പരീക്ഷണ പറക്കലിനൊരുങ്ങി ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനം
ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനമായ എയർലാന്റർ 10 നിർമ്മാണം പൂർത്തിയാക്കി പരീക്ഷണ പറക്കലിനുള്ള തയ്യാറെടുപ്പിലാണ്. ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് എയർ വെഹിക്കിൾസാണ് ഈ വിമാനത്തിന്റെ രൂപകല്പന നടത്തിയിട്ടുള്ളത്.
യാത്ര ചെയ്യേണ്ടിയിരിക്കുന്ന 10 മികച്ച എയർപോർടുകൾ
92മീറ്റർ നീളമുള്ള ഈ ഭീമൻ എയർക്രാഫിറ്റിന് ഒരേസമയം ചരക്ക് വിമാനത്തിന്റേയും യുദ്ധവിമാനത്തിന്റേയും ഹെലികോപ്ടറിന്റേയും ചുമതല നിർവഹിക്കാൻ കഴുയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മറ്റുള്ള വിമാനങ്ങളെപ്പോലെ പറന്നുയരാനും ഏത് ഭൂപ്രദേശത്ത് വേണമെങ്കിലും ലാന്റ് ചെയ്യത്തക്ക വിധത്തിലാണ് ഇതിന്റെ രൂപഘടന.

വളരെ ഉറപ്പുള്ള ഫ്രാബിക് കൊണ്ട് നിർമ്മാണം നടത്തിയിട്ടുള്ള ഈ വിമാനത്തിൽ നാല് എൻജിനുകളും, ഗതി നിയന്ത്രിക്കാനുള്ള ചിറകുളും വൈമാനികന് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അഞ്ച് ദിവസം വരെ ആകാശത്ത് തങ്ങാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ സിവില്യൻ, മിലിട്ടറി ആവശ്യങ്ങൾക്കായും ഇതിനെ ഉപയോഗപ്പെടുത്താവുന്നതാണ്.

ആളുകളെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കും വലിയ മെഷിനുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഉയർത്തിക്കൊണ്ട് പോകാനും ഈ വിമാനത്തിന് കഴിയും.

മണിക്കൂറില്‍ 148 കിലോമീറ്റര്‍ ദൂരം വരെ പറക്കാനുള്ള കഴിവുണ്ടിതിന്.

26മീറ്റർ ഉയരവും 44മീറ്റർ വീതിയുമാണ് വിമാനത്തിനുള്ളത്. അടുത്താഴ്ചയാണിതിന്റെ പരീക്ഷണ പറക്കൽ നടത്തുന്നത്.

ഒരു ആണവശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല കൂട്ടിന് കാളിയുണ്ട്
9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1 വിജയപഥത്തിൽ


Click it and Unblock the Notifications








