പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

By Dijo Jackson

ഡാഷ്‌ബോര്‍ഡില്‍ സ്ഥാപിച്ച ക്യാമറയ്ക്ക് മുമ്പില്‍ പരിസരം മറന്നു അവള്‍ വിളിച്ചു കൂവി, 'താന്‍ ഫെറാറി ഓടിക്കുകയാണ്'. ജീവിതത്തില്‍ ആദ്യമായി ഫെറാറി ഓടിച്ചതിന്റെ അനുഭവം ലോകത്തോടു പങ്കിടാന്‍ ആ യുവതി വെമ്പല്‍ പൂണ്ടു. പക്ഷെ സന്തോഷനിമിഷങ്ങള്‍ ഏറെ നീണ്ടില്ല. ഷോറൂമില്‍ നിന്നും പുറത്തിറങ്ങിയ ഫെറാറിയ്ക്ക് മിനിറ്റുകള്‍ മാത്രമെ ആയുസുണ്ടായിരുന്നുള്ളു.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

റോഡില്‍ തകര്‍ന്നു നുറങ്ങിയ പുത്തന്‍ ഫെറാറി 458 -നെ കണ്ടു ഹൃദയം തകര്‍ന്നു നില്‍ക്കുകയാണ് വാഹന പ്രേമികള്‍. ചൈനയിലാണ് സംഭവം. ബെയ്ജിങ്ങില്‍ കാറുകള്‍ വാടകയ്ക്ക് കിട്ടുന്ന ഷോറൂമില്‍ നിന്നും പുത്തന്‍ ഫെറാറി 458 എടുത്തു പുറത്തിറങ്ങിയതായിരുന്നു യുവതി.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

എന്നാല്‍ ഫെറാറി ഓടിച്ച ആവേശത്തില്‍ യുവതിക്ക് ഒരുനിമിഷം ശ്രദ്ധതെറ്റി. ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ യുവതി അനുഭവം പങ്കിട്ടു കൊണ്ടിരിക്കെ സൂപ്പര്‍കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

മഴനനഞ്ഞ റോഡില്‍ വേഗത്തിലെത്തിയ ഫെറാറിയെ ബ്രേക്ക് പിടിച്ചു നിര്‍ത്താന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. റോഡില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ മുഴുവന്‍ പതിഞ്ഞത്. റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ നടുവില്‍ സ്ഥാപിച്ച ഡിവൈഡര്‍ തകര്‍ത്ത് എതിര്‍ ദിശയിലേക്ക് കടക്കുകയായിരുന്നു.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

ഫെറാറിയുടെ അപ്രതീക്ഷിത വരവില്‍ എതിര്‍ ദിശയിലും ആശയക്കുഴപ്പങ്ങളുണ്ടായി. ബിഎംഡബ്ല്യു X3 എസ്‌യുവിയില്‍ ചെന്നിടിച്ചാണ് ഫെറാറി നിശ്ചലമായത്. ഇടിയുടെ ആഘാതത്തില്‍ ബിഎംഡബ്ല്യു എസ്‌യുവി കറുത്ത നിസാന്‍ സെഡാനുമായി കൂട്ടിയിടിക്കുന്നതും വീഡിയോയില്‍ കാണാം.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

അപകടത്തില്‍ ഫെറാറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു നുറുങ്ങി. അതേസമയം യുവതിക്കും സഹയാത്രികര്‍ക്കും നിസാരമായ പരുക്കുകള്‍ മാത്രമെ സംഭവിച്ചുള്ളു. വീണ്ടെടുക്കാന്‍ പറ്റാത്തവിധമാണ് ഫെറാറി തകര്‍ന്നത്. ശേഷം പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തും.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

ചൈനയില്‍ വിദേശനിര്‍മ്മിത സൂപ്പര്‍ കാറുകള്‍ നികുതി കൂടുതലാണ്. ഇക്കാരണത്താല്‍ ബന്ധപ്പെട്ട ഷോറൂമിന് അഞ്ചു ലക്ഷം പൗണ്ടോളം (ഏകദേശം അഞ്ചു കോടി രൂപ) മുടക്കേണ്ടി വന്നു ഫെറാറി 458 -നെ നിരത്തില്‍ ഇറക്കാന്‍. ഇതേ കാറാണ് ഇപ്പോള്‍ അപകടത്തില്‍ തകര്‍ന്നടിഞ്ഞതും.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

