ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

Written By:

ആദ്യമായി കടന്നുവന്ന മക്‌ലാരന്റെ ആവേശത്തിലാണ് ഇന്ത്യന്‍ കാര്‍പ്രേമികള്‍. ബംഗളൂരു വ്യവസായി രഞ്ജിത് സുന്ദരമൂര്‍ത്തിയാണ് ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ 720 എസിനെ സ്വന്തമാക്കിയത്.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ എന്ന വിളിപ്പേര് നേടിയ മക്‌ലാരന്‍ 720 എസിനെ കേവലം ഗരാജിലിട്ട് ആസ്വദിക്കാനല്ല താന്‍ വാങ്ങിയതെന്ന് സുന്ദരമൂര്‍ത്തി വ്യക്തമാക്കി കഴിഞ്ഞു.

ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

കഴിഞ്ഞ ദിവസം സുന്ദരമൂര്‍ത്തിയുടെ മെംഫിസ് റെഡ് മക്‌ലാരന്‍ 720 എസ്, ബംഗളൂരുവിന്റെ ഇടവഴികളില്‍ റോന്ത് ചുറ്റിയതോട് കൂടി 'ഹാലിളകിയ' കാര്‍പ്രേമികളെയാണ് കാണാന്‍ സാധിച്ചത്.

ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

ബ്രിട്ടീഷ് സൂപ്പര്‍കാറിനെ ക്യാമറയില്‍ പകര്‍ത്താനായി ഓടിയടുക്കുന്ന കാര്‍പ്രേമികളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതും.

ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

എന്തായാലും മക്‌ലാരന്റെ കരുത്തിന് സാക്ഷ്യം വഹിക്കാന്‍ ബംഗളൂരുവിലെ കാര്‍പ്രേമികള്‍ക്ക് അവസരം ലഭിച്ചു.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

ക്യാമറയുമായി കളത്തിലിറങ്ങിയ ആരാധകര്‍ക്ക് മുന്നില്‍ നിന്നും 2.9 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിച്ച മക്‌ലാരന്‍, യഥാര്‍ത്ഥത്തില്‍ രക്ഷ തേടുക കൂടിയായിരുന്നു.

710 bhp കരുത്തും 770 Nm torque ഉം ഏകുന്ന മക്‌ലാരന് മുന്നില്‍ ചാടി വീണ് രംഗം പകര്‍ത്താന്‍ ശ്രമിച്ചവരുടെ എണ്ണവും ഒട്ടും കുറവായിരുന്നില്ല.

ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

ബംഗളൂരുവില്‍ മക് ലാരന്‍ പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്ത പരന്നതിന് പിന്നാലെ, മൊബൈലും, ഡിഎസ്എല്‍ആര്‍ ക്യാമറകളുമായി ബൈക്കര്‍ സംഘങ്ങളും അണിനിരന്നു.

ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

മക്‌ലാരന് ചുറ്റും റൈഡ് ചെയ്ത് രംഗങ്ങള്‍ ചിത്രീകരിച്ച ഇവര്‍, ട്രാഫിക് കരുക്ക് സൃഷ്ടിച്ചു എന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല.

ആദ്യ മക്‌ലാരനെ ബംഗളൂരുവിന് പരിചയപ്പെടുത്തിയ രഞ്ജിത് സുന്ദരമൂര്‍ത്തിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും, സംഭവത്തിന് പിന്നാലെ ശ്രദ്ധ നേടി.

ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ നിയന്ത്രണം വിട്ട് പോകുമായിരുന്നൂവെന്ന് സുന്ദരമൂര്‍ത്തി പോസ്റ്റില്‍ കുറിച്ചു. ബൈക്ക് റൈഡര്‍മാര്‍ ഒരല്‍പം ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും റൈഡ് ചെയ്യണമെന്നും സുന്ദരമൂര്‍ത്തിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ മക്‌ലാരനെ കണ്ട് 'ഹാലിളകിയ' ബംഗളൂരു

മക് ലാരന്‍ 720 എസിന് പുറമെ ഫെരാരി 458 ഇറ്റാലിയ, ഫെരാരി 488 GTB, ലംബോര്‍ഗിനി ഉറാക്കാന്‍ ഉള്‍പ്പെടുന്ന താരങ്ങളും സുന്ദരമൂര്‍ത്തിയുടെ ഗരാജിലുണ്ട്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Manic Crowds Chase Down India's First McLaren — Desi Carspotting + Supercar = Insanity. Read in Malayalam.
Story first published: Tuesday, September 5, 2017, 11:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark