്കൊണ്ടു.

ഷണ്‍ഗുവാന്‍ സിഇഒ-യുടെ ഡിസൈന്‍ വരുന്നത്....

ഷണ്‍ഗുവാന്‍ സിഇഒ-യുടെ ഡിസൈന്‍ വരുന്നത്....

ഷണ്‍ഗുവാന്‍ സിഇഒ-യുടെ ഡിസൈന്‍ വരുന്നത്....

...ബിഎംഡബ്ല്യു എക്‌സ്5-ല്‍ നിന്നാണ്.

...ബിഎംഡബ്ല്യു എക്‌സ്5-ല്‍ നിന്നാണ്.

ചൈനീസ് കമ്പനിയായ ഷണ്‍ഗുവാന്‍ (ഉച്ചാരണം ശരിയാകണമെന്നില്ല) കോപ്പിയടിച്ചത് ജര്‍മനിയില്‍ നിന്നാണ്. ബിഎംഡബ്ല്യുവിന്റെ എക്‌സ്5-ല്‍ നിന്ന് ചെറിയ വ്യത്യാസങ്ങള്‍ കാണിക്കാന്‍ 'സിഇഒ' വലിയതോതില്‍ പ്രയാസപ്പെട്ടിട്ടുണ്ടെന്നു കാണാം. രണ്ടുവാഹനങ്ങളും എടുത്തുവെച്ച് പരിശോധിച്ചാലറിയാം ചൈനീസ് ഡിസൈനിന്റെ കൂതറ സ്വഭാവം.

ഹോവ്റ്റായ് ബോയ്ഗര്‍

ഹോവ്റ്റായ് ബോയ്ഗര്‍

ഹോവ്റ്റായ് ബോയ്ഗര്‍ ഡിസൈനും കോപ്പിയടിയാണ്. ഒറിജിനല്‍ അടുത്ത താളില്‍.

പോഷെ കായേന്‍

പോഷെ കായേന്‍

പൂര്‍ണമായും കായേനില്‍ നിന്നല്ല ഹോവ്റ്റായ് ബോയ്ഗര്‍ എന്ന വാഹനത്തിന്റെ ഡിസൈന്‍ വരുന്നതെന്നു കാണാം. ഗ്രില്ലിന്റെ ഭാഗത്തുവെച്ച് ബെന്‍ലെ മോഡലുകളുടെ ഡിസൈനിലേക്ക് മാറുന്നു വാഹനം.

ബിഎംഡബ്ല്യു ബി90

ബിഎംഡബ്ല്യു ബി90

ബിഎംഡബ്ല്യു ബി90-യുടെ ഡിസൈന്‍ വരുന്ന വഴിയേതെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ടോ?

റെയ്ഞ്ച് റോവര്‍

റെയ്ഞ്ച് റോവര്‍

വമ്പന്മാര്‍ തമ്മിലുള്ള കോപ്പിയടിയെ കോപ്പിയടി എന്നു വിളിച്ചൂടാ എന്നുണ്ടോ? റെയ്ഞ്ച് റോവറിനെ ബിഎംഡബ്ല്യു കോപ്പിയടിച്ചതാണ് ഇക്കാണുന്നത്.

ഗീലി ജിഇ

ഗീലി ജിഇ

ഗീലി ജിഇ ഏതിന്റെ കോപ്പിയാണെന്ന് ഞാന്‍ പറഞ്ഞുതരണോ?

റോള്‍സ് റോയ്‌സ് ഫാന്റം

റോള്‍സ് റോയ്‌സ് ഫാന്റം

എല്ലാം കൊണ്ടും റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ഒരു കൂതറ അനുകരണമാണ് ചൈനീസ് കമ്പനിയായ ഗീലിയുടെ ഈ മോഡല്‍. ഹെഡ്‌ലാമ്പുകള്‍, ഗ്രില്‍, ഹൂഡ് ഓര്‍ണമെന്റ് തുടങ്ങി എല്ലാ സംഗതികളും നാണമില്ലാതെ കോപ്പിയടിച്ചു വെച്ചിരിക്കുന്നു.

മസ്റ്റാംഗ് എഫ്16

മസ്റ്റാംഗ് എഫ്16

മസ്റ്റാംഗ് എഫ്16 എവിടെ നിന്നാണ് കോപ്പിയടിച്ചതെന്നറിയാമോ?

ഓഡി എ4 അവാന്ത്

ഓഡി എ4 അവാന്ത്

ചൈനയില്‍ നിന്നുള്ള മസ്റ്റാംഗ് എഫ്16 മോഡല്‍, ഓഡിയുടെ എ4 അവാന്ത് മോഡലിന്റെ കോപ്പിയാണ്.

ടാറ്റ സഫാരി

ടാറ്റ സഫാരി

ടാറ്റ സഫാരി-യുടെ ഡിസൈന്‍ എവിടെനിന്നാണ് വന്നത്?

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി 97 മോഡല്‍

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി 97 മോഡല്‍

ശരിയായി നിരീക്ഷിച്ചാല്‍ ടാറ്റ സഫാരിയും ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ 97 മോഡലും തമ്മില്‍ നിരവധി സാമ്യങ്ങള്‍ കണ്ടെത്താനാവും. ഇരുവാഹനങ്ങളുടെയും റൂഫ്‌ലൈന്‍ ഡിസൈനിന്റെ സാമ്യം കാണുക. വിന്‍ഡോകള്‍ തമ്മിലുള്ള സാമ്യവും ശ്രദ്ധേയമാണ്. മൊത്തത്തില്‍ വാഹനങ്ങള്‍ തമ്മില്‍ രൂപപരമായ സാമ്യം കണ്ടെത്താം.

ബിവൈഡി എഫ്8

ബിവൈഡി എഫ്8

ബിവൈഡി എഫ്8 ഡിസൈന്‍ വരുന്നതും കോപ്പിയടിയിലൂടെ തന്നെ.

മെഴ്‌സിഡിസ് ബെന്‍സ് സിഎല്‍കെ

മെഴ്‌സിഡിസ് ബെന്‍സ് സിഎല്‍കെ

ചൈനീസ് കാര്‍ നിര്‍മാതാവായ ബിവൈഡി ചെയ്ത പണിയാണിത്. മെഴ്‌സിഡിസ് സിഎല്‍കെയുടെ ഇരട്ട ഹെഡ്‌ലാമ്പുകള്‍ അതേപടി കോപ്പിയടിച്ചു വെച്ചിരിക്കുന്നു.

ഷണ്‍ഗുവാന്‍ നോബിള്‍

ഷണ്‍ഗുവാന്‍ നോബിള്‍

ഷണ്‍ഗുവാന്‍ നോബിള്‍ വരുന്ന വഴി

സ്മാര്‍ട് ഫോര്‍ടു

സ്മാര്‍ട് ഫോര്‍ടു

സ്‌മാര്‍ടിന്റെ ചെറുകാറായ ഫോര്‍ടുവില്‍ നിന്നാണ് ചൈനീസ് കമ്പനിയായ ഷണ്‍ഗുവാന്‍ തങ്ങളുടെ നോബിള്‍ ചെറുകാറിന്റെ ഡിസൈന്‍ കണ്ടെത്തിയത്.

English summary
We have compiled a list of cars for you to go through and guess which car they resemble.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more