100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമായാലോ

Written By:

വ്യോമയാന രംഗത്ത് നൂറ് വർഷം തികച്ച് ബോയിംഗ്. വിമാന നിർമാണ മേഖലയിൽ എന്നും ഒരുപടി മുന്നിലായിരുന്ന ബോയിംഗ് നൂറുവർഷം തികച്ചിതന്റെ ആഘോഷ തിമിർപ്പിലാണ്. ഇരുപതാം നൂറ്റാണ്ടിലുള്ള എല്ലാ ഐക്കോണിക് എയർപ്ലെയിനുകളുടെയും സൃഷ്ടാവായ ബോയിംഗ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൂറാം വാർഷികമാഘോഷിച്ചത്. അങ്ങനെ വിമാന നിർമാണ രംഗത്ത് നീണ്ട നൂറ് വർഷത്തെ പാരമ്പര്യത്തിന് അവകാശിയായി തീർന്നിരിക്കുന്നു ബോയിംഗ്.

ബോയിംഗ് വിമാനത്തെ വീടാക്കിയ അമേരിക്കക്കാരൻ

7 സീരീസ് പാസെഞ്ചർ വിമാനങ്ങൾക്ക് പേരുകേട്ട ബോയിംഗിന്റെ വിമാനങ്ങൾ പറന്നിറങ്ങാത്ത എയർപോർട്ടുകളുണ്ടാവില്ല ഈ ലോകത്ത്. പാസഞ്ചർ വിമാനങ്ങൾക്ക് പുറമെ എഫ്-18 ഹോർനെറ്റ്, എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ എന്നീ മിലിട്ടറി വിമാനങ്ങളുടെ നിർമാണത്തിനു പിന്നിലും ബോയിംഗിന്റെ കരങ്ങളാണ്. നൂറ് വർഷം തികച്ച ബോയിംഗിന്റെ നിർമാണ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1919 മാർച്ച് ഒന്നിനായിരുന്നു ബിൽ ബോയിംഗ്, എഡി ഹബാർഡ് എന്നിവരുടെ കൂട്ടായ്മയിൽ ആദ്യത്തെ ബോയിംഗ് വിമാനം പുറത്തിറങ്ങുന്നത്. സീറ്റേലിൽ നിന്ന് വാൻങ്കോവറിലേക്ക് സർവീസാരംഭിച്ച ആദ്യത്തെ ഇന്റർനാഷണൽ വിമാനമായിരുന്നു ബോയിംഗ് മോഡൽ സി. കമ്പനിയുടെ ആദ്യത്തെ പ്രൊഡക്ഷൻ പ്ലെയിനായിരുന്നുവിത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

നൂറ് വർഷത്തിനകം വിമാനനിർമാണ രംഗത്ത് എന്തുമാത്രം പുരോഗതി വന്നിട്ടുണ്ടെന്ന് ബോയിംഗ് ചരിത്രം എടുത്തുനോക്കിയാൽ മതിയാകും. കാൻവാസിലും മരപലകയിൽ തീർത്ത ചിറകുകളുമുള്ള വിമാനങ്ങളിൽ നിന്ന് കാർബൺ ഫൈബർ കൊണ്ട് തീർത്ത ചിറകുകളുള്ള 787 ഡ്രീംലൈനർ എന്ന ഹൈ-ടെക് പ്ലെയിനുകൾ വരെയെത്തി ബോയിംഗിന്റെ നിർമാണ ചരിത്രം.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1937 കാലഘട്ടങ്ങളിൽ ബോയിംഗ് 204 എന്ന ഫ്ലയിംഗ് ബോട്ടുകൾ പസഫിക്കൻ തീരപ്രദേശങ്ങളിൽ ഗതാഗതത്തിനായി വൻതോതിൽ ഉപയോഗിച്ചിരുന്നു. അഞ്ച് പേർക്ക് സഞ്ചിരിക്കാവുന്ന ഈ ബോട്ട് മഹാഗണി തടിയിൽ നിർമ്മിച്ചിട്ടുള്ളതായിരുന്നു. തടികഷണവും ഫാബ്രിക്കും കൊണ്ട് നിർമ്മിച്ച ചിറകുകളുള്ള ബോട്ടിന് 400കുതിരശക്തിയുള്ള എനജിനായിരുന്നു ഉപയോഗിച്ചിരുന്നത്. മണിക്കൂറിൽ 133 മൈൽ ദൂരം താണ്ടാൻ കെല്പുള്ള എൻജിനായിരുന്നുവിത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

