ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനം അവതരിച്ചു

അമേരിക്കന്‍ ബഹുരാഷ്ട്ര വിമാനക്കമ്പനിയായ ബോയിംഗിന്‍റെ ഏറ്റവും നീളേറിയ വിമാനം 787-10 ഡ്രീംലൈനര്‍ അമേരിക്കയില്‍ അവതരിപ്പിച്ചു. ജൂണ്‍ 18നാണ് ലോഞ്ച് നടന്നത്. ലോകത്തില്‍ ഏറ്റവും ഇന്ധനക്ഷമതയേറിയ വിമാനമായിരിക്കും ഇതെന്ന് ബോയിംഗ് പറയുന്നു.

നിലവില്‍ ലോകത്തിലെ ഏറ്റവും നീളമേറിയ പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് ബോയിംഗില്‍ നിന്നുതന്നെയുള്ള 747.8 ആണ്. 76.4 മീറ്റാണ് നീളം.

പാരിസ് എയര്‍ ഷോയില്‍ വിമാനം നേരത്തെ അവതരിപ്പിക്കപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ എയര്‍ ഷോയാണിത്.

Boeing 787-10 Dreamliner

2017ല്‍ മാത്രമേ പൂര്‍ണമായ സന്നാഹങ്ങളോടെ വിമാനം വിപണിയില്‍ ലോഞ്ച് ചെയ്യൂ. 300-350 യാത്രക്കാര്‍ക്കുള്ള ഇടം വിമാനത്തിനകത്തുണ്ട്.

Boeing 787-10 Dreamliner

2007ലാണ് 787 വിമാനങ്ങള്‍ ആദ്യമായി വിപണിയിലെത്തുമെന്ന പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ 2009ലാണ് ആദ്യവിമാനം എത്തിച്ചേര്‍ന്നത്. വിമാനത്തിന്‍റെ ഡെലിവെറി പക്ഷെ, വീണ്ടും നീണ്ടു. ഒടുവില്‍ 2011ല്‍ വിമാനം ഡെലിവറി നടത്തിന്‍ കമ്പനിക്ക് സാധിച്ചു.

Boeing 787-10 Dreamliner

787 കുടുംബത്തില്‍ പെട്ട വിമാനങ്ങള്‍ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. ഇക്കാരണത്താല്‍ ഈ വിമാന മോഡല്‍ ലോകത്തിന്‍റെ ശ്രദ്ധയില്‍ പ്രത്യേകം പെട്ടു. ഏവിയേഷന്‍ അധികൃതര്‍ ഇടപെട്ട് പ്രശ്നമാക്കിയതോടെ എല്ലാ 787 വിമാനങ്ങളും നിലത്തിറക്കേണ്ടതായി വന്നു.

Boeing 787-10 Dreamliner

പ്രശ്നങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് അധികൃതരെ ബോധിപ്പിച്ചതോടെയാണ് 787 വിമാനങ്ങളെ പറത്താനനുവദിച്ചത്.

Boeing 787-10 Dreamliner

പ്രശ്നങ്ങള്‍ ധാരാളമുണ്ടായിട്ടും വിമാനക്കമ്പനികള്‍ക്കിടയില്‍ ബോയിംഗ് 787 കുടുംബത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച ഇന്ധനക്ഷമതയാണ് വിമാനത്തെ പ്രിയപ്പെട്ടതാക്കുന്നത്.

Most Read Articles

Malayalam
English summary
Boeing has unveiled the 787-10 Dreamliner aircraft at the Paris Air Show.
Story first published: Thursday, June 20, 2013, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X