അപകടം കുറയ്ക്കാന്‍ മാന്‍ കൊമ്പുകള്‍ക്ക് തിളക്കം

Posted By:

കാട്ടിന് നടുവിലൂടെയുള്ള പാതകളില്‍ വന്യമൃഗങ്ങള്‍ അപകടങ്ങളില്‍ പെട്ട് മരിക്കുന്നത് നമ്മുടെ നാട്ടിലും വലിയ പ്രശ്‌നമാണ്. മൈസൂര്‍ - വയനാട് പാത ഇക്കാരണത്താല്‍ അടച്ചിടുകപോലുമുണ്ടായി. ഇപ്പോഴും രാത്രിയാത്രകള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. അമേരിക്കയില്‍ നിന്ന് സമാനമായൊരു വാര്‍ത്ത പുറത്തുവരുന്നുണ്ട്. പക്ഷേ അവിടെ, റോഡ് അടച്ചുള്ള പരിപാടികളൊന്നുമില്ല. പകരം മൃഗങ്ങളെ പ്രതിരോധസജ്ജരാക്കി.

റോഡുകളില്‍ മാന്‍കൂട്ടം ഇറങ്ങുവരുന്നതായിരുന്നു പ്രശ്‌നം. ഇവയെ ഇരുട്ടത്ത് കണ്ണില്‍പെടാതെ വാഹനങ്ങള്‍ കയറിയിറങ്ങുന്നത് പതിവായിരുന്നു. രാത്രിയില്‍ മാനുകളെ കാണാതിരിക്കുന്ന പ്രശ്‌നം ഇനിയുണ്ടെവരുതെന്ന ഉദ്ദേശ്യവുമായാണ് ഈ പദ്ധതി നടപ്പാക്കിയത്. മാനുകളുടെയെല്ലാം കൊമ്പുകളില്‍ ഒരു പ്രത്യേക പെയിന്റ് പൂശി. രാത്രികാലങ്ങളില്‍ വെളിച്ചതട്ടിയാല്‍ ഈ പെയിന്റ് വെട്ടിത്തിളങ്ങും. ഇരുട്ടത്ത് കണ്ടില്ലെന്നെങ്ങാനും പറഞ്ഞാല്‍ കണ്ണടിച്ചുപൊട്ടിക്കും.

Albedo 100 Paint for US deers

അമേരിക്കയില്‍ 2011-12 വര്‍ഷങ്ങളില്‍ മാത്രം 12 ലക്ഷത്തിലധികം മാനുകള്‍ വാഹനാപകടങ്ങളില്‍ പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെയാണ് പുറത്തുവന്നത്. ചില ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുറത്തുവിട്ട പഠനങ്ങളിലാണ് ഈ കണക്കുകളുള്ളത്. ഇതോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ കൂടിയാലോചനകള്‍ നടത്തുകയും കൊമ്പുകള്‍ക്ക് പെയിന്റടിക്കാനും തീരുമാനിക്കുകയായിരുന്നു.

ആല്‍ബെഡോ 100 എന്ന കമ്പനി നിര്‍മിക്കുന്ന ഈ പെയിന്റ് സുതാര്യമാണ്. കൊമ്പിന്റെ സ്വഭാവിക നിറത്തില്‍ മാറ്റമൊന്നും വരുത്തുകയില്ല ഇത്. എന്നാല്‍ വെളിച്ചം തട്ടിയാല്‍ ഈ പെയിന്റ് വെട്ടിത്തിളങ്ങും.

കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
The Finnish Reindeer Herder's Association thinks it has found the perfect solution – cover their antlers in reflective paint.
Story first published: Friday, February 21, 2014, 18:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark