ജനറലിനെ ഇനി അര്‍വിന്ദ് നയിക്കും

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ പ്രസിഡന്‍ഡ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് അര്‍വിന്ദ് സക്‌സേന നിയമിതനായി. മാര്‍ച്ച് ഒന്നുമുതല്‍ ഈ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ അറിയിക്കുന്നു.

ഇതുവരെ ഈ സ്ഥാനം വഹിച്ചിരുന്നത് ലോവല്‍ പാഡോക്ക് ആണ്. ഇദ്ദേഹത്തെ ജനറല്‍ മോട്ടോഴ്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ ആസൂത്രണവിഭാഗത്തിന്റെ വൈസ് പ്രസിഡണ്ടായാണ് നിയമനം.

അര്‍വിന്ദ് സക്‌സേനയ്ക്ക് മേഖലയിലുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയം ജനറല്‍ മോട്ടോഴ്‌സിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ടാ സ്റ്റീഫന്‍ ജേക്കോബി പ്രത്യാശിച്ചു. ദീര്‍ഘകാല വളര്‍ച്ചയെ ഉന്നം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തങ്ങളിപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ജേക്കോബി സൂചിപ്പിച്ചു. ഈ വഴിയില്‍ അര്‍വിന്ദ് സക്‌സേനയുടെ സംഭാവനകള്‍ക്കായി തങ്ങള്‍ നോക്കിയിരിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യയിലും അന്തര്‍ദ്ദേശീയതലത്തിലും മികച്ച അനുഭവപരിയമുള്ളയാണ് അര്‍വിന്ദ് സക്‌സേന. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വിപണിയെ ഏറ്റവും അടുത്തറിയുന്നയാളുമാണിദ്ദേഹം. വില്‍പന, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ ഇദ്ദേഹത്തിനുള്ള മുന്‍പരിചയമാണ് ജനറലിനെ ആകര്‍ഷിച്ചതും റിക്രൂട്‌മെന്റിലേക്ക് നയിച്ചതും.

80കളുടെ തുടക്കത്തില്‍ എസ്‌കോര്‍ട്‌സ് ലിമിറ്റഡിലാണ് അര്‍വിന്ദിന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീടിദ്ദേഹം ബജാജിലും മാരുതിയിലുമെല്ലാം പ്രവര്‍ത്തിക്കുകയുണ്ടായി. ഫിയറ്റ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം പങ്കാളിയായിരുന്നു.

കരിമ്പുകച്ചട്ടം ലംഘിച്ച് വാഹനങ്ങളിറക്കുവാന്‍ സര്‍ക്കാരിനെ കബളിപ്പിച്ചതിന്റെ പേരില്‍ പ്രതിച്ഛായ നഷ്ടമായി നില്‍ക്കുന്ന ജനറല്‍ മോട്ടോഴ്‌സിനെ മികച്ച നിലയിലെത്തിക്കുക എന്നത് സക്‌സേനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.

Arvind Saxena Joined as President and Managing Director of GM
Most Read Articles

Malayalam
English summary
General Motors confirmed appointment of Arvind Saxena, yesterday. He has been appointed as President and Managing Director of GM India.
Story first published: Saturday, March 1, 2014, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X