2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

അത്യാഢംബര കാറുകളുടെ നീണ്ട നിര തന്നെയുണ്ട് ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടെ ഗ്യാരേജില്‍. ആന്റിലിയ എന്ന അംബാനിയുടെ വീട്ടിലെ പാര്‍ക്കിങ് സ്പെയ്സിലാണ് ഈ കാറുകളെല്ലാം ഉള്ളത്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഏകദേശം 168 കാറുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഇവിടം. പലപ്പോഴും അതെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. റോള്‍സ് റോയ്‌സ് കലിനന്‍, ടെസ്ല മോഡല്‍ S, ലംബോര്‍ഗിനി ഉറുസ് തുടങ്ങി നിരവധി ആഢംബര കാറുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയൊരാളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ആകാശ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി അംബാനി സ്വന്തമാക്കിയ റോള്‍സ് റോയ്‌സ് ഫാന്റമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് വാഹനം നിരത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും വില കൂടിയ വാഹനങ്ങളിലൊന്നാണിത്. കാര്‍ ക്രെസി ഇന്ത്യയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ വൈറലായതോടെയാണ് ഇപ്പോള്‍ വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. റോള്‍സ് റോയ്‌സ് ഫാന്റം VIII EWB -യുടെ എക്‌സ്‌ഷോറും വില ഏകദേശം 13.5 കോടി രൂപയാണ്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

റോള്‍സ് റോയ്‌സിന്റെ അത്യാംഡബര വാഹനമായ ഫാന്റത്തിന്റെ വീല്‍ബെയ്‌സ് കൂടിയ വകഭേദമാണ് EWB. ബുള്ളറ്റ് പ്രൂഫ് പോലുളള സുരക്ഷ സംവിധാനങ്ങളുള്ള അതിസുരക്ഷ വാഹനങ്ങള്‍ കഴിഞ്ഞാല്‍ മുകേഷ് അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും വിലയുള്ള വാഹനമാണ് ഫാന്റം VIII.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലാണ് റോള്‍സ് റോയ്സ് ഫാന്റം. ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ഫ്ളാഗ്ഷിപ്പ് സെഡാനാണ് ഫാന്റം. ഫാന്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഫാന്റം എട്ടാമന്‍. വിഷന്‍ നെക്സ്റ്റ് 100 കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എട്ടാം തലമുറയുടെ വരവ്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

അലുമിനിയം ഫ്രെയിം പ്ലാറ്റ്‌ഫോമിലൊരുങ്ങുന്ന ഈ വാഹനം സുരക്ഷയുടെ അവസാന വാക്കാണ്. ഏത് കഠിന പ്രതലങ്ങളിലൂടെ സഞ്ചരിച്ചാലും വെള്ളത്തിലൂടെ ഒഴുകുന്ന യാത്രാ അനുഭൂതിയാണ് ഫാന്റം എട്ടാമന്‍ കാഴ്ചവെയ്ക്കുന്നത്. ഏഴാം തലമുറയെക്കാള്‍ മുപ്പത് ശതമാനം ഭാരക്കുറവിലാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

നിശബ്ദമായ എഞ്ചിനാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. 563 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ V12 ട്വിന്‍ ടോര്‍ബോ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 5.4 സെക്കന്റുകള്‍ മതി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗത നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിവേഗ ട്രാക്കുകളില്‍ 290 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും. ഏകദേശം 180 -ല്‍ പരം വ്യത്യസ്ത ടയര്‍ ഡിസൈനുകള്‍ വാഹനത്തിനായി പരീക്ഷിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ആഢംബരം നിറഞ്ഞു തുളുമ്പുന്നതാണ് വാഹനത്തിന്റെ അകത്തളവും. മുന്‍ തലമുറയിലെ മോഡലുകളില്‍ കണ്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് പുതിയ മോഡലില്‍. ഗ്യാലറി എന്ന് റേള്‍സ് റോയ്സ് വിശേഷിപ്പിക്കുന്ന ഡാഷ്ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനലാണ് ഫാന്റം എട്ടാമന്റെ മറ്റൊരു സവിശേഷത.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഉള്ളില്‍ കയറി ഡോര്‍ ഹാന്‍ഡിലിന്റെ സെന്‍സറില്‍ സ്പര്‍ശിച്ചാല്‍ ഡോര്‍ തന്നെ അടയും. അകത്തളത്തില്‍ ശബ്ദശല്യം കുറയ്ക്കുന്നതിനായും വിപുലമായ സജ്ജീകരണങ്ങളാണ് കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

വിസ്‌കി ഗ്ലാസുകളും ഡികാന്ററും ഷാംപെയ്ന്‍ ഫ്ളൂട്ടുകളും കുള്‍ ബോക്സുമൊക്കെ സൂക്ഷിക്കാന്‍ ഡ്രിങ്ക്സ് ക്യാബിന്‍ കാറിനുള്ളില്‍ സജ്ജമാണ്. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. നിരവധി പുതിയ ഫീച്ചറുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൊളീഷന്‍ വാണിങ് (കൂട്ടി ഇടിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക), ക്രോസ് ട്രാഫിക്ക് വാണിങ്, കാല്‍നടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയന്‍ വാണിങ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും കാറില്‍ ലഭ്യമാണ്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച ആദ്യ എസ്‌യുവി കലിമന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയതും മുകേഷ് അംബാനി തന്നെയായിരുന്നു. പോയ വര്‍ഷം അത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. ആഢംബരത്തിന്റെ പര്യായമാണെങ്കിലും ലോകത്തിലെ വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കലിനന്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

2018 നവംബര്‍ മാസത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. വിരലില്‍ എണ്ണാവുന്ന വാഹനങ്ങള്‍ മാത്രമാണ് കമ്പനി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. ഏറ്റവും ചെറിയ പതിപ്പിന് 6.95 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില.

2020 നിരത്തില്‍ ഇത് ആദ്യ കാഴ്ച; അംബാനിയുടെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഏറ്റവും ഒടുവില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ആണ് കലിനന്‍ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905 -ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കലിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്സ് കണ്ടെത്തിയത്.

Most Read Articles

Malayalam
English summary
Ambani’s Most Expensive RollsRoyce Phantom Series-VIII Spotted First Time. Read In Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X