ഇന്‍ഷൂറന്‍സ് പരിധിയില്‍ കാറിന് നഷ്ടപരിഹാരം ലഭിക്കുമോയെന്ന കാര്യം വ്യക്തമല്ല. 4,499 സിസി V8 എഞ്ചിനാണ് ഫെറാറി 458 -ല്‍ തുടിക്കുന്നത്. എഞ്ചിന് 9,000 rpm -ല്‍ 562 bhp കരുത്തും 6,000 rpm -ല്‍ 540 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കെല്‍പ്പുണ്ട്.

എന്നാല്‍ 3,250 rpm പിന്നിടുമ്പോള്‍ തന്നെ എണ്‍പതു ശതമാനം ടോര്‍ഖ് കാറിന് ലഭിക്കുമെന്നും ഇവിടെ എടുത്തുപറയണം. യഥാര്‍ത്ഥത്തില്‍ കാറില്‍ ഇരച്ചെത്തിയ കരുത്തിനെ വരുതിയ്ക്ക് നിര്‍ത്താന്‍ യുവതിക്ക് കഴിഞ്ഞില്ല. വലിയ കാറുകള്‍ ഓടിച്ചുള്ള പരിചയക്കുറവ് യുവതിക്ക് ഇവിടെ വിനയായി.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

സൂപ്പര്‍കാറുകള്‍ വിലയേറിയ താരങ്ങളാണെന്നു പ്രത്യേകം പറയേണ്ടതില്ല. കോടികള്‍ വിലമതിക്കുന്ന സൂപ്പര്‍കാറുകളെ നിരത്തിലേക്ക് ഇറക്കുമ്പോള്‍ ഉടമകളുടെ ചങ്കിടിക്കും.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

പരിസര ബോധമില്ലാതെ സൂപ്പര്‍കാറുകളെ ക്യാമറയില്‍ പകര്‍ത്താനായി ഓടിയടുക്കുന്ന കാര്‍പ്രേമികളും സൂപ്പര്‍കാറുകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ആത്മനിര്‍വൃതി അടയുന്ന ബൈക്കര്‍ സമൂഹത്തിനും മുന്നില്‍ നിസാഹയരായി നോക്കി നില്‍ക്കാനെ ഉടമകള്‍ക്ക് കഴിയുകയുള്ളു.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല, ഫെറാറിയില്‍ നാശം വിതച്ച് യുവതി — ഹൃദയം തകര്‍ന്നു കാര്‍ പ്രേമികള്‍

ഇന്ത്യയില്‍ ആദ്യമായി വന്ന മക്‌ലാരന്‍ 720 -നെ കണ്ടു ഹാലിളകിയ ബെംഗളൂരുവും ബുഗാട്ടി ഷിറോണിന് മുന്നില്‍ എടുത്തുചാടിയ ലണ്ടനും ഇക്കാര്യത്തില്‍ സമമാണ്. മുമ്പൊരിക്കല്‍ നടുറോഡില്‍ കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനി അവന്റഡോറിനെ ചവിട്ടി മെതിക്കുന്ന വിരുതന്റെ ദൃശ്യങ്ങള്‍ വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ആളുകള്‍ നോക്കി നില്‍ക്കെ ലംബോര്‍ഗിനിയുടെ ബോണറ്റിലേക്കും തുടര്‍ന്ന് വിന്‍ഡ്സ്‌ക്രീന് മുകളിലൂടെ മേല്‍ക്കൂരയിലേക്കും ചവിട്ടി കയറുന്ന വിരുതനെയാണ് അന്നു വീഡിയോ വെളിപ്പെടുത്തിയത്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Woman Wrecks A New Ferrari 458 Just Minutes After Taking It Out Of Dealership. Read in Malayalam.
Story first published: Monday, June 25, 2018, 19:03 [IST]
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more