ഡെലിവെറിക്ക് ആമസോണിന്റെ ആളില്ലാവിമാനം

കൊടും മത്സരം നിലനില്‍ക്കുന്ന ഇ-വ്യാപാര രംഗത്ത് കമ്പനികള്‍ പുതുസന്നാഹങ്ങളവതരിപ്പിച്ച് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത് ഒരു പതിവുകാഴ്ചയാണ്. ആമസോണ്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ഒരു ഡെലിവെറി സംവിധാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയുണ്ടായി അമേരിക്കയില്‍. ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനുള്ളില്‍ സാധനം വീട്ടുവാതില്‍ക്കല്‍ പറന്നെത്തിക്കുന്ന സംവിധാനമാണ് ആമസോണ്‍ അവതരിപ്പിച്ചത്.

ഈ പറന്നുള്ള ഡെലിവെറിയുടെ സുരക്ഷാപരമായ പ്രശ്‌നങ്ങളും സ്വകാര്യതാലംഘന ആശങ്കകളുമെല്ലാം അമേരിക്കന്‍ ജനത വളരെ സീരിയസ്സായി ചര്‍ച്ച ചെയ്തു വരികയാണ്. ആമസോണ്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുകയാണോ എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. വിശദാംശങ്ങളിലേക്ക്...

ആമസോണിന്റെ ആളില്ലാ വിമാനം വിവാദമാവുന്നു

അരമണിക്കൂറിനകം ഡെലിവെറി വേണമെന്ന് ഓണ്‍ലൈനായി ആവശ്യപ്പെട്ടാലുടന്‍ ആമസോണ്‍ കേന്ദ്രത്തില്‍ നിന്ന് ഒരു ഡ്രോണ്‍ (ചെറിയ നിരീക്ഷണ വിമാനങ്ങളെയാണ് ഡ്രോണ്‍ എന്ന പേരില്‍ നമുക്ക് പരിചിതം. ഈ വിമാനം നിരീക്ഷണം നടത്തില്ല എന്നൊരു വ്യത്യാസമേയുള്ളൂ) പറന്നുയരുന്നു. കൃത്യമായ ഇടത്തില്‍ ഈ വിമാനം എത്തിച്ചേരുകയും ഉപഭോക്താവിന് സാധനം കൈമാറുകയും ചെയ്യുന്നു. വെറും 5 ഡോളര്‍ ചെലവില്‍ ഇത് നടത്തുമെന്നാണ് ആമസോണ്‍ പറയുന്നത്.

ആമസോണിന്റെ ആളില്ലാ വിമാനം വിവാദമാവുന്നു

അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ ചുരുക്കം ചില നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകളെ അയച്ചു തുടങ്ങിയകതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം സംവിധാനങ്ങള്‍ പരസ്യത്തില്‍ കാണുന്നത്ര പ്രായോഗികമല്ലെന്നാണ് പലരുടെയും വിലയിരുത്തല്‍. ചിലര്‍ പറയുന്നതു പ്രകാരം നിയമപരമായ പ്രശ്‌നങ്ങളും ഏറെയുണ്ട്.

ആമസോണിന്റെ ആളില്ലാ വിമാനം വിവാദമാവുന്നു

ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിലവിലുള്ള നിയമങ്ങളനുസരിച്ച് ഇത്തരം ഡ്രോണുകളെ ആകാശത്തേക്കു വിടാന്‍ ആമസോണിന് സാധിക്കില്ല എന്നതു തന്നെയാണ് പ്രധാനപ്പെട്ട പ്രശ്‌നം. മനുഷ്യരില്ലാതെ നീങ്ങുന്ന ഇത്തരം വിമാനങ്ങളെല്ലാം ദേശീയ വ്യോമ സംവിധാനത്തില്‍ നിന്നല്ലാതെ പുറത്തുവരാന്‍ പാടില്ല എന്നൊരു ചട്ടം 2015ഓടുകൂടി അമേരിക്കയില്‍ നിലവില്‍ വരാന്‍ സാധ്യതയുണ്ട്.

ആമസോണിന്റെ ആളില്ലാ വിമാനം വിവാദമാവുന്നു

ഇങ്ങനെയാകുമ്പോള്‍ ആമസോണിന്റെ നീക്കങ്ങളെല്ലാം വെറുതെയാവും. ഇത്തരം വിമാനങ്ങളുടെ സുരക്ഷാപരമായ കാര്യങ്ങളില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മുന്നോട്ടു വെക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. അവയെല്ലാം പാലിച്ച് ആമസോണ്‍ ആളില്ലാവിമാനം ഓടിച്ചാല്‍ പത്ത് ഡോളറിന്റെ സാധനത്തിന് ഡെലിവെറി ചാര്‍ജായി നൂറ്റമ്പത് ഡോളര്‍ വേറെയും നല്‍കേണ്ടിവരും.

ആമസോണിന്റെ ആളില്ലാ വിമാനം വിവാദമാവുന്നു

അമേരിക്കയിലെ പല നഗരങ്ങളിലും ആകാശവാഹനങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളുണ്ട്. ഇവിടങ്ങളില്‍ ആമസോണിന്റെ ആളില്ലാവിമാനത്തിന് സഞ്ചരിക്കാന്‍ കഴിയില്ല. ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ നിയമങ്ങള്‍ പ്രകാരം ആമസോണ്‍ ആളില്ലാവിമാനങ്ങള്‍ നിയമവിരുദ്ധമാണ്. ആമസോണിന്റെ വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്നുവരെ ആളുകള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു.

ആമസോണിന്റെ ആളില്ലാ വിമാനം വിവാദമാവുന്നു

10 മൈല്‍ ചുറ്റളവില്‍ മാത്രമേ ആമസോമിന്റെ ഡ്രോണുകള്‍ക്ക് പറക്കാന്‍ കഴിയൂ. 30 മിനിട്ടുകൊണ്ട് സാധനം എത്തിക്കാന്‍ കഴിയും. രണ്ടരക്കിലോയോളം തൂക്കം വരുന്ന സാധനങ്ങള്‍ വഹിക്കുവാന്‍ ഡ്രോണുകള്‍ക്ക് സാധിക്കും. എന്നാല്‍ ഇപ്പറയുന്ന വേഗതയും അത്ര പ്രായോഗികമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വീഡിയോ

വീഡിയോ

Most Read Articles

Malayalam
കൂടുതല്‍... #video #വീഡിയോ
English summary
Amazon's Prime Air promo clip went on controversial in United States. Many of the criticizers say that it is illegal to flight such drones by a private company.
Story first published: Wednesday, December 18, 2013, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X