ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

By Praseetha

ഇന്ത്യയിലെ ആദ്യത്തേതും നീളമേറിയതെന്നും പറയപ്പെടുന്ന ഒരു പാലത്തിൽ തന്നെ റെയിലും റോഡും ഉൾക്കൊള്ളിച്ചിട്ടുള്ള ബോഗിബീൽ പാലം നിർമാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ആസാമിലെ ദിബ്രുഗ്രാഹ് ജില്ലയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെയായാണ് ബോഗീബീൽ പാലം നിർമ്മിക്കുന്നത്. അടുത്ത വർഷം മാർച്ചോടുകൂടി ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവെ.

പാമ്പൻ പാലം ലോക എൻജിനിയറിംഗ് വിസ്മയങ്ങളിൽ ഒന്ന്

2002ലായിരുന്നു 4.94 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമ്മാണം തുടങ്ങിവെച്ചത്. ബ്രഹ്മപുത്രാ നദിക്ക് കുറുകെ പണിയുന്ന ബോഗിബീൽ ഡബിൾ ഡക്കർ ബ്രിഡ്ജ് ഇന്ത്യയിൽ തന്നെ ഏറ്റവും നീളമേറിയ പാലമായിരിക്കും. പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയാൽ ആസാം, അരുണാചൽപ്രദേശ് എന്നിവടങ്ങിലുള്ള വികാസംപ്രാപിച്ചിട്ടില്ലാത്ത മേഖലകൾക്കെല്ലാം ഇതൊരു മുതൽക്കൂട്ടായി മാറിയേക്കാം.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

പാലത്തിന്റെ രണ്ടാം തട്ടിൽ രണ്ടുവരി റെയിൽ ട്രാക്കും മുകളിലെ തട്ടിൽ മൂന്നുവരി റോഡ് പാതയുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

ഏതാണ്ട് 4,857 കോടി രൂപയാണ് ഡബിൾ ഡക്കർ പാലത്തിന്റെ മൊത്തത്തിലുള്ള നിർമാണ ചിലവായി കണക്കാക്കപ്പെടുന്നത്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

പാലം പണിയുന്നതിനായി നദിക്ക് കുറുകെയായി തിണ്ടുകൾ കെട്ടുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളിയുയർത്തിയതും കാലതാമസം വേണ്ടിവന്നതുമെന്നാണ് റെയിൽവെ അറിയിച്ചത്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

നൂറ് ശതമാനം സ്റ്റീലിൽ ഉരുക്കിച്ചേർത്തുണ്ടാക്കിയ പാലമെന്നാണിതിന്റെ മറ്റൊരു സവിശേഷതായി പറയപ്പെടുന്നത്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

അക്കാരണം കൊണ്ടുതന്നെ മേൽക്കൂരപോലെ പാലത്തിന് മുകളിൽ കൂടി പണിതിട്ടുള്ള ഫ്രെയിമുകൾക്കും ഭാരം കുറവായിരിക്കും. സ്വീഡിഷ് സാങ്കേതികതയിലാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

ഇത്തരത്തിൽ വിളക്കിച്ചേർത്ത സ്റ്റീൽ ഉപയോഗിക്കുന്നത് കാരണം നിർമാണ ചിലവും കുറയ്ക്കാൻ സാധിച്ചുവെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

2002ൽ പ്രധാനമന്ത്രയായിരുന്ന അടൽബിഹാരി വാജ്പേയി ആയിരുന്നു പാൽ നിർമ്മാണത്തിനായുള്ള അടിത്തറ പാകിയത്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

ബ്രഹ്മപുത്ര നദിക്ക് കുറുകെയായി ഇങ്ങനെയുള്ളൊരു ഡബിൾ ഡക്കർ പാലം പണിയാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണമായിരുന്നു നിർമാണത്തിലുണ്ടായ കാലതാമസം.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

നിലവിൽ നിർമാണത്തിന്റെ മുക്കാൽ ഭാഗവും പിന്നിട്ടതായാണ് റെയിൽവെ സൂചിപ്പിക്കുന്നത്. 2018ഓടുകൂടി നിർമാണം പൂർത്തീകരിക്കാനുള്ള തിടുക്കത്തിലാണ് റെയിൽവെ.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

അടുത്തവർഷത്തോടുകൂടി പാലത്തിൽ കൂടിയുള്ള റോഡ്-റെയിൽ ഗതാഗതങ്ങളുടെ പരീക്ഷണയോട്ടവും സംഘടിപ്പിക്കുന്നതായിരിക്കുമെന്നും റെയിൽവെ അറിയിച്ചു.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

നിലവിൽ 5.6 കിലോമീറ്റർ നീളമുള്ള ബാന്ദ്ര-വെർളി കടൽപ്പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റോഡ് പാലം. അതുപോലെ കൊച്ചിയിൽ വെമ്പനാട് കായലിന് കുറുകെ പണിതിട്ടുള്ള റെയിൽപാലമാണ് ഏറ്റവും നീളമേറിയത്.

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

4.94 കിലോമീറ്റർ ദൈർഘ്യത്തിൽ പണിയുന്ന റോഡും റെയിലും ഉൾക്കൊള്ളുന്ന ബോഗീബീൽ പാലമായിരിക്കും ഇന്ത്യയിലെ ആദ്യത്തെ നീളമേറിയ ഡബിൾ ഡക്കർ പാലം.

കൂടുതൽ വായിക്കൂ

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

കൂടുതൽ വായിക്കൂ

രാമേശ്വരം-മാനാമധുര പാത; ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി

Most Read Articles

Malayalam
കൂടുതല്‍... #പാലം #bridge
English summary
Bogibeel, India’s longest rail-cum-road bridge in Northeast, to be completed by 2018; here’s why it’s special
Story first published: Friday, August 26, 2016, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X