അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

Written By:

ഇന്ത്യയ്ക്ക് മാത്രം മക്‌ലാരന്‍ ഇല്ലായെന്ന കാര്‍പ്രേമികളുടെ പരാതി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇന്ത്യയ്ക്ക് ആദ്യമായി ലഭിച്ച മക്‌ലാരന്‍ 720 എസിനെ കണ്ട അമ്പരപ്പ് മാറും മുമ്പെ ഫെരാരി F12tdf ഉം, ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയും കാര്‍പ്രേമികള്‍ക്ക് വിരുന്നൊരുക്കി.

To Follow DriveSpark On Facebook, Click The Like Button
അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

എന്നാല്‍ കഥ ഇവിടം കൊണ്ടൊന്നും തീരുന്നില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ബംഗളൂരുവില്‍ വന്നിറങ്ങിയ മക്‌ലാരന്‍ 720 എസിന് പിന്നാലെ മറ്റൊരു മക്‌ലാരന്‍ 720 എസും കൂടി ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്.

അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

മുംബൈയില്‍ നിശബ്ദമായാണ് മക്‌ലാരന്‍ 720 എസ് മുംബൈ തീരമണഞ്ഞത്. ദുബായിയില്‍ നിന്നുമെത്തിയതാണ് മക്‌ലാരന്‍ 720 എസ്.

അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

മുംബൈ വേര്‍ളി സീ ഫെയ്‌സില്‍ നിന്നും ക്യാമറ പകര്‍ത്തിയ മക്‌ലാരന്‍ 720 എസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മാര്‍ച്ചില്‍ നടന്ന 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് മക്ലാരന്‍ 720 എസിനെ കമ്പനി അവതരിപ്പിച്ചത്.

അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

ഇപ്പോള്‍ ഇതേ മക് ലാരന്‍ 720 എസുകളാണ് ഇന്ത്യയില്‍ തുടരെ തലപ്പൊക്കുന്നതും. മക്ലാരന്റെ പെര്‍ഫോര്‍മന്‍സ് പാക്ക് 3 യില്‍ ഒരുങ്ങിയതാണ് 720 എസ്.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

ലൈറ്റ്വെയ്റ്റ് കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ക്ക് ഒപ്പമുള്ള അലക്കാന്തറ ഇന്റീരിയറാണ് പെര്‍ഫോര്‍മന്‍സ് പാക്ക് 3 യുടെ പ്രധാന ഹൈലൈറ്റ്.

അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V8 എഞ്ചിനിലാണ് മക്ലാരന്‍ 720 എസ് ഒരുങ്ങുന്നത്. 710 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്സാണ് മക്ലാരന്‍ ലഭ്യമാക്കുന്നതും.

അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

2.9 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന മക്ലാരന്‍ 720 എസിന്റെ ടോപ്സ്പീഡ്, മണിക്കൂറില്‍ 341 കിലോമീറ്ററാണ്.

അങ്ങനെ വിഷമം മാറി; ഒന്നിന് പിറകെ ഒന്നായി മക്‌ലാരനുകള്‍ ഇന്ത്യയില്‍!

4.9 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത നേടാന്‍ പ്രാപ്തമാണ് മക്ലാരന്‍ 720 എസ്.

Image Source: automobiliardent

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Another McLaren 720S Lands In India; This Time In Mumbai! Read in Malayalam.
Story first published: Friday, September 8, 2017, 16:49 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark