ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

Written By:

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉപയോഗിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്തില്‍ സഞ്ചരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഗ്രഹമുണ്ടാകില്ലെ? 'എയർഫോസ് വൺ' എന്ന ഒബാമയുടെ വിമാനത്തോട് കിട പിടിക്കാന്‍ ശേഷിയുള്ള ഇന്ത്യൻ എയർഫോസിന്റെ 'എയർ ഇന്ത്യ വൺ' എന്ന വിമാനമാണ് മോദിക്കായി ഒരുക്കുന്നത്. 'ദേശി എയർഇന്ത്യ വൺ' എന്ന പേരിലാണ് കർശന സുരക്ഷകൾ ഏർപ്പെടുത്തിയുള്ള മോദിയുടെ വിമാനം അറിയപ്പെടുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

ഇതിനകം തന്നെ എയർ ഇന്ത്യ വൺ എന്ന പേരിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഓദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിലേക്കുള്ള ഇരുവരുടെ പറക്കലുകള്‍ പരിഗണിച്ച് കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിക്കൊണ്ടുള്ള രണ്ട് വിമാനങ്ങളാണ് തയ്യാറാകാൻ പോകുന്നത്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

ഇന്ദിരാഗാന്ധി ഇന്റർനാഷണല്‍ എയർപോർട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കീഴിലുള്ള സ്ഥാപനമായ എയര്‍ എച്ച്ക്യു കമ്യൂണിക്കേഷന്‍ സ്‌ക്വാഡ്രോണ് നിലവിൽ ഈ വിമാനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

വിമാനത്തിലേക്കുള്ള പൈലറ്റുമാര്‍, കാബിന്‍ ജീവനക്കാര്‍ എന്നിവരെ ഇന്ത്യന്‍ എര്‍ഫോഴ്‌സ് തന്നെയാണ് റിക്രൂട്ട് ചെയ്യുന്നത്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

നിലവിലുപയോഗിക്കുന്ന ബോയിംഗ് 747എസിനേക്കാളും കൂടുതൽ സന്നാഹങ്ങളാണ് ബോയിങ് 777-300 എയര്‍ക്രാഫ്റ്റുകളിലുള്ളത്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

ബോയിംഗ് 747 എയര്‍ക്രാഫ്റ്റുകളില്‍ മിസ്സൈല്‍ പ്രതിരോധ സംവിധാനങ്ങളില്ല. ഇതൊരു അത്യാവശ്യ സന്നാഹമായി മാറിക്കഴിഞ്ഞതിനാൽ മിസ്സൈല്‍ പ്രതിരോധ സംവിധാനവും ഈ വിമാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

മിസ്സൈലുകള്‍ അടുക്കുന്നത് തിരിച്ചറിഞ്ഞ് വാണിങ് നല്‍കുന്ന സംവിധാനമാണിത്. ശത്രുക്കളുടെ റഡാറുകള്‍ കണ്ടെത്തി അവ ജാമാക്കുന്ന സാങ്കേതിക സംവിധാനവും വിമാനത്തില്‍ ചേർത്തിട്ടുണ്ട്. കൂടാതെ പ്രത്യേക സാറ്റ്ലൈറ്റ് ആശയവിനിമയ ഉപാധികളും നൽകിയിട്ടുണ്ട്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

കഴിഞ്ഞവര്‍ഷം നടന്ന ഒരു വിമാനാക്രമണം കൂടി ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. മോഡിയുടെ വിദേശയാത്രകളിലൊന്നിനിടെയാണ് ആക്രമണം ഉണ്ടായത്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

വിഐപികളുടെ സുരക്ഷകൾ കണക്കിലെടുത്ത് കൂടുതലായി എന്തോക്കെ സുരക്ഷകളാണ് ഉൾപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

വിവിഐപികൾക്കായുള്ള ക്യാബിൻ, കോൺഫെറൻസ് ഹാൾ, ടോയിലെറ്റ് അറ്റാച്ചെഡ് ബെഡ്റൂം, സാറ്റ്ലൈറ്റ് ഫോൺ എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്. യാത്രക്കിടെ മീഡിയയുമായി സംബർക്കം പുലർത്താൻ 34 ബിസിനിസ് ക്ലാസ് സീറ്റുകളും ഉപയോഗിച്ചിട്ടുണ്ട്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

വിമാനത്തിൽ വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഭക്ഷണമാണ് പാകംചെയത് നൽകുന്നത്. മോദി വളരെ ലളിതമായ വെജിറ്റബിൾ മീലാണത്രേ ഓർഡർ ചെയ്യാറുള്ളത്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

ലിക്വർ അനുവദനീയമല്ല. രുചികരമായ ഭക്ഷണം പാകം ചെയ്യാൻ താജ് ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

യാത്രക്കിടയിലും പ്രവർത്തനനിരതനായിരിക്കാൻ തക്കവണ്ണമുള്ള എല്ലാ സൈകര്യങ്ങളും വിമാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അടിയന്തരഘട്ടം വരികയാണെങ്കിൽ ആവശ്യമായ ഡോക്ടർമാരും മറ്റ് മെഡിക്കൽ സൈകര്യങ്ങളുമുണ്ട്.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

ലോകത്തെവിടേക്കും പറക്കാൻ തയ്യാറായിട്ടുള്ള എട്ട് പൈലറ്റ് പാനലുകളും സജ്ജമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

നാലാമതായി ജപ്പാൻ ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം

കൂടുതൽ വായിക്കൂ

അവസാനത്തെ ഉപഗ്രഹവും ഭ്രമണപഥത്തിൽ ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

കൂടുതല്‍... #വിമാനം #aircraft
English summary
Inside Air India One - The Official Aircraft of Prime Minister of India
Story first published: Friday, May 6, 2016, 11:31 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more