മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

By Praseetha

യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോക പ്രശസ്ത നിര്‍മാതാക്കളായ ബോയിംഗ് 'ഇക്കോ വോയേജ് ' എന്ന പുതിയ ആളില്ലാ അന്തർവാഹിനി കപ്പലിന് രൂപം കൊടുത്തിരിക്കുന്നു. കടലിന്റെ ആഴത്തട്ടിലേക്ക് പര്യവക്ഷേണം നടത്തുന്ന ബോയിംഗിന്റെ എക്കോ സീരീസിൽപ്പെടുന്ന മൂന്നാമത്തെ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ(എയുവി) ആണിത്.

ഉത്തരകൊറിയൻ മുങ്ങിക്കപ്പൽ തിരോധാനം മൂന്നാം ലോകയുദ്ധത്തിന് സാധ്യത

മാസത്തോളം സമുദ്രാന്തർ ഭാഗത്ത് കിടന്നുകൊണ്ട് സ്വയമേവ ദൗത്യങ്ങൾ ചെയ്യാനുള്ള കഴിവുണ്ടെന്നുള്ളതാണ് ഈ അന്തർവാഹിനിയുടെ പ്രത്യേകത. റീചാർജ് ചെയ്യാൻ കഴിയുന്ന ഹൈബ്രിഡ് പ്രോപൽഷൻ പവർ സിസ്റ്റമാണ് എക്കോ വോയേജിന് ഈ കഴിവ് നൽകുന്നത്. ബോയിംഗ് വളരെ ആകാംക്ഷയോടെയാണ് ഇക്കോ ഫാമിലിയിലേക്ക് ഈ മൂന്നാം തലമുറ അന്തർവാഹിനിയെ വരവേറ്റത്.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

മുൻഗാമികളായ 32അടി നീളമുള്ള ഇക്കോ സീക്കർ, 18 അടി നീളമുള്ള ഇക്കോ റേഞ്ചർ എന്നിവയേക്കാൾ നീളമുണ്ട് മഞ്ഞയും ചാരനിറത്തിലുമുള്ള ഈ അന്തർവാഹിനിക്ക്. 51 അടിയാണിതിന്റെ നീളം.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

കടൽത്തട്ടിലെ സോണാർ സർവെ, റേഡിയേഷൻ മേഖലകൾ കണ്ടെത്തൽ, കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തൽ, കടലിലെ എണ്ണ-വാതക ഖനികളെ കുറിച്ച് പഠനം നടത്തൽ എന്നീ ദൗത്യങ്ങൾക്കായിരിക്കും ഈ ആളില്ലാ അന്തർവാഹിനിയെ ഉപയോഗിക്കുക.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

മുൻഗാമികളെ കൊണ്ട് അസാധ്യമായിരുന്ന ദൗത്യങ്ങള്‍ക്കായാണ് ബോയിംഗ് ഈ ഭീമൻ മുങ്ങിക്കപ്പലിന് രൂപം കൊടുത്തിരിക്കുന്നത്.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

കടലിനുള്ളിൽ വച്ച് തന്നെ ഡാറ്റ ശേഖരിച്ച് യഥാസമയത്ത് അത് ഉപയോക്താക്കളിൽ എത്തിക്കാൻ എക്കോ വോയേജിന് സാധിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

ഓപ്പറേഷൻ നടത്തുന്നതിനായി നിലവിലുള്ള എയുവികൾക്ക് സർഫേസ് ഷിപ്പുകളുടേയും ക്രൂവിന്റേയും ആവശ്യമുണ്ടായിരുന്നു, എന്നാൽ ഇക്കോ വോയേജിന് പൂർണമായും സ്വതന്ത്രമായി ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള കഴിവുണ്ട്.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

ഇക്കോ വോയേജറിന്റെ രണ്ട് മുൻഗാമികൾക്കും ഓട്ടോണമസായി രണ്ട് മൂന്ന് ദിവസങ്ങൾ മാത്രമെ വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവുണ്ടായിരുന്നുള്ളൂ.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

ഇക്കോ വോയേജറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സാങ്കേതികത ദീർഘകാലത്തേക്ക് കടൽത്തട്ടിൽ കഴിയുന്നതിന് ഈ അന്തർവാഹിനിയെ പ്രാപ്തമാക്കുന്നു.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

ജലാന്തർഭാഗത്തെ റോബോട്ടുകൾ എന്നാണ് ഈ എയുവികളെ വിശേഷിപ്പിക്കുന്നത്. ബോയിംഗിന്റെ ഈ ഇക്കോ കപ്പലുകൾ കടൽത്തട്ടിലെ പര്യവേക്ഷണം മുതൽ മിലിട്ടറി നിരീക്ഷണങ്ങൾക്കായും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

കഴിഞ്ഞവർഷം ഇക്കോ റോഞ്ചർ നാഷണൽ ഓഷ്യാനിക് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ടേഷൻ സംഘടിപ്പിച്ച ഓഷ്യാനിക് ആൻത്രപോളജി പഠനത്തിൽ പങ്കാളിയായിരുന്നു.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

മൂന്ന് വർഷം മുൻപ് തന്നെ ബോയിംഗ് എൻജിനീയർമാർ ഇക്കോ വോയേജറിന്റെ രൂപകല്പനയാരംഭിച്ചിരുന്നു.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

യുഎസ് പ്രതിരോധ വിഭാഗത്തിനും, ഇന്റർനാഷണൽ ഗവൺമെന്റുകൾക്കും, മറ്റ് ഏജൻസികൾക്കുമായിട്ട് അമ്പത് വർഷക്കാലമായി ബോയിംഗ് എയുവി സാങ്കേതികതയും കപ്പലുകളും നിർമ്മിച്ച് തുടങ്ങിയിട്ട്.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

രണ്ട്-മൂന്ന് മാസത്തിനുള്ളിൽ കാലിഫോർണിയൻ തീരപ്രദേശത്ത് വച്ചാണ് ഇക്കോ വോയേജറിന്റെ പരീക്ഷണയാത്ര നടക്കുക.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

ഐഎൻഎസ് വിശാഖപട്ടണം ഭീമൻ യുദ്ധകപ്പലിന്റെ നിങ്ങളറിയാത്ത ചില കാര്യങ്ങൾ

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി പെൺപടകൾ

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
Boeing's New Autonomous Submarine Can Stay Submerged for Months
Story first published: Monday, April 4, 2016, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X