കൈവിട്ട സ്റ്റണ്ടിംഗും 'ബുദ്ധിമാനായ' റൈഡറും; വീഡിയോ വൈറല്‍

Written By:

സ്റ്റണ്ടിംഗ് എന്നാല്‍ മോട്ടോസൈക്കിള്‍ പ്രേമികള്‍ക്ക് ലഹരിയാണ്. വീലികളും ബേണൗട്ടുകളും പരീക്ഷിക്കണമെന്ന് ആഗ്രഹിക്കാത്ത മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ ഇന്ന് കുറവായിരിക്കും.

അതിനാല്‍ ഇന്ന് നിരവധി സ്റ്റണ്ടിംഗ് വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റണ്ടിംഗിനിടയില്‍ അപകടം പറ്റുന്നതും സര്‍വസാധാരണമാണ്. 

അത്തരത്തില്‍ സ്റ്റണ്ടിംഗില്‍ അപകടം പറ്റുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇവിടെ നടക്കുന്ന കൈവിട്ട സ്റ്റണ്ടിംഗും അതേ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഒരല്‍പം അതിശയിപ്പിക്കുന്നു.

ബജാജ് പള്‍സറില്‍ 12 o'clock-er പരീക്ഷിക്കുന്ന റൈഡറെയാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 

നിര്‍ഭാഗ്യവശാല്‍ നിയന്ത്രണം നഷ്ടപ്പെടുന്ന റൈഡര്‍ ബൈക്കില്‍ നിന്നും വീഴുന്നു. റൈഡര്‍ വീണെങ്കിലും ബജാജ് പള്‍സര്‍ 'സധൈര്യം' മുന്നോട്ട് നീങ്ങുന്നതായി ദൃശ്യങ്ങളില്‍ കാണാം.

വേഗതയില്‍ മുന്നോട്ട് നീങ്ങിയ ബൈക്കിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന 'വിരുതനായ' റൈഡറാണ് വീഡിയോയിലെ താരം. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ബൈക്കിന്റെ വേഗത സ്വമേധയാ കുറഞ്ഞ് താഴെ വീഴാന്‍ കാത്ത് നില്‍ക്കുകയാണ് പതിവ്. 

പക്ഷെ, മുന്നോട്ട് നീങ്ങിയ ബൈക്കിനെ പിന്തുടര്‍ന്ന് പിടിച്ച് കെട്ടാന്‍ ചെന്ന റൈഡര്‍ക്ക് പിഴച്ചു.

പള്‍സറിനെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ച റൈഡര്‍ ഒടുവില്‍ പള്‍സറുമായി കൂട്ടിമുട്ടി വീഴുന്നതായി വീഡിയോ വ്യക്തമാക്കുന്നു. എന്തായാലും ബജാജ് പള്‍സറിനെ പിടിച്ച് കെട്ടാന്‍ ശ്രമിച്ച ഈ താരം ഇന്ന് വൈറലായിരിക്കുകയാണ്.

കൂടുതല്‍... #കൗതുകം
English summary
Bajaj Pulsar Goes Rider Free After Stunt Goes Wrong. Read in Malayalam.
Story first published: Thursday, May 25, 2017, 9:37 [IST]
Please Wait while comments are loading...

Latest Photos