ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ഇന്ത്യയിൽ തങ്ങളുടെ പ്രാദേശിക ഉത്പാദന പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിന്റെ ഫലമായി ഇക്കോസ്പോർട്ട് എന്ന ജനപ്രിയ മോഡൽ ഫോർഡ് നിർത്തലാക്കി.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

എട്ട് വർഷത്തിലേറെയായി ഈ കാർ ഇന്ത്യയിൽ ഉണ്ടായിരുന്നു, ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട കോംപാക്ട് എസ്‌യുവികളിൽ ഒന്നായിരുന്നു ഇത്. ഈ വർഷം കാറിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുമെന്നാണ് വാഹന ലോകം കരുതിയിരുന്നത്.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

എന്നാൽ നിർഭാഗ്യവശാൽ അത് ഇനി ഉണ്ടാവില്ല. ഇനി ഭാവിയിലേക്കുള്ള ഫോഡിന്റെ പദ്ധതികൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുപോകാൻ ഫോർഡ് തീരുമാനിച്ചത്? ഇന്ത്യയിൽ ഫോർഡ് ഇക്കോസ്‌പോർട്ടിന് പകരം വെക്കാൻ കഴിയുന്ന ബദലുകൾ ഏതെല്ലാം? ഇത്തരത്തിലുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് ഈ ലേഖനത്തിൽ.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

എന്തുകൊണ്ടാണ് ഇക്കോസ്പോർട്ട് നിർത്താൻ ഫോർഡ് തീരുമാനിച്ചത്?

വർഷങ്ങളായി നഷ്ടങ്ങൾ നേരിട്ടതിന് ശേഷമാണ് ഫോർഡ് ഇന്ത്യയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. ഇന്ത്യയിലെ കാറുകളുടെ മൂല്യവും യൂട്ടിലിറ്റി അധിഷ്ഠിത വിപണിയും ഫോർഡ് നൽകുന്ന ഉയർന്ന നിലവാരമുള്ള കാറുകളേക്കാൾ വിലകുറഞ്ഞ കാറുകളാണ് ഇഷ്ടപ്പെടുന്നത്.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ചെലവ് കുറയ്ക്കാൻ കമ്പനി പ്രാദേശിക കാർ നിർമ്മാതാക്കളുമായി ഒത്തുചേരാൻ ശ്രമിച്ചു. എന്നിരുന്നാലും, മഹീന്ദ്രയുമായുള്ള പങ്കാളിത്തം ഫലപ്രദമാകാത്തതിനെത്തുടർന്ന് കമ്പനി ഇന്ത്യ വിടാൻ തീരുമാനിച്ചു.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ഇന്ത്യയിൽ നിർമ്മിച്ച അഞ്ച് കാറുകളും നിർത്താൻ ഓട്ടോമൊബൈൽ ഭീമൻ തീരുമാനിച്ചു. ഫോർഡ് ഫിഗോ, ഫോർഡ് ആസ്പയർ, ഫോർഡ് ഫ്രീസ്റ്റൈൽ, ഫോർഡ് ഇക്കോസ്പോർട്ട്, ഫോർഡ് എൻഡവർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പകരം, ഇന്ത്യൻ വിപണിയിൽ CBU യൂണിറ്റുകളായി മസ്താംഗ് കൂപ്പെയും മസ്താംഗ് മാക്-ഇയും കമ്പനി വിൽപ്പനയ്ക്കെത്തിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ഇക്കോസ്പോർട്ടിനുള്ള അഞ്ച് മികച്ച ബദലുകൾ

കിയ സോണറ്റ്

കിയയുടെ അടുത്ത എതിരാളിയായിരുന്നു ഫോർഡ് ഇക്കോസ്പോർട്ട്. 2021 ഇക്കോസ്പോർട്ടിന്റെ വില 8.0 ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ബേസ് വേരിയന്റിന് കിയ സോണറ്റിന് 6.79 ലക്ഷം രൂപയെ ഉണ്ടായിരുന്നുള്ളൂ. രണ്ട് കോം‌പാക്ട് എസ്‌യുവികളും സുരക്ഷയിൽ ശ്രദ്ധിക്കുന്നതിന് അറിയപ്പെടുന്നവയാണ്.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ഫോർഡ് ഇക്കോസ്പോർട്ടിന് 1496 സിസി പവർ പുറപ്പെടുവിക്കുന്ന മൂന്ന് സിലിണ്ടർ ഇൻലൈൻ ഫോർ എഞ്ചിൻ ലഭിക്കുമ്പോൾ, സോനെറ്റിന് 1497 സിസി പവർ പുറപ്പെടുവിക്കുന്ന നാല് സിലിണ്ടർ ഇൻലൈൻ എഞ്ചിനുമായി വരുന്നു. ഇക്കോസ്പോർട്ടിനേക്കാൾ മികച്ച മൈലേജും സോനെറ്റ് നൽകുന്നു. ഫോർഡ് ഇക്കോസ്പോർട്ടിന് ഒരു നല്ല ബദലാണ് കിയ സോണറ്റ്.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

