ബാംഗ്ലൂരില്‍ ട്രാഫിക് 'നോക്കുകുത്തികള്‍'

Posted By:

ട്രാഫിക് പൊലീസ് മിക്കപ്പോഴും നോക്കുകുത്തികളാണ് എന്ന വസ്തുതയെ പ്രതീകവല്‍ക്കരിക്കാനല്ല ബാംഗ്ലൂര്‍ പൊലീസ് ഈ പരിപാടി തുടങ്ങിയത്. വേണ്ടത്ര ജീവനക്കാരില്ലാതെ വലയുകയാണ് നഗരത്തിലെ പൊലീസ് സേന. പൊലീസുകര്‍ ഉള്ളപ്പോള്‍ പോലും കടുത്ത ട്രാഫിക് നിയമലംഘനങ്ങള്‍ നടക്കുന്ന നഗരത്തില്‍ ഒരു പരിഹാരമാര്‍ഗമെന്ന നിലയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടതാണ് നോക്കുകുത്തിയെ നിറുത്തുക എന്നത്. പൊലീസുകാരനില്ലെങ്കില്‍ ഒരു നോക്കുകുത്തിയായാലും മതി എന്ന രീതിയിലാണ് നഗരവാസികള്‍ സംഗതിയെ വായിച്ചെടുക്കുന്നത്.

അമിതവേഗതയില്‍ ജംഗ്ഷനുകളിലേക്ക് കടക്കുന്നവരെ ഒന്ന് പകപ്പിക്കാന്‍ ഈ നോക്കുകുത്തി സംവിധാനത്തിന് കഴിയും എന്നാണ് പൊലീസ് കരുതുന്നത്. ട്രാഫിക് പൊലീസ് സ്ഥലത്തുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ അല്‍പമെങ്കില്‍ അതിന്‍റെ മുറയ്ക്ക് നടന്നോളും!

Traffic

ബാംഗ്ലൂരിലെ നിരവധി തിരക്കേറിയ ഇടത്തരം ജംഗ്ഷനുകളില്‍ നോക്കുകുത്തികള്‍ ഉയര്‍ന്നു കഴിഞ്ഞു. പരീക്ഷണാര്‍ത്ഥമാണ് ഇത് നടപ്പാക്കുന്നത്.

നഗരത്തില്‍ മാത്രമായി 500ലിധികം ട്രാഫിക് പൊലീസുകാരുടെ അഭാവമാണുള്ളത്. നിരവധി പോസ്റ്റുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്.

കാര്‍ഡ്‍ബോര്‍ഡ് കട്ടൗട്ടറുകളിലാണ് പൂര്‍ണ യൂണിഫോമിലുള്ള ട്രാഫിക് പൊലീസുകാരന്‍റെ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. ആളുകളുടെ ദൂരെ നിന്നുള്ള കാഴ്ചയില്‍ പൊലീസുകാരന്‍റെ സ്ഥലത്തുണ്ടെന്ന പ്രതീതി ജനിക്കും. ഇത് ട്രാഫിക് റൂളുകള്‍ അനുസരിച്ച് വണ്ടിയോടിക്കാന്‍ ആളുകളെ പ്രേരിപ്പിക്കും എന്നതാണ് തിയറി.

English summary
Bangalore city traffic police experimenting scarecrow technique to control traffic offenders.
Story first published: Monday, May 13, 2013, 13:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark