ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

വാഹനവുമായി ബന്ധപ്പെട്ട ഏത് നല്ലകാര്യം കണ്ടാലും അതിനെ അഭിനന്ദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും യാതൊരു പിശുക്കും കാണിക്കാത്ത വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. പലപ്പോഴും അത്തരം കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യാറുണ്ട്.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു സംഭവം കൂടി വാര്‍ത്തകളില്‍ നിറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രയ ലോഹര്‍ എന്നയാളുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചാണ് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

തന്റെ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിനായി ദത്താത്രയ ലോഹര്‍ പാഴ് വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ച വാഹനമാണ് വൈറലായത്. ഹിസ്റ്റോറിക്കാനോ എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. ഇതോടെയാണ് ആനന്ദ് മഹീന്ദ്രയും ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെയ്ക്കുന്നതും.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

വീഡിയോയില്‍ വാഹനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി പറയുകയും ചെയ്യുന്നുണ്ട്. സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത് പോലെ ക്വിക്കര്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ജീപ്പ് അദ്ദേഹം സ്റ്റാര്‍ട്ട് ചെയ്യുന്നത്. ചെറിയ ടയറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

വാഹനത്തിന്റെ മുന്നില്‍ രണ്ടുപേര്‍ക്കും പിന്നിലെ രണ്ട് സീറ്റുകളില്‍ നാല് പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. അതുപോലെ തന്നെ വിദേശ വിപണികളില്‍ കണ്ടിരിക്കുന്ന പോലെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവായിട്ടാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നതും. പഴയ വാഹനങ്ങളില്‍ നിന്നുള്ള തകിടുകളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ചാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

നിര്‍മ്മാണ് ആവശ്യങ്ങള്‍ക്കായി വെറും 60,000 രൂപ മാത്രമാണ് ചെലവായതെന്നും ദത്താത്രയ ലോഹര്‍ വീഡിയോയില്‍ പറയുന്നു. 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുള്ളത്.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

ഈ വാഹനത്തെയും അത് ഉണ്ടാക്കിയ ദത്താത്രയ ലോഹറിനെയും അഭിനന്ദിച്ച് കൊണ്ടാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ പങ്കുവെച്ചിരിക്കുന്നത്. അഭിനന്ദിക്കുന്നതിനൊപ്പം അദ്ദേഹത്തിന് ഒരു വാഗ്ദാനവും ആനന്ദ് മഹീന്ദ്ര നല്‍കുകയുണ്ടായി.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

ഈ വാഹനങ്ങള്‍ കൃത്യമായി നിയന്ത്രണങ്ങളൊന്നും പാലിച്ചുള്ളവയല്ല, ഒരുപക്ഷെ, പ്രാദേശിക അധികാരികള്‍ ഈ വാഹനം റോഡുകളില്‍ ഓടുന്നത് തടയുമെന്നാണ് ഒരു ട്വീറ്റില്‍ ആനന്ദ് മഹീന്ദ്ര കുറിച്ചത്.

എന്നാല്‍ നമുക്ക് ചുറ്റിലുമുള്ള ആളുകളുടെ കഴിവുകളും മറ്റും അഭിനന്ദിക്കുന്നത് ഞാന്‍ ഒരിക്കലും അവസാനിപ്പിക്കാന്‍ ഒരുക്കമല്ല, ഈ വാഹനം നിര്‍മിച്ചയാളിന് വാഹനങ്ങളോടുള്ള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ടെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററില്‍ പറയുന്നു.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

ദത്താത്രയ ലോഹറിന് പകരമായി ഇതിന് പകരമായി ഒരു ബൊലേറോ വാഗ്ദാനം ചെയ്യും. മറ്റുള്ളവര്‍ക്ക് പ്രചോദനമായി അദ്ദേഹത്തിന്റെ സൃഷ്ടി മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

ബൊലേറോയെ സംബന്ധിച്ച് പറയുകയാണെങ്കില്‍, കാലങ്ങളായി മഹീന്ദ്ര നിരയില്‍ നിന്നും നിരത്തിലെത്തുന്ന ജനപ്രിയ മോഡലുകളിലൊന്നാണ് ഈ വാഹനം. പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയാണ് ഈ യൂട്ടിലിറ്റി വാഹനം നേടിക്കൊടുക്കുന്നതും.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

എന്നാല്‍ അധികം വൈകാതെ തന്നെ ഒരു തലമുറ മാറ്റത്തിനൊരുങ്ങുകയാണ് ബൊലേറോ. കൃത്യമായ കാര്യങ്ങള്‍ പങ്കുവെച്ചിട്ടില്ലെങ്കിലും കാലത്തിനൊത്ത മാറ്റം വാഹനത്തിന് ആവശ്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 1.5 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 3,600 rpm -ല്‍ 75 bhp കരുത്തും 1,600 - 2,200 rpm -ല്‍ 210 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അതേസമയം വരാനിരിക്കുന്ന പുതിയ മോഡലില്‍ 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും കമ്പനി നല്‍കിയേക്കുമെന്നാണ് സൂചന.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

അതേസമയം വാഹനത്തിന്റെ നിലവിലെ ബോക്‌സി ഘടന നിലനിര്‍ത്തുമെന്നാണ് സൂചന. നിലവിലെ മോഡലില്‍ കാണാത്ത ആധുനിക സവിശേഷതകളുള്ള ഏറ്റവും പുതിയ ഇന്റീരിയറും വരാനിരിക്കുന്ന ബൊലേറോയുടെ സവിശേഷതയാണ്.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

പുറമേ ലഭിക്കുന്ന മാറ്റങ്ങള്‍ പോലെ തന്നെ എസ്‌യുവിയുടെ അകത്തളം പുതുക്കുന്നതിലും കമ്പനി പിശുക്ക് കാണിച്ചേക്കില്ലെന്നാണ് സൂചന. പുതിയ ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് ടെലിഫോണി, എയര്‍ കണ്ടീഷനിംഗ് എന്നിവയും മറ്റുള്ളവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വരെ പ്രതീക്ഷിക്കാം.

ആനന്ദ് മഹീന്ദ്രയുടെ കണ്ണിലുടക്കി കുഞ്ഞന്‍ ജീപ്പ്; പിന്നാലെ വന്‍ വാഗ്ദാനവും

അതോടൊപ്പം വാഹനം പുതിയ സുരക്ഷ, ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. കാരണം GNCAP-യില്‍ 4 സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയ പുതിയ ഥാര്‍ അടിസ്ഥാനമാക്കിയാണ് പുതുതലമുറ ബൊലേറോയും ഒരുങ്ങുന്നത്. മാറ്റങ്ങളുടെ ഭാഗമായി വാഹനത്തിന്റെ വിലയിലും ഒരു വര്‍ധനവ് പ്രതീക്ഷിക്കാം. നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് 7.80 ലക്ഷം മുതല്‍ 9.14 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Anand mahindra appreciate maharashtra native man and his small jeep offers a bolero in exchange
Story first published: Wednesday, December 22, 2021, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X