500 രൂപ നിരക്കില്‍ ബങ്കളുരു-കൊച്ചി വിമാനം

ടാറ്റയുമായുള്ള പങ്കാളിത്തത്തോടെ ജൂണ്‍ 12നാണ് എയര്‍ ഏഷ്യ ഇന്ത്യയില്‍ സര്‍വീസ് തുടങ്ങിയത്. ആദ്യ സര്‍വീസ് ബങ്കളുരുവില്‍ നിന്ന് ഗോവയിലേക്കായിരുന്നു. കൂടുതല്‍ പേരെ എയര്‍ ഏഷ്യ സേവനങ്ങളിലേക്കാകകര്‍ഷിക്കുന്നതിനായി ചില ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

ബങ്കളുരുവില്‍ നിന്ന് കൊച്ചിയിലേക്കു പറക്കാന്‍ വെറും 500 രൂപ മാത്രമാണ് എയര്‍ ഏഷ്യയില്‍ വരുന്നത്. ഈ ഓഫര്‍ പരമിതകാലത്തേക്കുള്ളതാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള എയര്‍ ഏഷ്യ സര്‍വീസുകളും മറ്റു വിവരങ്ങളുമറിയാന്‍ താഴെ ചിത്രത്താളുകളിലേക്കു ചെല്ലുക.

500 രൂപയ്ക്ക് ബങ്കളുരു-കൊച്ചി വിമാനം

ക്ലിക്കിനീങ്ങുക

500 രൂപയ്ക്ക് ബങ്കളുരു-കൊച്ചി വിമാനം

ബങ്കളുരു, ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത, തിരുച്ചിറപ്പള്ളി, ഗോവ എന്നിവിടങ്ങളില്‍ മാത്രമാണ് ഇന്ത്യയില്‍ എയര്‍ ഏഷ്യ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

500 രൂപയ്ക്ക് ബങ്കളുരു-കൊച്ചി വിമാനം

ബങ്കളുരു-കൊച്ചി സര്‍വീസ് വെറും 500 രൂപ നിരക്കിലാണ് എയര്‍ ഏഷ്യ നടത്തുന്നത്. ഇത് അവതരണവിലയാണ്. ഒക്ടോബര്‍ 25 വരെയുള്ള കാലയളവിലാണ് ഈ ഓഫര്‍ നിലനില്‍ക്കുക. ജൂണ്‍ 22 വരെ ഈ ഓഫറിലുള്ള ബുക്കിങ് നടക്കും. ജൂണ്‍ 20 മുതലാണ് യാത്ര ചെയ്യാന്‍ കഴിയുക.

500 രൂപയ്ക്ക് ബങ്കളുരു-കൊച്ചി വിമാനം

2000 സീറ്റുകള്‍ വരെയാണ് 500 രൂപ നിരക്കില്‍ അനുവദിക്കുക. നിലവിലെ മാക്കറ്റ് വിലയെക്കാള്‍ 35 ശതമാനത്തോളം കുറവിലായിരിക്കും ഓഫര്‍ കാലാവധിക്കു ശേഷവും എയര്‍ ഏഷ്യയുടെ നിരക്കുകള്‍.

500 രൂപയ്ക്ക് ബങ്കളുരു-കൊച്ചി വിമാനം

ബങ്കളുരുവില്‍ നിന്ന് ചെന്നൈ, ഗോവ എന്നിവിടങ്ങളിലേക്ക് 990 രൂപയാണ് നിരക്ക്. ഗോവയിലേക്കുള്ള സര്‍വീസ് 12നു തന്നെ തുടങ്ങിയിട്ടുണ്ട്. ചെന്നൈ സര്‍വീസ് നിലവില്‍ വരിക ജൂണ്‍ 19നാണ്.

500 രൂപയ്ക്ക് ബങ്കളുരു-കൊച്ചി വിമാനം

ബങ്കളുരു ചെന്നൈ റൂട്ടില്‍ രണ്ടു ദിവസത്തിലൊരിക്കലാണ് ഫ്‌ലൈറ്റ് ലഭ്യമാകുക. ഗോവയിലേക്ക് ദിവസവും സര്‍വീസുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
AirAsia India announced flights between Bangalore and Kochi from next month with a limited offer of an all-inclusive fare of Rs 500.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X