ദിലീപിന്റെ ബിഎംഡബ്ല്യു എക്സ്6

Posted By:

അടിക്കടി കാറുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്റ്റാറല്ല ദിലീപ്. അദ്ദേഹത്തിന്‍റെ പക്കല്‍ ഇപ്പോഴുള്ളത് ഒരു ബിഎംഡബ്ല്യു എക്സ്6 എസ്‍യുവിയാണ്. കുടുംബസമേതം പുറത്തുപോകുമ്പോഴെല്ലാം ഈ കാറാണ് ദിലീപ് തെരഞ്ഞെടുക്കാറുള്ളത്.

എക്സ്6 നല്‍കുന്ന കംഫര്‍ട്ട് ഒരു വീടിന്‍റെ അകത്തെന്ന പോലെയുള്ള ഫീല്‍ തനിക്ക് ഉണ്ടാക്കാറുണ്ടെന്ന് ദിലീപ് സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ബിഎംഡബ്ല്ല്യൂ എക്സ്6-ന്‍റെ വില 78,90,000 രൂപയിലാണ് തുടങ്ങുന്നത്. പെട്രോളിലും ഡീസലിലും വാഹനം ലഭ്യമാണ്.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

4395 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് വില 98,40,000 രൂപയാണ് (ദില്ലി എക്സ്ഷോറൂം). ഈ എന്‍ജിന്‍ ലിറ്ററിന് 11.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

2993 സിസിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍. ലിറ്ററിന് 6 മുതല്‍ 7 വരെ കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ഈ എന്‍ജിനോട് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

'സ്പോര്‍ട്സ് ആക്ടിവിറ്റി കൂപെ' എന്ന പേരാണ് വാഹനത്തിന് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. ഒരു പുതിയ സെഗ്മെന്‍റ് തങ്ങള്‍ സൃഷ്ടിച്ചതായി കമ്പനി അവകാശപ്പെടുന്നു. പെര്‍ഫോമന്‍സ്, സ്റ്റൈല്‍, സ്പോര്‍ടി ഡിസൈന്‍ എന്നിവയുടെ ഒരു കിടിലന്‍ കോമ്പനേഷശനാണ് വാഹനം. എന്തായാലും നമുക്ക് തല്‍ക്കാലം ഈ വാഹനത്തെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്നുതന്നെ വിളിക്കാം.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

എക്സ്6-ലെ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനിലെ സൂക്ഷ്മതയാര്‍ന്ന ഇന്‍ജക്ഷന്‍ സാങ്കേതികത വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമമാക്കിത്തീര്‍ത്തിരിക്കുന്നു.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

മികവുറ്റ കോര്‍ണറിംഗ് പ്രദാനം ചെയ്യുന്ന സാങ്കേതികത ഈ വാഹനത്തിനുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യതയുള്ള ഡ്രൈവ് ഡിസ്ട്രിബ്യൂഷന്‍ വണ്ടിയുടെ ട്രാക്ക് സ്റ്റബിലിറ്റി വര്‍ധിപ്പിക്കുന്നു.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

2993 സിസിയുടെ 6 സിലിണ്ടര്‍ 4 വാല്‍വ് ഡീസല്‍ എന്‍ജിന്‍ 305 കുതിരകളുടെ ശേഷി ഉണ്ടാക്കുന്നു. ഇത് 600 എന്‍എം ചക്രവീര്യം പകരുന്നുണ്ട്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനം 6.5 സെക്കന്‍ഡ് എടുക്കുന്നു.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍

4395 സിസിയുടെ പെട്രോള്‍ എന്‍ജിനില്‍ 400 കുതിരകളെയാണ് (5,500-6,400 ആര്‍പിഎമ്മില്‍) പൂട്ടിയിരിക്കുന്നത്. 1,750-4,500 ആര്‍പിഎമ്മില്‍ 600 എന്‍എം എന്ന മികവുറ്റ ടോര്‍ക്ക് നിലയുമുണ്ട്. 6 മുതല്‍ 7 വരെ കിലോമീറ്റര്‍ ഓടാം ഒരു ലിറ്റര്‍ പെട്രോളില്‍.

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍ നിറങ്ങള്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍ നിറങ്ങള്‍

മൊനാക്കോ ബ്ലൂ

ജെറ്റ് ബ്ലാക്

ബ്ലാക് സഫയര്‍

ടാസ്‍മാന്‍ ഗ്രീന്‍ മെറ്റാലിക്

മിനറല്‍ സില്‍വര്‍ മെറ്റാലിക്

സ്പേസ് ഗ്രേ മെറ്റാലിക്

ടൈറ്റാനിയം സില്‍വര്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍ നിറങ്ങള്‍

ദിലീപിന്‍റെ ബിഎംഡബ്ല്യൂ കാര്‍ നിറങ്ങള്‍

വെര്‍മിലിയന്‍ റെഡ് മെറ്റാലിക്

ആല്‍ഫൈന്‍ വൈറ്റ്

ഡീപ് സീ ബ്ലൂ

Image Source

English summary
Malayalam movie actor owns a BMW X6 Sports Activity Vehicle. Here is a review.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark