കാറുകളുടെ ഡിസൈനില്‍ സ്പീഡ്‍ബോട്ടുകള്‍

Posted By:

പ്രചോദനം എവിടെനിന്നൊക്കെ വരുമെന്ന് യാതൊരു പിടിയുമില്ല. അത് കാട്ടില്‍ നിന്നും മേട്ടില്‍ നിന്നും വരാം. അത് ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും വരാം. ചിലപ്പോളത് കായലില്‍ നിന്നും കടലില്‍ നിന്നും വരുന്നു. കരയില്‍ നിന്ന് കടലിലേക്കിറങ്ങിവന്ന ചില ചെലവുകൂടിയ പ്രചോദനങ്ങളെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ ചര്‍ച്ച.

കരയിലെ ലംബോര്‍ഗിനിയും മെഴ്സിഡിസ് എഎംജിയുമൊക്കെ പോലെയാണ് കടലില്‍ സ്പീഡ് ബോട്ടുകള്‍. കരുത്തുറ്റ സ്പീഡ്‍ബോട്ടുകള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന ബോട്ട് പ്രാന്തന്മാര്‍ ധാരാളമാണ്. ഇവയുടെ ചെലവ് ആഡംബരക്കാറുകള്‍ പോലെത്തന്നെയാകുന്നു.

കരയിലെ ആഡംബര വാഹനങ്ങളില്‍ നിന്ന് പ്രചേദനമുള്‍ക്കൊണ്ട് നിര്‍മിച്ച ചില സ്പീഡ് ബോട്ടുകള്‍ താഴെ

എഎംജി സിഗരറ്റ് 42' ഹണ്‍ട്രെസ്

എഎംജി സിഗരറ്റ് 42' ഹണ്‍ട്രെസ്

എഎംജി സിഗരറ്റ് 42' ഹണ്‍ട്രെസ്

എഎംജി സിഗരറ്റ് 42' ഹണ്‍ട്രെസ്

മെഴ്സിഡിസും സിഗരറ്റ് റേസിംഗ് ടീമും കൂടി നിര്‍മിച്ചതാണ് ഈ സുന്ദരിയെ. മെഴ്സിഡിസ് ജി63 എഎംജി എസ്‍യുവിയുടെ ഡിസൈനിനെ ആധാരമാക്കിയാണ് എഎംജി സിഗരറ്റ് സ്പീഡ് ബോട്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്.

ജാഗ്വര്‍ സ്പീഡ്‍ബോട്ട് കണ്‍സെപ്റ്റ്

ജാഗ്വര്‍ സ്പീഡ്‍ബോട്ട് കണ്‍സെപ്റ്റ്

ജാഗ്വര്‍ സ്പീഡ്‍ബോട്ട് കണ്‍സെപ്റ്റ്

ജാഗ്വര്‍ സ്പീഡ്‍ബോട്ട് കണ്‍സെപ്റ്റ്

ഈ ബോട്ട് നിര്‍മിച്ചത് ജാഗ്വര്‍ തന്നെയാണ്. 20 അടി നീളമുള്ള ഈ ബോട്ടിന്‍റെ പ്രചോദനം ജാഗ്വറിന്‍റെ വിവിധ കാര്‍ മോഡലുകളാണ്. ബോട്ടിന്‍റെ കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ടെയ്‍ല്‍ ഫിന്‍ രൂപകല്‍പന ജാഗ്വര്‍ ഡി ടൈപ്പില്‍ നിന്ന് പ്രചേദനമുള്‍ക്കൊണ്ടാണ്. സീരീസ് 1 എക്സ്‍ജെ, എക്സ് എഫ് എന്നീ മോഡലുകളില്‍ നിന്നും ഡിസൈന്‍ സവിശേഷതകള്‍ സ്വീകരിച്ചിട്ടുണ്ട്.

ഓഡി ട്രൈമറാന്‍ കണ്‍സെപ്റ്റ്

ഓഡി ട്രൈമറാന്‍ കണ്‍സെപ്റ്റ്

ഓഡി ട്രൈമറാന്‍ കണ്‍സെപ്റ്റ്

ഓഡി ട്രൈമറാന്‍ കണ്‍സെപ്റ്റ്

ഈ കണ്‍സെപ്റ്റ് ഡിസൈന്‍ ചെയ്തത് ഫോര്‍ഷെയിം ടെക്‍നിക്കല്‍ കോളജി(Pforzheim Technical College)ലെ ഒരു വിദ്യാര്‍ത്ഥിയാണ്. അവന്‍റെ പേര് സ്റ്റീഫാനി ബെഹ്‍റിംഗര്‍ (Stefanie Behringer) എന്നോ മറ്റോ ആണ്. ഓഡി കാറുകളുടെ മൊത്തം ഡിസൈന്‍ സവിശേഷതകളാണ് ഈ യാനത്തിന്‍റെ രൂപകല്‍പനയ്ക്കായി പുള്ളി സ്വീകരിച്ചിട്ടുള്ളത്.

ബുഗാട്ടി സൂപ്പര്‍ബോട്ട് കണ്‍സെപ്റ്റ്

ബുഗാട്ടി സൂപ്പര്‍ബോട്ട് കണ്‍സെപ്റ്റ്

ബുഗാട്ടി സൂപ്പര്‍ബോട്ട് കണ്‍സെപ്റ്റ്

ബുഗാട്ടി സൂപ്പര്‍ബോട്ട് കണ്‍സെപ്റ്റ്

ബുഗാട്ടി വെയ്റോണ്‍ 16.4 ഗ്രാന്‍ഡ് സ്പോര്‍ട് സാങ് ബ്ലൂ-വിന്‍റെ ജലരൂപ പരിണാമമാണ് ഈ യാനം. പ്രശസ്ത ഓട്ടോമൊബൈല്‍ ഡിസൈനര്‍ ബെന്‍ വാല്‍ഷിന്‍റേതാണ് ഈ ഡിസൈന്‍.

പോഷെ ഫിയര്‍ലെസ്

പോഷെ ഫിയര്‍ലെസ്

പോഷെ ഫിയര്‍ലെസ്

പോഷെ ഫിയര്‍ലെസ്

പോഷെയും ജലയാനനിര്‍മാതാക്കളായ ഫിയര്‍ലെസ്സും ചേര്‍ന്ന് നിര്‍മിച്ചതാണ് ഈ സ്പീഡ്‍ബോട്ട്. പോഷെ മോഡലുകളുടെ പൊതു സൗന്ദര്യമാണ് ഈ യാനത്തിന്‍റെ ഡിസൈനിന് സ്വീകരിച്ചിരിക്കുന്നത്.

English summary
Following are a few such fourwheeler inspired luxury superyachts.
Story first published: Wednesday, March 6, 2013, 13:50 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark