തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

By Dijo Jackson

ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്രയുടെ നര്‍മ്മബോധം ഏറെ പ്രസിദ്ധമാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം ഒത്തിരി ആളുകളാണ് ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നത്. നേരത്തെ തെലുഗു സിനിമാതാരത്തെ ട്വിറ്ററില്‍ ട്രോളിയതിന് ആനന്ദ് മഹീന്ദ്ര രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹം ഒട്ടും ഗൗനിച്ചില്ല.

തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

ട്വിറ്ററില്‍ ഇപ്പോഴും സജീവമായി തുടരുകയാണ് മഹീന്ദ്ര തലവന്‍. കഴിഞ്ഞ ദിവസം മുംബൈ വെള്ളപ്പൊക്കത്തില്‍ തുഴഞ്ഞു പോകുന്ന TUV300 എസ്‌യുവിയുടെ ചിത്രം പങ്കുവെച്ച ഉടമയ്ക്ക് ആനന്ദ് മഹീന്ദ്ര നല്‍കിയ രസികന്‍ മറുപടിയാണ് ഇപ്പോള്‍ പ്രചാരം നേടുന്നത്.

തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

കനത്ത മഴയില്‍ വെള്ളത്തിനടിയിലായ പ്രദേശത്തു കൂടി കടന്നുപോകുന്ന മഹീന്ദ്ര TUV300 -യുടെ ചിത്രങ്ങള്‍ ഉടമ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു. കുറിപ്പില്‍ ആനന്ദ് മഹീന്ദ്രയെയും ഇദ്ദേഹം ടാഗ് ചെയ്തു. നാലടി താഴ്ചയുള്ള വെള്ളക്കെട്ടിലൂടെയാണ് ഇദ്ദേഹവും സുഹൃത്തുക്കളും TUV300 ഓടിച്ചു പോയത്.

TUV300 പോലുള്ള ഗംഭീരന്‍ വാഹനമുണ്ടാക്കിയതിന് ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറയാനും ഉടമ മറന്നില്ല. ഉടമയുടെ ട്വീറ്റിന് തൊട്ടുപിന്നാലെ മഹീന്ദ്ര തലവന്‍ മറുപടിയുമായി വന്നു.

TUV300 -നെ പറ്റിയുള്ള അഭിപ്രായത്തില്‍ സന്തുഷ്ടനാണെങ്കിലും ഇത്തരത്തിലൊരു ഭാഗ്യപരീക്ഷണത്തിന് ഇനി മുതിരരുതെന്നു ആനന്ദ് മഹീന്ദ്ര ഉടമയോട് ആവശ്യപ്പെട്ടു. കരയില്‍ ഓടാന്‍ വേണ്ടി മാത്രമാണ് TUV300. തങ്ങളുടെ ചെറു എസ്‌യുവിയെ തോണിയാക്കി മാറ്റരുതെന്നു ട്വീറ്റില്‍ നര്‍മ്മം ചോരാതെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

ഇടത്തരം എസ്‌യുവികള്‍ക്ക് സമാനമായ ഗ്രൗണ്ട് ക്ലിയറന്‍സ് TUV300 -യ്ക്കുണ്ടെങ്കിലും ഇത്തരം പ്രവൃത്തികള്‍ അപ്രതീക്ഷിത അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. എയര്‍ ഇന്‍ടെയ്ക്കില്‍ വെള്ളം കയറിയാല്‍ എഞ്ചിന്‍ നിശ്ചലമാകാനുള്ള സാധ്യത കൂടുതലാണ്.

തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

ഹൈഡ്രോ ലോക്കെന്നാണ് ഇതറിയപ്പെടുന്നത്. വലിയ എസ്‌യുവികള്‍ പോലും കരുതലോടെ മാത്രമാണ് വെള്ളത്തിലിറങ്ങാറ്. എന്നാല്‍ ഇവിടെ യാതൊരു മുന്‍കരുതലും ഉടമയുടെ ഭാഗത്തു നിന്നുണ്ടായില്ല.

തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

വെള്ളപ്പൊക്കത്തില്‍ ഇറങ്ങുമ്പോൾ

വെള്ളപ്പൊക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പരമാവധി വാഹനവുമായി റോഡില്‍ ഇറങ്ങാന്‍ ശ്രമിക്കരുത്. ഇനി ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളില്‍ വാഹനം പുറത്തിറക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്.

തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

വെള്ളം കയറിയ പ്രദേശങ്ങളിലൂടെ ഓടിക്കുമ്പോള്‍ എപ്പോഴും റോഡിന് നടുവില്‍ കൂടി നീങ്ങാന്‍ ശ്രമിക്കണം. താരതമ്യേന റോഡിന് വശങ്ങളില്‍ താഴ്ച കൂടുതലായിരിക്കും. വെളത്തിലൂടെ ഓടുമ്പോള്‍ എഞ്ചിന്‍ നിശ്ചലമായാല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.

തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

ഈ അവസരത്തില്‍ വാഹനം വലിച്ചു കൊണ്ടുപോകാന്‍ മറ്റൊരു വാഹന വാഹനത്തിന്റെ സഹായം തേടണം. അതുപോലെ മുട്ടറ്റത്തോളം വെള്ളമുണ്ടെന്നു കണ്ടാല്‍ ഒരിക്കലും ഡോര്‍ തുറക്കരുത്. വെള്ളം അകത്തു കടന്നാല്‍ അകത്തളം പെട്ടെന്നു നാശമാകും.

തോണിയല്ലിത്, TUV300 ഉടമയ്ക്ക് മഹീന്ദ്ര തലവന്റെ രസികന്‍ മറുപടി

വെള്ളം നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ താഴ്ന്ന ഗിയറില്‍ ഉയര്‍ന്ന ആര്‍പിഎം നിലനിര്‍ത്തി ഒരേ വേഗതയില്‍ ഓടിച്ചു പോകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുകക്കുഴലിലേക്ക് വെള്ളം കടക്കുന്നത് ഇങ്ങനെ ചെയ്തു പ്രതിരോധിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Anand Mahindra's Tweet On TUV300. Read in Malayalam.
Story first published: Wednesday, June 27, 2018, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X