കന്നുകാലികൾക്ക് മേച്ചില്‍പ്പുറമായി മാറിയ സിംഗൂർ നാനോ ഫാക്ടറി

By Staff

കൃഷിഭൂമി കൈയേറി എന്നുള്ള പ്രതിഷേധത്തെ തുടർന്ന് വെസ്റ്റ് ബെഗാളിലെ സിംഗൂരിൽ ആരംഭിച്ച ടാറ്റയുടെ നാനോ ഫാക്ടറിയുടെ പ്രവർത്തനം 2008-ലാണ് നിലച്ചത്. രത്തൻ ടാറ്റ നാനോ ഫാക്ടറി നിർമ്മിക്കാൻ തുടങ്ങിയത് മുതലാണ് സിംഗൂർ ഒരു ശ്രദ്ധാ കേന്ദ്രമായി മാറിയത് തന്നെ.

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

അന്നത്തെ സിപിഎം ഗവൺമെന്റായിരുന്നു ഫാക്ടറി തുടങ്ങുന്നതിനുള്ള അനുമതി നൽകിയിരുന്നത്. 1894 ലാന്റ് അക്യുസിഷൻ ആക്ട് പ്രകാരമാണ് ഫാക്ടറിക്കായി ഗവൺമെന്റ് 997 ഏക്കർ സ്ഥലമനുവദിച്ച് നൽകിയത്. അങ്ങനെ സിപിഎം ഗവൺമെന്റിന്റെ പിന്തുണയിൽ ഫാക്ടറി പടുത്തുയർത്തുകയും ചെയ്തു. ഇതേ തുടർന്ന് നാട്ടുക്കാരും പ്രതിപക്ഷ പാർട്ടിയും പ്രതിഷേധം ശക്തമാക്കിയപ്പോൾ ടാറ്റയ്ക്ക് ഫാക്ടറി അടച്ചുപൂടേണ്ടതായും വന്നു.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

കൃഷിഭൂമി കൈയേറി എന്നുള്ള പ്രതിഷേധവുമായി മംമതാ ബാനർജിയുടെ നേതൃത്വത്തിൽ ത്രിണമൂൽ കോൺഗ്രസും രംഗത്തെത്തി.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

കൃഷിഭൂമി കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷത്തെ മുഴുവൻ സര്‍ക്കാറിനെതിരെ അണിനിരത്താന്‍ മമതയും പ്രയത്നിച്ചു.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

പബ്ലിക് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ പശ്ചാത്തലത്തിലാണ് ഫാക്ടറിക്കുള്ള അനുമതി നൽകിയതെന്ന് ഗവൺമെന്റ് വിശദമാക്കി.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

ഇതേതുടർന്ന് ദിവസങ്ങളോളം ഫാക്ടറി അടച്ചിട്ടതിന്റെ ഫലമായി കോടികളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിട്ടുള്ളത്.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

കൃഷിഭൂമി തിരിച്ച് നൽകിയാൽ പകരം മറ്റൊരു ഭൂമി കൈമാറാമെന്നുള്ള നിബന്ധനയാണ് മംമത മുന്നോട്ട് വെച്ചത്.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

ടാറ്റ ഞങ്ങൾക്കെതിരല്ലെന്നും ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ നിബന്ധനകൾക്ക് വഴങ്ങണമെന്നായിരുന്നു മമതയുടെ പക്ഷം.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

അതിനായി ഒരു അനുനയ ചർച്ചയ്ക്ക് ആവശ്യപ്പെട്ടെങ്കിലും ടാറ്റ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ ജനസുരക്ഷയാണ് മുന്നിൽ കാണുന്നതെന്നുള്ള വിശദീകരണമാണ് ടാറ്റ നൽകിയത്.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

ഇതുമായി ടാറ്റ കോടതിയെ സമീപിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ടാറ്റയ്ക്ക് കോടയിൽ നിന്നുള്ള വിധിയും അനുകൂലമായിരുന്നില്ല.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

ഫാക്ടറിക്കായി ഉപയോഗിച്ച മുപ്പത് ശതമാനം ഭൂമിയും കർഷകരുടെ അനുവാദമില്ലാതെയാണെന്നുള്ള കണ്ടത്തലുകളും ടാറ്റയ്ക്ക് തിരിച്ചടിയായി.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഫാക്ടറി ഗുജറാത്തിലേക്ക് പറിച്ച് നടുകയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു ഗുജറാത്തില്‍ പ്ലാന്റ് തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

ഏകദേശം 2,000 കോടി രൂപ മുതല്‍ മുടക്കി 1,100 ഏക്കറില്‍ പണിതിട്ടുള്ള ഫാക്ടറിക്ക് പ്രതിവര്‍ഷം 2.5 ലക്ഷം കാറുകള്‍ ഉല്പാദിപ്പിക്കുവാനുള്ള ശേഷിയുണ്ട്.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

സിംഗൂരിൽ നിന്നും ടാറ്റ പിൻവാങ്ങിയിട്ട് എട്ടുവർഷത്തോഷമായി. ഇന്ന് ഫാക്ടറി കന്നുകാലികൾക്ക് മേഞ്ഞ് നടക്കാനുള്ള ഒരിടമായി മാറിയിരിക്കുകയാണ്.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

ഉപേക്ഷിക്കപ്പെട്ട ചില കാറുകൾ തുരുമ്പെടുത്ത നിലയിൽ ഇന്നും അവിടെ അവശേഷിക്കുന്നു.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

വർഷത്തിൽ മൂന്ന് തവണ വിളവെടുപ്പ് നടത്തുവാൻ കഴിയുന്ന നല്ല ഫലഭൂഷ്ടിയുള്ള കൃഷിഭൂമിയാണ് സിംഗൂരിലുള്ളത്.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

എന്നെങ്കിലും ഭൂമി തിരിച്ച് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കർഷകരും.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

വീണ്ടും സിംഗൂരിനെ കരുവാക്കി കൊണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്കാരും പ്രചരണമാരംഭിച്ചു.

അനാഥമായിപോയ സിംഗൂർ നാനോ ഫാക്ടറി

നാനോ ഫാക്ടറി പദ്ധതിയുടെ ഓര്‍മയ്ക്കെന്നോണം പ്രചരണ പരിപാടിക്കായി നാനോ കാറാണ് ഉപയോഗിക്കുന്നതും.

കൂടുതൽ വായിക്കൂ

ചിലർ വാഹനങ്ങളിൽ നടത്താറുള്ള കൂതറ പരിപാടികൾ

കൂടുതൽ വായിക്കൂ

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

കൂടുതൽ വായിക്കൂ

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

Article Source: The Quint

Image Credit: Ritam Sengupta

Most Read Articles

Malayalam
English summary
The Abandoned Singur Tata Nano Factory
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X