വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു — വീഡിയോ

By Staff

പുതിയ വാഹനം വാങ്ങിയാല്‍ പൂജ പലര്‍ക്കും നിര്‍ബന്ധമാണ്. വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാതെ കാത്തുകൊള്ളണമെന്ന പ്രാര്‍ത്ഥനാണ് ഓരോ പൂജയും. ആഗ്രഹിച്ചു വാങ്ങിയ ബിഎംഡബ്ല്യു കാറിനെ വീട്ടിലേക്കു കൊണ്ടുവന്നപ്പോള്‍ ചൈനീസ് യുവാവും ഈ പതിവു തെറ്റിച്ചില്ല. മതവിശ്വാസം അടിസ്ഥാനപ്പെടുത്തി പുതിയ ബിഎംഡബ്ല്യുവില്‍ പൂജ നടത്താന്‍ ഇദ്ദേഹവും തീരുമാനമെടുത്തു.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

പക്ഷെ പൂജയ്‌ക്കൊടുവില്‍ കത്തിച്ചാമ്പലാകാനാണ് പുതിയ ബിഎംഡബ്ല്യു കാറിന്റെ വിധിയെന്നു ആരും സ്വപ്‌നത്തില്‍ പോലും കരുതിയില്ല. സംഭവം നടന്നത് കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു നഗരത്തില്‍. വിഢിത്തമെന്നോ, നിര്‍ഭാഗ്യകരമെന്നോ കാര്‍ കത്തിച്ചാമ്പലായ സന്ദര്‍ഭത്തെ വിശേഷിപ്പിക്കാം.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

4,70,000 യുവാന്‍ ഏകദേശം 50 ലക്ഷം രൂപ മുടക്കിയാണ് ഏറെക്കാലം മനസില്‍ കൊണ്ടുനടന്ന ബിഎംഡബ്ല്യു മോഡലിനെ യുവാവ് സ്വന്തമാക്കിയത്. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് വന്‍നികുതി ചൈനീസ് സര്‍ക്കാര്‍ ഈടാക്കുന്നതിനാല്‍ മോഡലിന് വേണ്ടി ആഗോള വിലയുടെ രണ്ടിരട്ടി ഇദ്ദേഹത്തിന് ചെലവിടേണ്ടി വന്നു.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

എന്തായാലും ആറ്റുനോറ്റു കിട്ടിയ ബിഎംഡബ്ല്യുവിനെ പൂജിച്ചിട്ട് റോഡിലിറക്കാനുള്ള തീരുമാനം വിനയായി മാറി. വീട്ടുകാരോടൊന്നിച്ച് കാറിന് ചുറ്റും പൂജാവസ്തുക്കള്‍ വെച്ചു ആരാധിക്കുന്നതിനിടയില്‍ കാറിന് തീപിടിക്കുകയായിരുന്നു.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

കത്തിച്ചു വെച്ച വലിയ സാമ്പ്രാണിത്തിരിയില്‍ നിന്നുമാണ് തീപടര്‍ന്നത്. ബോണറ്റില്‍ വിരിച്ച ചുവന്ന തുണിയില്‍ കയറിപിടിച്ച തീ ഏറെ വൈകാതെ കാര്‍ ചുട്ടുകരിച്ചു. സമീപത്തുണ്ടായിരുന്നവരിൽ ആരോ സംഭവദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങൾ പുറംലോകമറിഞ്ഞത്.

തീപിടിച്ച ബിഎംഡബ്ല്യു പൂര്‍ണമായും കത്തിനശിച്ചു. എന്തായാലും അഗ്നിശമനസേന നടത്തിയ സമയോചിത ഇടപെടല്‍ കൂടുതല്‍ അപകടം ഒഴിവാക്കി. സാധാരണയായി കാറിന് തീപിടിക്കാനുള്ള ഏഴു പ്രധാന കാരണങ്ങള്‍ കൂടി പരിശോധിക്കാം —

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

ഇന്ധനചോര്‍ച്ച

അപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ചോരുന്ന സന്ദര്‍ഭം മിക്കപ്പോഴും തീപടരുന്ന സ്ഥിതിഗതികളിലേക്ക് നയിക്കും.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

ഫ്യൂവല്‍ ലൈനില്‍ (Fuel Line) നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും. സാധാരണയായി വാഹനം രൂപകൽപന ചെയ്യുമ്പോൾ ഇതിനു വേണ്ട മുന്‍കരുതലുകള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

ബോണറ്റിനടിയില്‍ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കള്‍ വെച്ചു മറക്കുക

ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ (Engine Bay) വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വെച്ചു പൂട്ടുന്ന ശീലം ചിലര്‍ക്കുണ്ട്. ഈ നടപടിയും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തി പിടിച്ചേക്കാം.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

വയറിംഗില്‍ കൃത്രിമം

ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ ചന്തം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരം ആക്‌സസറികള്‍ക്ക് വേണ്ടി ചെയ്യുന്ന വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും. ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. കാറില്‍ തീപിടിക്കുന്നതിന് ഷോട്ട് സര്‍ക്യൂട്ടും കാരണമാണ്.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

അനധികൃത സിഎന്‍ജി/എല്‍പിജി കിറ്റുകള്‍

പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് ഇന്ന് പ്രചാരമേറുന്നുണ്ട്. സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് തന്നെ പ്രചാരത്തിന് കാരണം. സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

അതുകൊണ്ടു ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റെങ്കില്‍ തീ കത്തി പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

ഡിസൈന്‍ പാളിച്ചകള്‍

ഡിസൈന്‍ പാളിച്ചകളും കാര്‍ തീപിടിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ആദ്യ കാലത്ത് ടാറ്റ നാനോയില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഡിസൈന്‍ പാളിച്ചയാണ് തീപിടുത്തതിന് കാരണമെന്ന തിരിച്ചറിഞ്ഞ ഡിസൈനര്‍മാര്‍ അടിയന്തരമായി പ്രശ്‌നം പരിഹരിച്ചാണ് നാനോകളെ ശേഷം പുറത്തിറക്കിയത്.

വാഹനപൂജയ്ക്കിടെ തീപടര്‍ന്നു, 50 ലക്ഷത്തിന്റെ പുതിയ ബിഎംഡബ്ല്യ കത്തിനശിച്ചു

ഗുണനിലവാരം കുറഞ്ഞ ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ്

കാറിന്റെ കരുത്തും എക്‌സ്‌ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകളുടെ പ്രധാന ലക്ഷ്യം. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്‌സ്‌ഹോസ്റ്റുകളുടെ രൂപകല്‍പനയും.

ചില അവസരങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റിന് ഗുണനിലവാരം കുറവെങ്കില്‍ കാറിൽ തീപിടിക്കാനുള്ള സാധ്യത വർധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Man Lights Incense Sticks Near New BMW, Burns Luxury Car To A Crisp. Read in Malayalam.
Story first published: Saturday, June 16, 2018, 12:43 [IST]
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more