കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

By Dijo Jackson

പ്രളയദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ തെലുഗു സിനിമാലോകം ഒന്നടങ്കമാണ് കഴിഞ്ഞദിവസങ്ങളില്‍ മുന്നോട്ടുവന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ നല്‍കിയ സംഭാവനകളൊട്ടും ചെറുതായിരുന്നില്ല. ഇപ്പോള്‍ ഈ നിരയില്‍ RX100 എന്ന പുതിയ ബ്ലോക്ബസ്റ്റര്‍ തെലുഗു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കുചേരുകയാണ്.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

ചിത്രത്തിന് ഇതിവൃത്തമായുള്ള യമഹ RX100 ബൈക്ക് ലേലം ചെയ്ത് കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവര്‍. RX100 ചിത്രത്തിലെ നായകന്‍ കാര്‍ത്തികേയയാണ് ബൈക്ക് ലേലം ചെയ്യാന്‍ പോകുന്ന കാര്യം ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേരളത്തിന് സഹായസഹകരണങ്ങള്‍ നല്‍കാന്‍ ആരാധകരോടു താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ബൈക്ക് ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നടന്‍ കാര്‍ത്തികേയ തന്നെ ട്വിറ്ററില്‍ നല്‍കി.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

അമ്പതിനായിരം രൂപയാണ് RX100 -ന് വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ ലേലത്തുക. കാര്‍ത്തികേയ, പായല്‍ രാജ്പുത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന RX100 ദക്ഷിണേന്ത്യന്‍ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിവരികയാണ്.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

ചിത്രത്തില്‍ നായകപ്രധാന്യമുണ്ട് ഇളംനീല നിറത്തിലുള്ള യമഹ RX100 ബൈക്കിനും. നിലവില്‍ ചിത്രം നേടിവരുന്ന പ്രചാരം ലേലത്തിന് ഗുണം ചെയ്യുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

അജയ് ഭൂപതി തിരക്കഥയെഴുതി സംവിധാനം ചെയ്ത RX100 ചിത്രം അശോക് റെഡ്ഢി ഗുമ്മഖോണ്ടയാണ് നിര്‍മ്മിച്ചത്. 4.2 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇതുവരെ 21 കോടി രൂപയോളം ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിക്കഴിഞ്ഞു.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

നേരത്തെ വിജയ് ദേവരഖൊണ്ട, അല്ലു അര്‍ജുന്‍, രാം ചരണ്‍ തേജ, ചിരഞ്ജീവി, മഹേഷ് ബാബു തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

യമഹ RX100

യമഹയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബൈക്കുകളില്‍ ഒന്നാണ് RX100. മലിനീകരണനിയന്ത്രണ നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമായതോടെ ടൂ സ്ട്രോക്ക് എഞ്ചിനുള്ള RX100 -നെ നിര്‍ത്താന്‍ യമഹ നിര്‍ബന്ധിതരാവുകയായിരുന്നു.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

ഏറ്റവുമൊടുവില്‍ 1996 മാര്‍ച്ചിലാണ് RX100 -ന്റെ അവസാനപ്രതി വിപണിയില്‍ വില്‍പനയ്ക്ക് വന്നത്. 98 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കില്‍. 10.84 bhp കരുത്തും 10.39 Nm torque ഉം സൃഷ്ടിക്കാന്‍ സ്റ്റോക്ക് എഞ്ചിന് കഴിയും.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

നാലു സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്. 103 കിലോ മാത്രമാണ് ബൈക്കിന് ഭാരം. ഇക്കാരണത്താല്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ബൈക്കിന് പറ്റും.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായ പശ്ചാത്തലത്തില്‍ ടൂ സ്ട്രോക്ക് എഞ്ചിനുള്ള യമഹ RX100 ബൈക്കുകള്‍ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല. 21 -ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ RX135, RXZ മോഡലുകളുമായി യമഹ കളംനിറയാന്‍ ശ്രമിച്ചിരുന്നു.

കേരളത്തിന് വേണ്ടി യമഹ RX100 ലേലം ചെയ്ത് തെലുഗു സിനിമാലോകം

എന്നാല്‍ ആദ്യമിറങ്ങിയ RX100 വെട്ടിപ്പിടിച്ച പ്രശസ്തിയുടെ ഏഴയലത്തു വരാന്‍ പുതുതലമുറ RX ബൈക്കുകള്‍ക്ക് കഴിയാതെ പോയി.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Bike From 'RX 100' To Be Auctioned Off For Kerala Flood Relif Fund. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X