ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍ — വാറന്റി 1,500 കിലോമീറ്റര്‍

By Dijo Jackson

വാഹനങ്ങളെ കോപ്പിയടിച്ചു ഇറക്കുന്നതില്‍ ചൈനീസ് കമ്പനികള്‍ക്കുള്ള പ്രാഗത്ഭ്യം കുപ്രസിദ്ധമാണ്. ഓരോ വര്‍ഷവും നടക്കുന്ന ഷാന്‍ഹായ് ഓട്ടോ ഷോയെ തെല്ലൊരാശങ്കയോടെയാണ് ലോകോത്തര നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കാറ്. പ്രമുഖ മോഡലുകളുടെയെല്ലാം മികവും മിഴിവുമുള്ള അനുകരണങ്ങള്‍ അവിടെ കാണാമെന്നതു തന്നെ കാരണം. ചൈനീസ് വ്യാജന്മാരെ കൊണ്ടു പൊറുതിമുട്ടി നില്‍ക്കുകയാണ് വാഹനലോകം.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

അടുത്തകാലത്തായി ചൈനീസ് കോപ്പിയടിയ്ക്ക് ഇരയാകുന്ന ഇന്ത്യന്‍ മോഡലുകളുടെ എണ്ണവും കൂടുകയാണ്. ഏറ്റവുമൊടുവില്‍ ബജാജ് പള്‍സര്‍ RS200 ബൈക്കിനും വിപണിയില്‍ ചൈനീസ് വ്യാജന്‍ ഇറങ്ങിക്കഴിഞ്ഞു; പേര് സിഗ്മ ലയണ്‍ 150.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന പള്‍സര്‍ RS200 -ന്റെ തനി പകര്‍പ്പാണ് ഈ ബൈക്ക്. സിഗ്മ ലയണ്‍ നിര്‍മ്മിക്കുന്നതാകട്ടെ പ്രമുഖ ചൈനീസ് കമ്പനിയായ സോങ്‌ഷെങ്ങും. ചൈനയിലാണ് ബൈക്കിന്റെ വില്‍പനയെന്നു കരുതിയാല്‍ തെറ്റി. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്താനിലാണ് സിഗ്മ ലയണിന് ആവശ്യക്കാര്‍ കൂടുതല്‍.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

ചൈനീസ് നിര്‍മ്മിത സിഗ്മ ലയണ്‍ ബൈക്കുകളെ വന്‍തോതില്‍ സിഗ്മ മോട്ടോര്‍സൈക്കിള്‍സ് പാകിസ്താനില്‍ ഇറക്കുമതി ചെയ്യുകയാണ്. കേവലം 1,500 കിലോമീറ്റര്‍ മാത്രമാണ് ബൈക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന വാറന്റി.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

സോങ്‌ഷെങ്ങ് നിര്‍മ്മിക്കുന്ന 150 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സിഗ്മ ലയണില്‍. എഞ്ചിന്‍ എന്തുമാത്രം കരുത്തും ടോര്‍ഖും സൃഷ്ടിക്കുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തുന്നില്ല. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

ഫീച്ചറുകള്‍ കാര്യമെടുത്താല്‍ ഏറെ വിശേഷിച്ചൊന്നും പറയാനില്ല. സെമി അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ ഇടംപിടിക്കുന്നത്. 41 mm ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

അലോയ് വീലുകളും മുന്നിലെ ഇരട്ട ഡിസ്‌ക് ബ്രേക്കുകളും വിശേഷങ്ങളായി ചൂണ്ടിക്കാട്ടാം. ലാഹോറിലെ സിഗ്മ മോട്ടോര്‍സൈക്കിള്‍സ് കമ്പനിയാണ് മോഡലുകളെ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും. നാലു നിറങ്ങളിലാണ് സിഗ്മ ലയണിന്റെ ഒരുക്കം.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

സൂപ്പര്‍, റേസിംഗ് ബ്ലൂ എന്നിങ്ങനെ ഓപ്ഷനല്‍ സ്റ്റിക്കര്‍ പതിപ്പുകള്‍ ബൈക്കില്‍ ലഭ്യമാണ്. 130 കിലോയോളം സിഗ്മ ലയണിന് ഭാരമുണ്ട്. മുന്നിലെ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും മറ്റു ഡിസൈന്‍ ഘടനകളെല്ലാം ബജാജ് പള്‍സര്‍ RS200 -ല്‍ നിന്നും അതേപടി പകര്‍ത്തിയതാണ്.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

