മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ

മലേഷ്യ എന്നാല്‍ കാണാതായ വിമാനം മാത്രമല്ലല്ലോ? വിമാനം കടലില്‍ മുങ്ങിപ്പോയതിനു ശേഷം മലേഷ്യയില്‍ നിന്നുള്ള മറ്റു വാര്‍ത്തകളൊന്നും നമ്മള്‍ ശ്രദ്ധിക്കുന്നേയില്ല എന്നായിരിക്കുന്നു. ക്വാലാലമ്പൂരില്‍ നിന്നുള്ള ഒരു പുതിയ വാര്‍ത്ത ബിഎംഡബ്ല്യു ഡിസൈന്‍ ചെയ്ത ഒരു മെട്രോ ലൈന്‍ നിര്‍മിക്കുന്നതിനെക്കുറിച്ചാണ്.

അത്യാധുനിക സന്നാഹങ്ങളോടുകൂടിയ ഈ മെട്രോ റെയിലിന്റെ നിര്‍മാണം നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2017ടെ പൂര്‍ത്തിയാകുന്ന ബിഎംഡബ്ല്യു മെട്രോ സബ്‌വേയുടെ ചിത്രങ്ങളും വിവരങ്ങളും ചുവടെ.

മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ റെയിൽ

മലേഷ്യന്‍ തലസ്ഥാനനഗരത്തിന്റെ പരിധിക്കുള്ളിലാണ് ബിഎംഡബ്ല്യു മെട്രോ റെയില്‍ പണിനടക്കുന്നത്.

മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ റെയിൽ

2017ടെ ഈ മെട്രോ റെയിലിന്റെ പണി അവസാനിക്കുമെന്നാണ് കണക്കുകൂട്ടല്‍. 1995ല്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് സ്വന്തമാക്കിയ ഡിസൈന്‍വര്‍ക്‌സ് യുഎസ്എ എന്ന അമേരിക്കന്‍ കമ്പനിയാണ് ക്വാലമ്പൂരിലെ മെട്രോ ഡിസൈന്‍ ചെയ്തത്.

മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ റെയിൽ

58 ട്രെയിനുകളാണ് ബിഎംഡബ്ല്യു ഡിസൈന്‍വര്‍ക്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ റെയിൽ

മലേഷ്യന്‍ നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ മെട്രോവല്‍ക്കരണം വര്‍ധിപ്പിക്കുകയാണ് മലേ,്‌യന്‍ സര്‍ക്കാര്‍. മെട്രോള്‍ വളരുന്നതോടെ കൂടുതല്‍ പേര്‍ ഈ വഴി തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ.

മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ റെയിൽ

ബിഎംഡബ്ല്യു ഡിസൈന്‍വര്‍ക്‌സ് യുഎസ്എ ഇതിനുമുമ്പും മെട്രോ നിര്‍മാണങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ റെയിൽ

ട്രെയിനുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ സവിശേഷതയുള്ളതാണ്. അകത്ത് എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടുള്ള നീല ലൈറ്റിംഗ് സ്‌കീം കാണാം. ഇവ യാത്രകളെ കൂടുതല്‍ ആനന്ദകരമാക്കും.

മലേഷ്യയില്‍ ബിഎംഡബ്ല്യു മെട്രോ റെയിൽ

ഡോറുകള്‍ക്ക് അലര്‍ട്ട് സംവിധാനം ഘടിപ്പിച്ചിരിക്കും. യാത്രക്കാരെ അപായസാധ്യതകള്‍ ബോധിപ്പിക്കുന്നതിന് ഇവ സഹായിക്കും. വ്യത്യസ്ത ശേഷികളുള്ളവര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഈ മെട്രോ ട്രെയിനുകള്‍ നിര്‍മിക്കുന്നത് ഉരുക്കുകൊണ്ടാണ്. 95 ശതമാനവും പുനരുപയോഗിക്കാവുന്നതായിരിക്കും നിര്‍മാണസാമഗ്രികള്‍.

Most Read Articles

Malayalam
കൂടുതല്‍... #bmw #ബിഎംഡബ്ല്യു
English summary
The Malaysian capital is banking on BMW to increase transit ridership with a new, well-designed subway train.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X