മഹീന്ദ്ര XUV300

ഫോർഡിന്റെയും മഹീന്ദ്രയുടെയും പങ്കാളിത്തവും ഒരുമിച്ച് ഒരു എസ്‌യുവി പുറത്തിറക്കാനുള്ള പദ്ധതികളും വിജയിച്ചില്ല. എന്നിരുന്നാലും, മഹീന്ദ്ര XUV300 ഫോർഡ് ഇക്കോസ്പോർട്ടിന് ഒരു നല്ല ബദലായി തുടരുന്നു. ചീറ്റ പ്രചോദിത രൂപകൽപ്പനയും യൂട്ടിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ XUV300 ഇക്കോസ്‌പോർട്ടിനേക്കാൾ കുറഞ്ഞ വിലയിലാണ് വരുന്നത്.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ടാറ്റ നെക്സോൺ

ടാറ്റയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ് നെക്‌സോൺ. 1.2 ലിറ്റർ ടർബോചാർജ്ഡ് റിവോട്രോൺ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ടർബോചാർജ്ഡ് റിവോടോർക് ഡീസൽ എഞ്ചിനുമായി വാഹനം വിപണിയിൽ എത്തുന്നു.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

നെക്സോൺ പെട്രോൾ മോഡലിന് ലിറ്ററിന് 17.4 കിലോമീറ്ററും ഡീസലിന് ലിറ്ററിന് 22.4 കിലോമീറ്റർ മൈലേജുമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവിയാണ് നെക്‌സോൺ.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ടൊയോട്ട അർബൻ ക്രൂയിസർ

ടൊയോട്ട അർബൻ ക്രൂയിസർ ഇക്കോസ്പ്രോട്ടിനെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വിലയുള്ള കോംപാക്റ്റ് എസ്‌യുവിയാണ്. കാഴ്ചയിൽ ഇക്കോസ്‌പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മികച്ച ലുക്സ് വാഹനം വാഗ്ദാനം ചെയ്യുന്നില്ല എന്ന് ഞങ്ങൾ സമ്മതിക്കുന്നുണ്ടെങ്കിലും, കാറിന് ശക്തമായ നാല് സിലിണ്ടർ 1.5 ലിറ്റർ പെട്രോൾ എഞ്ചിനുണ്ട്.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

അത് 105 bhp കരുത്തും 138 Nm പരമാവധി torque ഉം നൽകും. അർബൻ ക്രൂയിസർ ലിറ്ററിന് 18.76 കിലോമീറ്റർ മൈലേജുണ്ട്, ഇത് ലിറ്ററിന് 15.9 കിലോമീറ്റർ മൈലേജ് നൽകുന്ന ഇക്കോസ്‌പോർട്ടിനെ നിശ്ചയമായി മറികടക്കും.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

മാരുതി സുസുക്കി വിറ്റാര ബ്രെസ

ഫോർഡ് ഇക്കോസ്‌പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസ വ്യക്തമായ വിജയിയാണ്. കാർ കൂടുതൽ സാമ്പത്തികമായ വില പരിധിയിൽ വരുന്നതു മാത്രമല്ല, ഉയർന്ന മൈലേജും നൽകുന്നു ( ലിറ്റിന് 15.9 കിലോമീറ്ററിന് വിപരീതമായി ലിറ്ററിന് 16.5 കിലോമീറ്റർ മൈലേജ്).

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ബ്രെസയ്ക്ക് ഇക്കോസ്പോർട്ട് നൽകുന്ന ടെലിമാറ്റിക് ഫീച്ചറുകൾ ഇല്ലെങ്കിലും, പ്രത്യേകിച്ച് ഇന്ത്യൻ റോഡുകൾക്ക് ഇത് ഒരു നല്ല ബദലായി തുടരുന്നു.

ഇന്ത്യൻ വിപണിയിൽ Ecosport -ന് പകരം വെക്കാവുന്ന അഞ്ച് മികച്ച ഓപ്ഷനുകൾ

ഫോർഡ് ഇക്കോസ്പോർട്ട് പെട്ടെന്ന് വിപണിക്ക് പുറത്തുപോകുമ്പോഴും, കോംപാക്ട് എസ്‌യുവികളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിന് ഈ വാഹനം എന്നും ഓർമിക്കപ്പെടേണ്ടതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Best alternatives for ford ecosport in indian market
Story first published: Tuesday, September 14, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X