അതേസമയം പള്‍സര്‍ RS200 -ലുള്ള ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം സിഗ്മയ ലയണിനില്ല. മോഡലിന് 2.80 ലക്ഷം രൂപയാണ് (PKR) പാകിസ്താനില്‍ വില. ഇന്ത്യന്‍ വിനിമയ നിരക്കില്‍ ഏകദേശം 1.58 ലക്ഷം രൂപ. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ബൈക്കിന് കഴിയും. എന്നാല്‍ കേവലം 1,500 കിലോമീറ്റര്‍ ദൂരം മാത്രമെ സിഗ്മ ലയണിന് കമ്പനി വാറന്റി നല്‍കുന്നുള്ളു.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

അടുത്തിടെ ബുഗാട്ടി ഷിറോണിന്റെ ചൈനീസ് പതിപ്പും രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ ബുഗാട്ടി ഷിറോണിന് ചൈനയില്‍ കടക്കാന്‍ അനുവാദമില്ല; മലിനീകരണ നിയമം തടസം നില്‍ക്കുന്നതാണ് കാരണം. അപ്പോള്‍ പിന്നെ ഷിറോണിന് വൈദ്യുത പരിവേഷം നല്‍കാന്‍ കൂട്ടത്തില്‍ ഒരു ചൈനീസ് കമ്പനി തീരുമാനിച്ചു. 'ഷാങ്‌ദോങ് ഖീലു ഫെങ്‌ദെ P8' എന്നാണ് ചൈനീസ് ഷിറോണിന്റെ പേര്.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

ലോ സ്പീഡ് ഇലക്ട്രിക് വാഹന ഗണത്തിലാണ് ഫെങ്‌ദെ P8. കാറിലുള്ള വൈദ്യുത മോട്ടോറിന് പരമാവധി 3.35 bhp കരുത്ത് സൃഷ്ടിക്കാനാവും; യഥാര്‍ത്ഥ ബുഗാട്ടി ഷിറോണിന് ഇതിലും വലിയ അപമാനം ഏല്‍ക്കാനില്ല!

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

1,479 bhp കരുത്തേകുന്ന 8.0 ലിറ്റര്‍ W16 ക്വാഡ് ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് ബുഗാട്ടി ഷിറോണില്‍. ഗിയര്‍ബോക്‌സ് ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കും. അതായത് ഷിറോണ്‍ ഒന്നു തുമ്മിയാല്‍ പോലും ചൈനീസ് ഷിറോണ്‍ പറന്നുപോകും.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

മണിക്കൂറില്‍ 50 കിലോമീറ്ററാണ് ഫെങ്‌ദെ P8 -ന്റെ പരമാവധി വേഗത. വേഗനിയന്ത്രണം എടുത്തുകളഞ്ഞാല്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കാറിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

പത്തു മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ ചൈനീസ് ഷിറോണിന് പറ്റും. 31,999 യുവാനാണ് ഷാങ്‌ദോങ് ഖീലു ഫെങ്‌ദെ P8 -ന്റെ വില. കഴിഞ്ഞില്ല, കാറിന്റെ അകത്തളത്തിലും ഇറ്റാലിയന്‍ കരവിരുതിനെ പകര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

പതിവിന് വിപരീതമായി നാലു സീറ്ററാണ് ചൈനീസ് ഷിറോണ്‍. കാറിന് പിറകില്‍ വീതിയേറിയ ബെഞ്ച് സീറ്റ് കാണാം. അതേസമയം യഥാര്‍ത്ഥ ബുഗാട്ടി ഷിറോണില്‍ രണ്ടു പേര്‍ക്കു മാത്രമെ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു.

ബജാജ് പള്‍സറിന്റെ ചൈനീസ് വ്യാജന്‍ പാകിസ്താനില്‍, വാറന്റി 1,500 കിലോമീറ്റര്‍

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തിളങ്ങുന്ന സ്റ്റീയറിംഗ് വീല്‍ എന്നിവ അകത്തളത്തെ പ്രത്യേകതകളാണ്. ബുഗാട്ടി ഷിറോണിലുള്ള ചുവന്ന എഞ്ചിന്‍ കില്‍ സ്വിച്ചിനെ ഫെങ്ദു P8 -ലും കാണാം.

Image Source: Motorbeam, CarnewsChina

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Pakistan’s Sigma Lion 150 Is Pulsar RS 200 Clone. Read in Malayalam.
Story first published: Wednesday, July 11, 2018, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X