ആദ്യത്തെ മോഡേൺ പാസെഞ്ചർ വിമാനം അവതരിപ്പിച്ചത് 1930ലായിരുന്നു. ഇരട്ട എൻജിനുകളുള്ള മെറ്റലിൽ നിർമാണം നടത്തിയിട്ടുള്ള ബോയിംഗ് 247ഡി എന്ന വിമാനം ന്യൂയോർക്ക് നഗരങ്ങൾക്ക് മുകളിലൂടെയായിരുന്നു ആദ്യപറക്കൽ നടത്തിയത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1939ലായിരുന്നു നാല് എൻജിനുകൾ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ബോയിംഗിന്റെ ആദ്യത്തെ എയർക്രാഫ്റ്റ് നിലവിൽ വന്നത്. ബോയിംഗ് മോഡൽ 307 സ്ട്രാറ്റോലൈനർ എന്ന വിമാനം ഉയർന്ന ഓൾട്ടിറ്റ്യൂഡിൽ പറക്കാൻ തരത്തിലായിരുന്നു നിർമ്മിച്ചിരുന്നത്. ആറ് ക്രൂമെമ്പർമാരേയും 33 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിമാനമായിരുന്നുവിത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1941ലാണ് അമേരിക്കൻ സൈന്യത്തിനുവേണ്ടി നിർമ്മിച്ച ബി-17 ഫ്ലയിംഗ് ഫോർട്രെസ് എന്ന കൂറ്റൻ ബോംബറിനെ അവതരിപ്പിക്കുന്നത്. നാല് എൻജിനുകൾ ഉൾപ്പെടുത്തിയിട്ടുള്ള ദീർഘദൂര സഞ്ചാര ശേഷിയുള്ള ഈ ബോംബർ അമേരിക്കൻ സൈന്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

അമേരിക്കൻ നാവികസേനയുടെ ആവശ്യപ്രകാരം 1947 ൽ നിർമിച്ച മറ്റൊരു കരുത്തുറ്റ ബോംബറായിരുന്നു ബി-50. കരുത്തേറിയ പിസ്റ്റൺ എൻജിൻ ഉപയോഗിച്ച് അമേരിക്കൻ സൈന്യത്തിനായി നിർമിച്ച അവസാനത്തെ വിമാനവുമായിരുന്നു ഇത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1954ൽ ബോയിംഗ് 707 എന്ന ആദ്യത്തെ പാസഞ്ചർ ജെറ്റ് വിമാനത്തിന് രൂപംനൽകി. 140 മുതൽ 189വരെ യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ വിമാനത്തിനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാന നിർമാതാവ് എന്നു തെളിയിക്കപ്പെട്ട നിർമിതിയായിരുന്നു ഇത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

