പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

Written By:

രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർ‍ന്ന് രോഗിയുമായി എത്തിയ സ്വകാര്യ എയര്‍ ആംബുലന്‍സ്‌ ദില്ലിയിൽ ഇടിച്ചിറക്കി. യാത്രക്കാരുടെ ജീവനെയോർത്ത് അവസാനത്തെ പത്തുനിമിഷത്തിലാണ് ക്രാഷ് ലാന്റിനെ കുറിച്ചുള്ള തീരുമാനത്തിലെത്തിയതെന്ന് ക്യാപ്റ്റൻ അമിത് കൂമാർ പറഞ്ഞു.

തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

മസ്തിഷ്കാഘാതമേറ്റ ഒരു രോഗിയും മറ്റ് ആറുപേരുമായി പാട്നയിൽ നിന്നും വരും വഴിയാണ് വിമാനം ഇടിച്ചിറക്കിയത്. ദില്ലിയിലെ തെക്ക് പടിഞ്ഞാറെ ഭാഗത്തുള്ള നജാഫ്‌ഗഡ് എന്ന ആളൊഴിഞ്ഞ പാടമായിരുന്നു ക്രാഷ് ലാന്റിംഗിനായി തിരഞ്ഞെടുത്തത്.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

ഒന്നിനുപുറകെയായി മറ്റേ എൻജിനും തകരാറിലാവുകയായിരുന്നു. എന്നാൽ പരിക്കുകളൊന്നും കൂടാതെ വിമാനം ഇടിച്ചിറക്കാൻ പൈലറ്റുമാർക്ക് സാധിച്ചു.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

ആദ്യത്തെ എൻജിൻ തകരാറിലാകുമ്പോൾ ദില്ലിയിൽ നിന്ന് 40കിലോമീറ്റർ അകലെയായിരുന്നു. വിമാനത്തിൽ വേണ്ടത്ര ഇന്ധനമുണ്ടായതിനാൽ തകരാറ് കണക്കിലെടുക്കാതെ എയർപോർട് വരെ എത്താമെന്നുള്ള ഉദ്ദേശത്തിലായിരുന്നുവെന്ന് പൈലറ്റുമാർ അറിയിച്ചു.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

അടുത്ത പത്ത് നിമിഷത്തിനുള്ളിൽ രണ്ടാമത്തെ എൻജിനും തകരാറിലായി. ആസമയം ദില്ലി എയർപോർടിൽ നിന്നും 15കിലോമീറ്റർ അകലെയായിരുന്നു എന്നാൽ അവിടെവരെ എത്താൻകഴിയില്ലെന്നുറപ്പുള്ളതിനാൽ ഇടിച്ചിറക്കാനുള്ള തീരുമാനത്തിലായിരുന്നു.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

വലത്തോട്ടേക്ക് തിരിഞ്ഞാൽ ഹരിയാന, ഇടത്തോട്ടേക്ക് തിരിഞ്ഞാൽ നജാഫ്‌ഗഡ് നഗരം. ആ നിർണായക നിമിഷത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ച്പോയി എന്നാണ് ക്യാപ്റ്റൻ അമിത് കുമാർ വ്യക്തമാക്കിയത്.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

3,000അടിയിലും കുറവ് ഓൾടറ്റിട്യൂഡിൽ പറക്കാൻ കഴിഞ്ഞതിനാൽ താഴെക്കുള്ള വീക്ഷണം സുഗമമായിരുന്നു. മാത്രമല്ല എയർ ട്രാഫിക് കൺട്രാൾ റൂമുമായി ബന്ധം പുലർത്തുന്നുമുണ്ടായിരുന്നു.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

അവസാനത്തെ പത്ത്നിമിഷത്തിനകം ഇടിച്ചിറക്കാനുള്ള ആളൊഴിഞ്ഞ നെൽപ്പാടം കണ്ടെത്തി. നജാഫ്‌ഗാറിലെ കെയിർ എന്നൊരു ചെറുഗ്രാമമായിരുന്നുവത്.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

ഇലക്ട്രിക് പോസ്റ്റുകളോ മറ്റ് തടസ്സങ്ങളോ ഉണ്ടായിരുന്നില്ല മാത്രമല്ല ആൾതാമസവും 100 മീറ്റർ അകലെയായിരുന്നു. തുടർന്ന് ഇടിച്ചിറക്കാനുള്ള തീരുമാനമെടുത്തുവെന്ന് ക്യാപ്റ്റൻ അറിയിച്ചു.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

രോഗിയടക്കമുള്ള മറ്റ് ആളുകളുടെ ജീവന് ആപത്ത് വരാത്ത രീതിയിൽ ലാന്റ് ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള ക്യാപ്റ്റൻ പറഞ്ഞു.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർടിൽ നിന്നും പത്ത് കിലോമീറ്റർ അകലെ ഏകദേശം ഉച്ചയ്ക്ക് 2.40ഓടുകൂടിയാണ് വിമാനം ഇടിച്ചിറക്കിയത്.

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

61 വയസ് പ്രായമുള്ള രോഗി വീരേന്ദ്രർ റോയിയെ ഉടനടി ജാർഗണിലെ ഒരു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വായിക്കൂ

ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ്

കൂടുതൽ വായിക്കൂ

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു

കൂടുതല്‍... #വിമാനം #aircraft
English summary
Air ambulance crashes in Delhi
Story first published: Friday, May 27, 2016, 12:08 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark