ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ

Written By:

എഴുപതുകളിലെ ചില ക്ലാസിക് കാറുകൾ എപ്പോഴെങ്കിലും കാണാൻ ആഗ്രഹിച്ചിട്ടുണ്ടോ? വെയിൽസിലെ 200 അടി താഴ്ചയുള്ള ഒറ്റപ്പെട്ട ഖനിക്കുള്ളിലാണ് പുറംലോകം കാണാനാകാതെ കിടക്കുന്ന വാഹനങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്.1960ൽ അടയ്ക്കപ്പെട്ട ഈ ഖനിയിൽ നൂറിയിലധികം കാറുകളാണ് തുരുമ്പെടുത്ത് കിടക്കുന്നത്.

സാഹസികയാത്രയുടെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ചില അർബൻ എക്സ്പ്ലോററുകൾ കാറുകളുടെ ഈ ശവപറമ്പ് കണാനിടയായത്. ഏകദേശം നാല് മണിക്കൂർ ഗുഹയ്ക്കുള്ളിൽ അലഞ്ഞുതിരിഞ്ഞതിനു ശേഷമാണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച കാണ്ടതെന്ന് സംഘം വ്യക്തമാക്കി. കൂടുതൽ വാർത്തകൾ ചുവടെ താളുകളിൽ കൊടുത്തിരിക്കുന്നു

ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ

സാഹസിക യാത്രികരിൽ ഒരാളായ ഗ്രിഗരി റിവോലെറ്റ് പറഞ്ഞത് ഇപ്രകാരമാണ് : വലിയ കയറുപയോഗിച്ചാണ് ഈ ഗുഹയ്ക്ക് ഉള്ളിലേക്ക് ഇറങ്ങാൻ കഴിഞ്ഞത്.

ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ

പാറ വഴുക്കലുള്ളതായിരുന്നു കൂടാതെ പാറയുടെ ചെറിയ കഷ്ണങ്ങൾ പൊടിഞ്ഞ് വീഴുന്നതിനാൽ വളരെ കരുതലോടെയാണ് ഗുഹയ്ക്കുള്ളിൽ ഇറങ്ങിയത്.

ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ

വഴുക്കലുള്ളതും ഇരുട്ട് നിറഞ്ഞതുമായ ഗുഹയ്ക്കുള്ളിലൂടെയുള്ള യാത്ര വളരെ അപകടം നിറഞ്ഞതായിരുന്നു. എന്നിരുന്നാലും വെല്ലുവിളികൾ ഏറ്റെടുത്ത് യാത്ര തുടർന്നു.

ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ

ഒടുവിലാണ് തുരുമ്പെടുത്ത നിലയിൽ അധികമാരും കാണാത്ത എഴുപതുകളിലെ കാർ ശേഖരങ്ങൾ കാണാനിടയായത്.

ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ

ഒരുപക്ഷെ അപകടത്തിൽ പെട്ട് കൊക്കയിലേക്ക് മറിഞ്ഞുപോയതാകാം ഇവ. വലിച്ച് കയറ്റാനുള്ള ബുദ്ധിമുട്ട് കാരണം ഉപേക്ഷിച്ചു പോയതാകാനുള്ള സാധ്യതയുണ്ടെന്ന് റിവോലെറ്റ് പറഞ്ഞു.

ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ

എന്നിരുന്നാലും വളരെ ഗംഭീരമായ ഒരനുഭവം തന്നെയെന്ന് തങ്ങൾക്കുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ

1830ൽ പ്രവർത്തനമാരംഭിച്ച ഈ ഖനി ചില സാങ്കേതിക കാരണങ്ങളാൽ വെൽഷ് ഗവൺമെന്റ് അടച്ച് പൂട്ടുകയായിരുന്നു. പിന്നീട് ഇങ്ങോട്ട് ഒറ്റപ്പെട്ട ദുരൂഹത നിറഞ്ഞ സ്ഥലമായി മാറ്റപ്പെടുകയാണുണ്ടായത്.

 
കൂടുതല്‍... #കാർ #car
English summary
The bizarre underground ‘car graveyard’ in a secret location in Wales
Story first published: Thursday, February 25, 2016, 11:44 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark