ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് വാഹനങ്ങളോടുള്ള കമ്പം സുപ്രസിദ്ധമാണ്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, മെര്‍സിഡീസ് ബെന്‍സ് S ക്ലാസ്സ് തുടങ്ങിയ അത്യാഢംബര കാറുകള്‍ താരപ്പകിട്ടോടെ ബച്ചന്റെ ഗരാജില്‍ കിടപ്പുണ്ട്. അടുത്തകാലംവരെ റോള്‍സ് റോയ്‌സ് ഗോസ്റ്റും ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. എന്നാല്‍, ഗോസ്റ്റിനെ വിറ്റ് പകരം പുതിയ മെര്‍സിസിഡീസ് ബെന്‍സ് V ക്ലാസ്സ് സ്വന്തമാക്കിയിരിക്കുകയാണ് 'ബിഗ് ബി' ഇപ്പോള്‍.

ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

പുത്തന്‍ ബെന്‍സ് വാങ്ങിയ കാര്യം ബച്ചന്‍തന്നെ ആരാധകരുമായി പങ്കുവെച്ചു. ഈ വര്‍ഷമാദ്യമാണ് പുത്തന്‍ ബെന്‍സ് എംപിവി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. 68.40 ലക്ഷം രൂപയ്ക്ക് അണിനിരക്കുന്ന V ക്ലാസ്സ്, രാജ്യത്തെ ഏറ്റവും വിലകൂടിയ എംപിവിയാണ്. എംപിവികളിലെ S ക്ലാസ്സെന്ന വിശേഷണം V ക്ലാസ്സിനുണ്ട്.

ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

എക്‌സ്പ്രഷന്‍, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ടുവകഭേദങ്ങള്‍ എംപിവിയിലുണ്ടെങ്കില്‍ താരം തിരഞ്ഞെടുത്ത മോഡലേതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 81.90 ലക്ഷം രൂപയാണ് V ക്ലാസ്സ് എക്‌സ്‌ക്ലൂസീവ് ലൈന്‍ മോഡലിന് വില. പൂര്‍ണ്ണമായും സ്പെയിനില്‍ നിര്‍മ്മിച്ച V ക്ലാസ്സ് മോഡലുകളാണ് ഇവിടെ വില്‍പ്പനയ്ക്ക് വരുന്നത്.

Most Read: ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

ആറു സീറ്റ് ഘടനയുള്ള ലോങ് വീല്‍ ബേസ് പതിപ്പാണ് V ക്ലാസ്സ് എക്സ്‌ക്ലൂസീവ് മോഡല്‍. എക്സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റ് ഘടനയുള്ള എക്സ്ട്രാ ലോങ് വീല്‍ബേസ് പതിപ്പും. കാഴ്ച്ചയില്‍ തനി വാന്‍ രൂപമാണ് വി-ക്ലാസ്. എന്നാല്‍ ഡിസൈനിലെ ജര്‍മ്മന്‍ പ്രൗഢി എംപിവിയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും. മെര്‍സിഡീസ് സെഡാനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ക്യാരക്ടര്‍ ലൈന്‍ ബെന്‍സ് എംപിവിക്ക് പക്വമായ ഭാവമാണ് സമ്മാനിക്കുന്നത്.

ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

ഇ-ക്ലാസ്, എസ്-ക്ലാസ് മോഡലുകളുടെ സ്വാധീനം മോഡലിന്റെ മുന്‍ഭാഗത്ത് നിഴലിടുന്നുണ്ട്. അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ്, കുത്തനെയുള്ള ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മെര്‍സിഡീസ് V ക്ലാസ്സിന്റെ മറ്റു സവിശേഷതകളാണ്. അകത്തളത്തിൽ തടിക്കും തുകലിനും യാതൊരു പഞ്ഞവുമില്ല.

ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

മേല്‍ത്തരം തുകല്‍ അപ്ഹോള്‍സ്റ്ററി മാത്രം മതി V ക്ലാസ്സിന്റെ ആഢംബരം അറിയാന്‍. മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിംഗ് വീലാണ് എംപിവിയില്‍. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയും ഒരുങ്ങുന്നുണ്ട്. അറ്റന്‍ഷന്‍ അസിസ്റ്റ്, ക്രോസ്‌വിന്‍ഡ് അസിസ്റ്റ്, ഹെഡ്‌ലാമ്പ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം, ആക്ടിവ് പാര്‍ക്കിങ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയ ഒരുപാട് സൗകര്യങ്ങള്‍ V ക്ലാസ്സില്‍ ലഭ്യമാവും.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ബച്ചന്റെ കറക്കം ഇനി പുതിയ ബെന്‍സ് എംപിവിയില്‍

എംപിവിയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് തുടിക്കുന്നത്. എഞ്ചിന് 160 bhp കരുത്തും 380 Nm torque ഉം സൃഷ്ടിക്കാനാവും. ഏഴു സ്പീഡാണ് (7G-ട്രോണിക്) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് V ക്ലാസ്സിന് നേരിട്ടൊരു എതിരാളിയില്ല. എന്നാല്‍ ബെന്‍സ് എംപിവിക്കെതിരെ ആല്‍ഫാര്‍ഡ് എംപിവിയെ പുറത്തിറക്കാനുള്ള ആലോചന ടൊയോട്ടയ്ക്കുണ്ട്.

Most Read Articles

Malayalam
English summary
Amitabh Bachchan Buys Himself A New Benz MPV. Read in Malayalam.
Story first published: Monday, April 8, 2019, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X