യാത്രക്കാർക്ക് മികച്ച സുരക്ഷിതവും സൗകര്യവും ഒരുക്കിയിരുന്ന ഒരു വിമാനമായിരുന്നു ബോയിംഗ് 707. ഇന്നു കാണുന്ന എല്ലാ സെവൻ സീരീസ് യാത്രാവിമാനങ്ങൾക്കും തുടക്കമിട്ടത് 707 എന്ന ജെറ്റ് വിമാനത്തിൽ നിന്നായിരുന്നു.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1962ൽ ജോൺ എഫ് കെനഡി അമേരിക്കൻ പ്രസിണ്ടന്റായപ്പോൾ രണ്ട് 707 ജെറ്റ് വിമാനങ്ങളെ എയർ ഫോർസ് ഫൺ എന്ന ഔദ്യോഗിക വിമാനമാക്കി മാറ്റി. അന്നുമുതൽ ബോയിംഗ് സെവൻ സീരീസ് വിമാനങ്ങൾ യുഎസ് പ്രസിണ്ടന്റിന്റെ ഒദ്യോഗിക വിമാനമായി മാറി.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1967ൽ നിർമിച്ച വളരെ ഒതുക്കമുള്ള ബോഡിയോടുകൂടി വിമാനമാണ് ബോയിംഗ് 737 ജെറ്റുകൾ. ഇത്തരത്തിൽ നാരോ ബോഡിയോടുകൂടി നിർമിച്ച ഒരേയൊരു വിമാനമായിരുന്നുവിത്. 85 മുതൽ 215 വരെ യാത്രക്കാരെ ഇതിൽ ഉൾക്കൊണ്ടിരുന്നു.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1968ലാണ് ഡബിൾ ഡക്ക് ഉൾപ്പെടുത്തിയിട്ടുള്ള വീതികൂടിയ ബോയിംഗ് 747 ജംബോജെറ്റ് വിമാനങ്ങൾ ഇറക്കുന്നത്. വീതി കൂടിയ ബോഡിയോടുകൂടി നിർമിച്ച ഒരേയൊരു വിമാനമായിരുന്നുവിത്. പാസഞ്ചർ, കാർഗോ സർവീസുകൾക്കായിത് ഉപയോഗിച്ചിരുന്നു.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1977ൽ ബോയിംഗ് നിർമിച്ച ആദ്യത്തെ ഷട്ടിൽ കാരിയർ എയർക്രാഫ്റ്റായിരുന്നു ബോയിംഗ് 747. നാസയാണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ആദ്യമായി ഈ ബോയിംഗ് എയർക്രാഫ്റ്റ് ഉപയോഗിച്ച് തുടങ്ങിയത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1977ൽ ബോയിംഗിന് വേണ്ടി നിർമ്മിച്ച കെട്ടിടമായിരുന്നു. പിന്നീടിത് എയർക്രാഫ്റ്റ് മ്യൂസിയമായി പരിണമിച്ചു.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

1996ലായിരുന്നു ഇന്നത്തെ രീതിയിൽ വികാസംപ്രാപിച്ചിട്ടുള്ള ബോംയിഗ് ബി 747-400വിമാനം പുറത്തിറക്കിയത്. ജെറ്റ് വിമാനങ്ങളിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട മോഡലായിരുന്നുവിത്. ചൈനയിലെ ബെയ്ജിംഗിലുള്ള ഇന്റർനാഷണൽ എയർപോർടിലായിരുന്നു ആദ്യ പ്രദർശനം നടത്തിയത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

ബോംയിഗ് 747 വിമാനങ്ങൾ നിർമ്മിച്ച വാഷിംങ്ടണിലുള്ള എവരെറ്റ് എന്ന പേരിലുള്ള ഫാക്ടറിയാണ് ലോകത്തിലെ ഏറ്റവും വ്യാപ്തി കൂടിയ ബിൽഡിംഗായി കണക്കാക്കുന്നത്.

100 തികച്ച് ബോയിംഗ്: ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകാം

നിർമാണത്തിൽ കൂറേയേറെ പരിണാമങ്ങൾക്ക് ശേഷം പുത്തൻതലമുറയിലെ ബോയിംഗ് വിമാനമാണ് 787ഡ്രീംലൈനർ.

കൂടുതൽ വായിക്കൂ

വിമാനയാത്രയുടെ മുഖഛായ തന്നെ മാറ്റാൻ പോഡ് പ്ലെയിനുകൾ

കൂടുതൽ വായിക്കൂ

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

കൂടുതല്‍... #വിമാനം #aircraft
English summary
Boeing turns 100: A look back at aviation history
Story first published: Tuesday, July 19, 2016, 13:43 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark