ബില്‍ ഗേറ്റ്സിന്‍റെ കാര്‍ ലേലത്തിന്

പോഷെ 911 ഒരു ഇതിഹാസമാണ്. ബില്‍ ഗേറ്റ്സ് മറ്റൊരു ഇതിഹാസവും. ഈ രണ്ട് ഇതിഹാസങ്ങളും ഒത്തുചേര്‍ന്നത് 1979ലാണ്.

ഫെര്‍ഡിനാന്‍ഡ് അലക്സാണ്ടര്‍ പോഷെയാണ് ഈ കാറിന്‍റെ രൂപകല്‍പന നിര്‍വ്വഹിച്ചത്. 1964ല്‍ പോഷെ നയന്‍ ഇലവനിന്‍റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. 1979ല്‍ ബില്‍ ഗേറ്റ്സ് പോഷെ 911 വാങ്ങുകയും പിന്നീട് വില്‍ക്കുകയും ചെയ്തു. പലകൈ മറിഞ്ഞ് ഒടുവില്‍ ഓസ്ട്രിയയില്‍ വിയന്നയിലാണ് ഈ കാറിപ്പോള്‍ ഉള്ളത്. പുതിയ വിശേഷം എന്തെന്നുവെച്ചാല്‍, ജൂണ്‍ മാസം ആറാം തിയ്യതി കാര്‍ ലേലത്തിന് വെക്കും.

പോഷെ 911 സ്പോര്‍ട്സ് കൂപെ ഇന്നും അടിസ്ഥാന സങ്കല്‍പത്തില്‍ വ്യത്യാസം വരുത്താതെ കാലാനുസൃതമായ മാറ്റങ്ങള്‍ മാത്രം വരുത്തി പോഷെ നിലനിര്‍ത്തുന്നുണ്ട്. 1999ല്‍ നടന്ന ഒരു വോട്ടെടുപ്പില്‍ നൂറ്റാണ്ടിന്‍റെ കാറുകളില്‍ ഒന്നായി പോഷെ 911 തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പോഷെ 911 കാര്‍ അതിന്‍റെ ഏഴാം പതിപ്പിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. സാങ്കേതികമായി ഏറെ മാറ്റങ്ങള്‍ ഈ സ്പോര്‍ട്സ് ഉള്‍ക്കൊണ്ടു കഴിഞ്ഞു. ഓട്ടോ നിരൂപകര്‍ ഈ കാറിന്‍റെ ഡിസൈനിനെ കൊക്കക്കോള ബോട്ടിലിനോടാണ് താരതമ്യം ചെയ്യുന്നത്. കാര്‍ഭ്രാന്ത് കയറിയിട്ടില്ലാത്തവര്‍ക്കു പോലും പോര്‍ഷെ 911നിന്‍റെ ഡിസൈന്‍ മനസ്സില്‍ കയറുവാന്‍ ഈ സാമ്യം സഹായിച്ചതായി നിരൂപിക്കപ്പെടുന്നു.

മൈക്രോസോഫ്റ്റ് സ്ഥാപിച്ച് വളരെ താമസിക്കാതെ തന്നെ ബില്‍ ഗേറ്റ്സ് പോഷെ 911 സ്വന്തമാക്കി. ബില്‍ ഗേറ്റ്സ് ഈ കാര്‍ സ്വന്തമാക്കിയതിനു ശേഷം കുറെക്കാലത്തേക്ക് സിയാറ്റില്‍ നിവാസികള്‍ വളരെ ശ്രദ്ധയോടെയാണ് നിരത്തില്‍ വണ്ടികളിറക്കിയിരുന്നത്. മൈക്രോസോഫ്റ്റ് സ്ഥാപിക്കാന്‍ കൂടെയുണ്ടായിരുന്ന അലന്‍ പോള്‍ നിരന്തരം പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി ബില്‍ ഗേറ്റ്സിനെ ജാമ്യത്തിലെടുത്തു.

1990കളിലാണ് ബില്‍ ഗേറ്റ്സ് തന്‍റെ പ്രിയപ്പെട്ട സ്പോര്‍ട്സ് കാര്‍ വിട്ടൊഴിഞ്ഞത്.

Most Read Articles

Malayalam
English summary
Bill Gates' 1979 model sports car Porsche 911 Goes for Auction on coming June 6th.
Story first published: Wednesday, May 23, 2012, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X