ഫോട്ടോഗ്രഫി: മിഖായേലിന്റെ സങ്കല്‍പനഗരം

മിഖായേല്‍ പോള്‍ സ്മിത്ത എന്ന കലാകാരന്‍ സൃഷ്ടിച്ച സങ്കല്‍പ നഗരമാണ് എല്‍ജിന്‍ പാര്‍ക്ക്. വിന്റേജ് കാറുകള്‍ ഓടുന്ന നിരത്തുകളുണ്ട് ഈ നഗരത്തില്‍. ഇവിടെ ഇടയ്‌ക്കെല്ലാം മഞ്ഞ് പെയ്യും. പഴയ ശൈലിയിലുള്ള കെട്ടിടങ്ങളും ഹാര്‍ഡ് ടോപ്പില്ലാത്ത കാറുകള്‍ വില്‍ക്കുന്ന ഷോറൂമുകളുമെല്ലാം മിഖായേലിന്റെ നഗരത്തില്‍ കാണാം.

വിന്റേജ് കാറുകളുടെ ചെറിയ മിനിയേച്ചര്‍ രൂപങ്ങളാണ് ചിത്രങ്ങളില്‍ കാണുന്നത്. ഇവയെ ഒരു പലകയില്‍ മികച്ച രീതിയില്‍ ക്രമീകരിച്ചാണ് ഫോട്ടോ എടുക്കുക. പശ്ചാത്തലം യഥാര്‍ത്ഥത്തിലുള്ളതു തന്നെ നിലനിര്‍ത്തുന്നു. സ്ഥലത്തിന്റെ പെഴ്‌സ്‌പെക്ടീവ് ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യുന്നതാണ് ഈ ഫോട്ടോയെടുപ്പിലെ യഥാര്‍ത്ഥ വൈദഗ്ധ്യം.

Amazing Trick Photography Using Toy Cars

മുന്നൂറോളം സ്‌കേല്‍ മോഡല്‍ കാറുകളാണ് ആര്‍ട്ടിന്‍സ്റ്റ് മിഖായേല്‍ ഈ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഉപയോഗിച്ചത്.

Amazing Trick Photography Using Toy Cars

റോഡില്‍ പാര്‍ക്ക് ചെയ്തതോ, ഓടുന്നതോ ആയ രീതിയില്‍ ഈ ചെറു മോഡലുകള്‍ ഒരു മേശയ്ക്കു മുകളില്‍ ക്രമീകരിക്കുന്നു.

Amazing Trick Photography Using Toy Cars

പശ്ചാത്തല തെരഞ്ഞെടുക്കുന്നതില്‍ ആര്‍ട്ടിസ്റ്റ് മിഖായേല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു. പഴയതോ പഴക്കം തോന്നിപ്പിക്കുന്നതോ ആയ കെട്ടിടങ്ങള്‍ക്ക് സമീപമാണ് മിഖായേല്‍ കാറുകള്‍ നിരത്തുക.

Amazing Trick Photography Using Toy Cars

മേശയില്‍ നിരത്തിയ കാറുകള്‍ക്ക് പശ്ചാത്തലമായി പിന്നിലെ യഥാര്‍ത്ഥ പ്രകൃതിയെ തന്നെ ഒപ്പിയെടുക്കും. ഇവ രണ്ടും കൃത്യതയാര്‍ന്ന പെഴ്‌സ്‌പെക്ടീവോടെ പകര്‍ത്തുന്നു.

Amazing Trick Photography Using Toy Cars

ഇതില്‍ വലിയ ഫോട്ടോഗ്രഫി സിദ്ധാന്തങ്ങളോ വന്‍ സാങ്കേതികതയോ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. പക്ഷെ, റിസള്‍ട്ട് അസാധ്യം തന്നെ.

Amazing Trick Photography Using Toy Cars

പണി തുടങ്ങും മുമ്പ് താന്‍ ചിത്രീകരിക്കാന്‍ പോകുന്ന രംഗത്തിന്റെ ഒരു കൃത്യതയുള്ള പദ്ധതി മിഖായേല്‍ തയ്യാറാക്കും. ഇതില്‍ റോഡിന്റെ നിറം, നിഴലും വെളിച്ചവും, വാഹനങ്ങളുടെ സ്വഭാവം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കും.

Amazing Trick Photography Using Toy Cars

പഴയ ഫോട്ടോഗ്രാഫുകള്‍ നോക്കി കാര്യങ്ങള്‍ പഠിക്കുവാനും മിഖായേല്‍ ശ്രദ്ധ വെക്കാറുണ്ട്. രംഗം ക്രമീകരിക്കുമ്പോള്‍ ഈ പഠനം മിഖായേലിനെ വലിയ തോതില്‍ സഹായിക്കുന്നു.

Amazing Trick Photography Using Toy Cars

ചില ചിത്രങ്ങളില്‍ പശ്ചാത്തലത്തില്‍ വരുന്ന ബില്‍ഡിംഗുകളും സ്‌കേല്‍ മോഡലുകളാണ്. എന്നിരിക്കിലും ഇവയിലും ചെറിയ ചില ഭാഗങ്ങളിലെങ്കിലും യഥാര്‍ത്ഥ പശ്ചാത്തലവും കാണാം.

Amazing Trick Photography Using Toy Cars

ചിത്രങ്ങളില്‍ നിരത്തായി അനുഭവപ്പെടുന്നത് സ്‌കേല്‍ മോഡലുകള്‍ നിരത്തിയ പലകയാണ്. ഇത് വേണ്ട രീതിയില്‍ നിറമടിച്ചും നിഴലുകള്‍ വീഴ്ത്തിയും യഥാര്‍ത്ഥ റോഡിന്റെ അനുഭൂതി ജനിപ്പിക്കുന്നു.

Amazing Trick Photography Using Toy Cars

ഒരേ രംഗത്തിന്റെ നിരവധി ചിത്രങ്ങളെടുക്കും മിഖായേല്‍. ഇവയില്‍ ഏറ്റവും മികച്ച റസള്‍ട്ട് തരുന്നവയാണ് പ്രസിദ്ധീകരിക്കുക.

Amazing Trick Photography Using Toy Cars

ഈ ചിത്രങ്ങളുടെ പെഴ്‌സ്‌പെക്ടീവും മറ്റു സൃഷ്ടിക്കുന്നതിനായി സോഫ്റ്റ്‌വെയരുകളൊന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നു പറയുന്നു മിഖായേല്‍.

Amazing Trick Photography Using Toy Cars

പഴയ ഫോട്ടോയുടെ ഫീല്‍ നല്‍കുന്നതിനായി ഫോട്ടോഷോപ്പിലിട്ട് ചെറുതായി ടിന്റ് നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Elgin Park is an imaginary city which comes to life in the beautiful creations of the artist.
Story first published: Thursday, October 24, 2013, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X