പറക്കും കാറുമായി എയര്‍ബസ്; കാറുകളുടെ ഭാവി ഇനി ഇതാകുമോ?

Written By: Dijo

രാജ്യാന്തര കാര്‍ സങ്കല്‍പങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റം കൊണ്ട് വരാന്‍ ശ്രമിക്കുകയാണ് എയര്‍ബസും ഇറ്റാല്‍ഡിസൈനും. നിരത്തിലും വായുവിലും സഞ്ചരിക്കാന്‍ സാധിക്കുന്ന സെല്‍ഫ് ഫ്‌ളൈയിംഗ് കാറെന്ന ആശയത്തെ ഇവര്‍ അവതരിപ്പിക്കുമ്പോള്‍ 2017 ജനീവ മോട്ടോര്‍ ഷോ അക്ഷാര്‍ത്ഥത്തില്‍ സ്തംബധരായി. ഈ വര്‍ഷം അവസാനത്തോടെ തന്നെ സെല്‍ഫ് ഫ്‌ളൈയിംഗ് കാറുകളുടെ പരീക്ഷണം നടത്താനാണ് എയര്‍ബസും, ഇറ്റാല്‍ഡിസൈനും ലക്ഷ്യമിടുന്നത്.

To Follow DriveSpark On Facebook, Click The Like Button
പറക്കും കാറുമായി എയര്‍ബസ്

പോപ്.അപ് സിസ്റ്റം എന്നാണ് ഇവര്‍ തങ്ങളുടെ പുത്തന്‍ കണ്ടുപിടുത്തത്തെ വിശേഷിപ്പിക്കുന്നത്. ഒരോ വ്യക്തിയുടെയും സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമിലാണ് പോപ്.അപ് സിസ്റ്റത്തെ ഒരുക്കിയിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ മികച്ച യാത്ര സാഹചര്യം തെരഞ്ഞെടുക്കാനുള്ള സ്വയം പര്യാപ്തതയും പോപ്.അപ് സിസ്റ്റത്തില്‍ ഇവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പറക്കും കാറുമായി എയര്‍ബസ്

നിരത്തിലും വായുവിലും സഞ്ചരിക്കാന്‍ സാധിക്കുന്ന സെല്‍ഫ് ഫ്‌ളൈയിംഗ് കാറുകളുടെ പ്രാധന ഭാഗം യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന പാസഞ്ചര്‍ കാപ്‌സ്യൂളാണ്. ഒപ്പം ഹൈ എന്‍ഡ് ടെക്‌നോളജിയുടെ സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹൈപ്പര്‍ലൂപ്പ് സിസ്റ്റവുമായി ബന്ധപ്പെടാന്‍ ഫ്‌ളൈയിംഗ് കാറുകള്‍ക്ക് സാധിക്കുമെന്ന് എയര്‍ബസ് വ്യക്തമാക്കുന്നുണ്ട്.

പറക്കും കാറുമായി എയര്‍ബസ്

യാത്രക്കാരുടെ താത്പര്യപ്രകാരം, നിരത്തിലോ, വായുവിലോ സഞ്ചരിക്കാന്‍ പ്രാപ്തമാകുന്ന മൊഡ്യൂളുകളുമായി യോജിക്കാന്‍ പാസഞ്ചര്‍ കാപ്‌സ്യൂളിന്റെ ഡിസൈനിന് സാധിക്കും.

പറക്കും കാറുമായി എയര്‍ബസ്

2.6 മീറ്റര്‍ നീളവും, 1.4 മീറ്റര്‍ ഉയരവും, 1.5 മീറ്റര്‍ വീതിയോടും കൂടിയ മോണോകോഖ് കാര്‍ബണ്‍ ഫൈബറിലാണ് ഫ്‌ളൈയിംഗ് കാര്‍ കോണ്‍സെപ്റ്റിനെ എയര്‍ബസ് നിര്‍മ്മിച്ചിട്ടുള്ളത്.

പറക്കും കാറുമായി എയര്‍ബസ്

ഗ്രൗണ്ട് മൊഡ്യൂളിലുള്ള കാര്‍ബണ്‍ ഫൈബര്‍ ചാസിയുമായി യോജിച്ച് സിറ്റി കാറായി മാറാന്‍ ഫ്‌ളൈയിംഗ് കാറിന് സാധിക്കും. ബാറ്ററി കരുത്തിലാണ് ഫൈബര്‍ ചാസി പ്രവര്‍ത്തിക്കുക.

പറക്കും കാറുമായി എയര്‍ബസ്

ഇനി തിരക്കുള്ള ട്രാഫിക് റോഡുകളില്‍ ഗ്രൗണ്ട് മൊഡ്യൂളില്‍ നിന്നും സ്വയം വേര്‍തിരിഞ്ഞ്, 5/4.4 മീറ്റര്‍ ഉയരത്തിലുള്ള എയര്‍ മൊഡ്യൂളിലേക്ക് ചേക്കേറാന്‍ കാപ്‌സ്യൂളിന് സാധിക്കും. എട്ട് കൗണ്ടര്‍ റൊട്ടേറ്റിങ്ങ് റൊട്ടേറ്ററുകളാണ് എയര്‍ മൊഡ്യൂളിന് ഉള്ളത്.

യാത്രക്കാരന്‍ ലക്ഷ്യത്തിലെത്തുന്ന പക്ഷം ഫ്‌ളൈയിംഗ് കാറുകള്‍ സ്വയം അതത് റീചാര്‍ജ് സ്റ്റേഷനുകളിലേക്ക് കടക്കും.

പറക്കും കാറുമായി എയര്‍ബസ്

79 bhp കരുത്ത് പുറപ്പെടുവിക്കുന്ന രണ്ട് ഇലക്ട്രിക് മോര്‍ട്ടറുകളാണ് ഗ്രൗണ്ട് മൊഡ്യൂളിനുള്ളത്. അതേസമയം, 181 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന നാല് മോര്‍ട്ടറുകളാണ് ഫ്‌ളൈയിംഗ് മൊഡ്യൂളില്‍ എയര്‍ബസ് ഒരുക്കിയിട്ടുള്ളത്.

പറക്കും കാറുമായി എയര്‍ബസ്

പോപ്.അപ് സിസ്റ്റം ഫ്‌ളൈയിംഗ് കാര്‍ റീചാര്‍ജ് ചെയ്യാന്‍ 15 മിനുറ്റ് മതിയെന്നാണ് എയര്‍ബസിന്റെ വാദം.

പറക്കും കാറുമായി എയര്‍ബസ്

ഫോട്ടോ ഗാലറി

എന്തായാലും ഫ്‌ളൈയിംഗ് കാര്‍ യാഥാര്‍ത്ഥ്യമാകുന്നത് വരെ റോഡ് ഭരിക്കുക നാല് വീലുള്ള കാറുകള്‍ തന്നെയാണെന്ന് നിസംശയം പറയാം. തിരക്കുള്ള റോഡിലും അനായാസം ഡ്രൈവ് ചെയ്യാന്‍ സഹായിക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ മാരുതി സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍ താഴെ കാണാം.

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Airbus flying car concept Pop.Up System can transform into a car or quadcopter depending on where you want to go.
Story first published: Thursday, March 9, 2017, 19:05 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark