അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

Written By:

അമേരിക്കൻ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോസ് വൺ' എന്ന ജെറ്റ് വിമാനത്തിന് പകരം പുത്തനൊരു വിമാനമൊരുങ്ങുന്നു. നിലവിൽ ബോയിങ് 747-200 ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ് വൺ എന്ന പേരിൽ ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്നത്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ എയർ ഇന്ത്യ വൺ

2024ഓടുകൂടി നിർമാണം പൂർത്തിയാക്കുന്ന പുതിയ എയർഫോസ് വണിനുള്ള എല്ലാ ഡിസൈൻ രൂപരേഖകളും ഇതിനകം സമർപ്പിച്ചു കഴിഞ്ഞു. ബോയിംഗിനാണ് പുത്തൻ വിമാനത്തിന്റെ നിർമാണ ചുമതല. ബോയിംഗിന്റെ 747-8 എന്ന പുത്തൻ മോഡലായിരിക്കും ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനമായി പറക്കുക.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

നിലവിൽ രണ്ട് പൈലറ്റുമാരടക്കം 78പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന 2000കോടി രൂപ ചിലവിട്ട ബോയിങ് 747-200ബി വിമാനമാണ് സർവീസ് നടത്തുന്നത്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

ഏതാണ്ട് 30 വർഷത്തോളം ഈടുനിൽക്കുന്ന ബോയിംഗിന്റെ പുത്തൻ മോഡലാണ് അടുത്ത എയർഫോസ് വൺ ആയി തിരഞ്ഞെടുത്തിട്ടുള്ളത്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

വീതികൂടിയ ബോഡിയും നാലു എൻജിനുമുള്ള ഈ ബോയിംഗ് വിമാനത്തെ അമേരിക്കൻ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനമായി ഉപയോഗിക്കാൻ തക്കവണ്ണമുള്ള എല്ലാ സുരക്ഷാസന്നാഹങ്ങളും ഉൾപ്പെടുത്തി പുതുക്കി പണിയുകയാണ് ചെയ്യുന്നത്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

അമേരിക്കയിൽ ആണവാക്രമണങ്ങൾ പോലുള്ള ഗൗരവകരമായ അക്രമണങ്ങളുണ്ടാകുന്ന വേളയിൽ അത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടനടി പുറത്ത് വിടുന്ന ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാൽ പ്രവർത്തിക്കുന്ന പുതിയൊരു കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഉൾപ്പെടുത്തുമെന്നാണ് പുതിയ എയർഫോസ് വണ്ണിന്റെ പ്രത്യേകത.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

പറക്കും വൈറ്റ്ഹൗസ് എന്നറിയപ്പെടുന്ന വിമാനത്തിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതായിരിക്കും.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

നിലവിലുള്ള വിമാനത്തിലേതു പോലെ ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഈ വിമാത്തിലും ഘടിപ്പിക്കുന്നതാണ്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഈ വിമാനത്തിന് അക്രമണങ്ങളിലും യന്ത്ര തകരാറുകളൊന്നും സംഭവിക്കില്ല എന്നതാണ് ഇവയുടെ വലിയ സവിശേഷത.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയുമാണ് നിലവിലെ ഔദ്യോഗിക വിമാനത്തിനുള്ളത്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

പ്രസിഡന്റിന് പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഈ വിമാനത്തിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം എന്നിവ അടങ്ങുന്നതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

അത്യാധുനിക ആശയവിനിമയ സൗകര്യങ്ങൾക്ക് പുറമെ 85 ടെലിഫോൺ, 19 എൽസിഡി സ്‌ക്രീനുകൾ എന്നിവയും വിമാനത്തിന്റെ ഭാഗമാണ്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

വൈദ്യചികിത്സയ്ക്കായുള്ള മെഡിക്കൽ സ്യൂട്ട്, സമ്മേളനഹാൾ, പ്രസിഡന്റിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക കാബിനുകൾ, മാധ്യമപ്രവർത്തകർക്കുള്ള ഇരിപ്പിടം, സുരക്ഷാ ഉദ്യോഗസ്ഥർക്കായി താമസസൗകര്യം, മറ്റ് ജീവനക്കാർക്കുള്ള മുറികൾ എന്നീ സൗകര്യങ്ങൾ അടങ്ങുന്നതാണ് അമേരിക്കൻ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനം.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

ഈ വിമാനത്തിലുള്ള ഭക്ഷണശാലയിൽ ഒരേ സമയം നൂറു പേർക്ക് ഭക്ഷണം വിളമ്പാനാകും.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

സാറ്റലൈറ്റ് സംവിധാനത്തിലൂടെ യാത്രാവേളയിൽ തന്നെ പ്രസിഡന്റിന് ഈ ലോകത്തിലെ ആരുമായും ആശയ വിനിമയം നടത്താനാവും.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

ഭീകരാക്രമണത്തേയും ആണവാക്രമങ്ങളേയും പ്രതിരോധിക്കാൻ തക്കവണ്ണമാണിതിന്റെ നിർമ്മിതി.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

വിമാനത്തിൽ ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും സാധിക്കും.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

ഇൻഫ്രാ റെഡ് മിസൈൽ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി അക്രമണം തടയാൻ വിമാനത്തിലുള്ള മിറർ ബാൾ ഡിഫൻസിലൂടെ സാധിക്കും.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

ആണവാക്രമണം ചെറുക്കാനും അമേരിക്കൻ പ്രസിഡന്റിന് വേണമെങ്കിൽ വിമാനത്തിലിരുന്നു കൊണ്ട് തന്നെ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ന്യൂക്ലിയർ ബട്ടൺ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസും വിമാനത്തിലുണ്ട്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

യാത്രാവേളയിൽ അക്രമണം നടന്നാലുള്ള വൈദ്യാവശ്യങ്ങൾക്കായി വേണ്ട സൗകര്യവും രക്തബാങ്കും ഓപ്പറേഷൻ തിയേറ്റും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

ഏത് സമയത്തും വൈദ്യചികിത്സനൽകാൻ തയ്യാറായുള്ള ഒരു ഡോക്ടറും എയർഫോസ് വണ്ണിന്റെ ഭാഗമാണ്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

മുൻ കാലങ്ങളിൽ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ സാധാരണ വിമാനങ്ങളെയാണ് യാത്രകള്‍ക്കായി ആശ്രയിച്ചിരുന്നത്. താരതമ്യേന സുരക്ഷാപ്രശ്‌നങ്ങള്‍ കുറഞ്ഞ കാലത്തെ സ്ഥിതിയാണിത്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

എയര്‍ ഫോഴ്‌സ് വണ്‍ എന്ന കാള്‍ സൈന്‍ ആദ്യമായി ഉപയോഗിക്കുന്നത് എയ്‌സന്‍ഹോവര്‍ പ്രസിഡണ്ടായിരുന്ന കാലത്താണ്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

ഇന്ന് അമേരിക്കൻ പ്രസിണ്ടന്റുപോലുള്ള ഉയർന്ന വ്യക്തികളുടെ ജീവന് എപ്പോൾ വേണമെങ്കിലും ഭീഷണി ഉയർന്നേക്കാമെന്നതിനാലാണ് കടുത്ത സുരക്ഷാ സജ്ജീകരണങ്ങോടെ വിമാനങ്ങൾ നിർമിക്കുന്നത്.

കൂടുതൽ വായിക്കൂ

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

കൂടുതൽ വായിക്കൂ

ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും

കൂടുതല്‍... #വിമാനം #aircraft
English summary
A new Air Force One is on the way
Story first published: Thursday, August 11, 2016, 12:56 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark