അസിന്‍ തോട്ടുങ്കലും ഭാഗ്യനമ്പരുകളും

Posted By:

'തോട്ടുങ്കല്‍' എന്ന വാല് ചേര്‍ത്ത് കത്തോലിക്കാ മാധ്യമങ്ങള്‍ വാല്‍സല്യത്തോടെ വിളിക്കാറുള്ള അസിന്‍, ഏതൊരു പാലാക്കാരിയെയും പോലെ റബ്ബര്‍ പാലില്‍ കേരള കോണ്‍ഗ്രസ് ചേര്‍ത്തരച്ച് അതില്‍ പിസി ജോര്‍ജ് മൊഴികള്‍ മേമ്പൊടി ചേര്‍ത്തു കഴിച്ചാണ് വളര്‍ന്നത്. അങ്ങനെയാണ് അസിന്റെ ശരീരം ഇത്രയും സ്ലിം ആയിപ്പോയത്. സ്വന്തം കഠിനാധ്വാനം കൊണ്ട് ബോളിവുഡ് വരെ എത്തിച്ചേര്‍ന്ന അസിന്‍ ഏതൊരു ബോളിവുഡ് നടിയെയും പോലെ ആഡംബരക്കാറുകളോട് അതിയായ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങുകയായിരുന്നു.

അസിന്റെ പക്കലുള്ള മിക്ക കാറുകളും മാതാപിതാക്കള്‍ സ്‌നേഹത്തോടെ വാങ്ങി നല്‍കിയതാണെന്നതാണ് സത്യം. അവയെ അടുത്തു കാണാം താഴെ.

0004 (4), 400 40, 4000

0004 (4), 400 40, 4000

0004 (4), 400 40, 4000 എന്നിങ്ങനെയാണ് അസിന്റെ കാറുകളുടെ നമ്പരുകള്‍. നാല് എന്നത് അസിന്റെ ഭാഗ്യ നമ്പരാണ്. ഫാന്‍സി നമ്പര്‍ തെരയുമ്പോള്‍ നാലിനോട് പൂജ്യം ചേര്‍ക്കുകയാണ് അസിന്‍ ചെയ്യാറ്. അസിന്റെ കാറുകളെ അടുത്ത താളുകളില്‍ കാണാം.

ഓഡി ക്യൂ 7

ഓഡി ക്യൂ 7

ഈ കാര്‍ അസിന് വാങ്ങിച്ചു നല്‍കിയത് മാതാപിതാക്കളാണ്. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 59.85 ലക്ഷത്തിലാണ് ഈ എസ്‌യുവിയുടെ വില തുടങ്ങുന്നത്. വില അവസാനിക്കുന്നത് 76.44 ലക്ഷത്തിലും. മൂന്ന് വേരിയന്റുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനത്തിനുള്ളത്.

ഓഡി ക്യൂ 7

ഓഡി ക്യൂ 7

ഓഡിയുടെ 3.0 ലിറ്റര്‍ ടിഎഫ്എസ്‌ഐ ക്വട്രോ പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് വിപണിയില്‍ വില 62 ലക്ഷത്തിന്റെ പരിസരത്തിലാണ്. ഈ എന്‍ജിന്‍ 8.8 കിലോമീറ്റര്‍ മൈലേജ് നല്‍കും. 3.0 ലിറ്റര്‍ ടിഡിഐ ക്വട്രോ ഡീസല്‍ എന്‍ജിന് എക്‌സ്‌ഷോറൂം വില 60 ലക്ഷത്തിനടുത്ത് വരും. ഈ എന്‍ജിന്‍ 12.62 കിലോമീറ്റര്‍ മൈലേജ് പകരുന്നതാണ്. 4.2 ടിഡിഐ ക്വട്രോ ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 76.5 ലക്ഷത്തോളം രൂപ എക്‌സ്‌ഷോറൂം വിലയുണ്ട്. 10.1 കിലോമീറ്ററാണ് മൈലേജ്.

ബിഎംഡബ്ല്യു എക്‌സ്6

ബിഎംഡബ്ല്യു എക്‌സ്6

അസിന്റെ പക്കലുള്ളവയില്‍ ഏറ്റവും വിലപിടിപ്പുള്ളത് എക്‌സ്6 എസ്‌യുവിക്കാണ്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വാഹനത്തിന് വില തുടങ്ങുന്നത് 93.40 ലക്ഷത്തിലാണ്.

ബിഎംഡബ്ല്യു എക്‌സ്6

ബിഎംഡബ്ല്യു എക്‌സ്6

എക്‌സ്6-ന്റെ രണ്ട് വേരിയന്റുകള്‍ മാത്രമാണ് വിപണിയില്‍ ലഭിക്കുക. 4395 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് ഒന്ന്. ഇതിന് 93.5 ലക്ഷം രൂപ വിലവരും. ഈ എന്‍ജിന്‍ 11.2 കിലോമീറ്റര്‍ മൈലേജ് നല്‍കും. മറ്റൊന്ന് ഡീസല്‍ എന്‍ജിന്‍ പതിപ്പാണ്. 2993 സിസി ശേഷിയുള്ള ഈ എന്‍ജിന്‍ 11.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 97 ലക്ഷമാണ് ഡീസല്‍ എന്‍ജിന്‍ പതിപ്പിന് വില.

ബിഎംഡബ്ല്യു എക്‌സ്6

ബിഎംഡബ്ല്യു എക്‌സ്6

4.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 5500-6400 ആര്‍പിഎമ്മില്‍ 400 കുതിരകളുടെ കരുത്താണ്. 1750-4500 ആര്‍പിഎമ്മില്‍ പരമാവധി 600 എന്‍എം ചക്രവീര്യം പകരാന്‍ ഈ എന്‍ജിന്‍ കഴിയുന്നു. 3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 235 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 2000-2750 ആര്‍പിഎമ്മില്‍ 520 എന്‍എം ചക്രവീര്യം പുറത്തെടുക്കാനും ഈ എന്ജിന് സാധിക്കും.

ടൊയോട്ട കാമ്രി

ടൊയോട്ട കാമ്രി

ചെറു യാത്രകള്‍ക്കെല്ലാം അസിന്‍ ഉപയോഗിക്കുന്നത് ഈ പ്രീമിയം കാറാണ്. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 25.18 ലക്ഷം രൂപ വിലയിലാണ് കാമ്രി തുടങ്ങുന്നത്. 29.99 ലക്ഷത്തില്‍ വില അവസാനിക്കുന്നു.

ടൊയോട്ട കാമ്രി

ടൊയോട്ട കാമ്രി

രണ്ട് വേരിയന്റുകളാണ് വിപണിയില്‍ ഇന്നുള്ളത്. അസിന്റെ പക്കലുള്ളത് 2.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ്. ഇത് 12.98 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഈ പതിപ്പിന് വില 25 ലക്ഷത്തിന്റെ പരിസരത്തിലാണ് വരുന്നത്. മറ്റൊരു പതിപ്പ് ഹൈബ്രിഡാണ്. പെട്രോള്‍ എന്‍ജിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോര്‍ കൂടി ഘടിപ്പിച്ചിരിക്കുന്നു. 30 ലക്ഷമാണ് ഹൈബ്രിഡ് പതിപ്പിന് വില.

English summary
Bollywood star Asin Thottunkal owns Audi Q7, BMW X6, and Toyota Camry.
Story first published: Friday, October 4, 2013, 10:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark