പുട്ടിനെ തളയ്ക്കാൻ ബ്രിട്ടന്റെ ഭീമൻ യുദ്ധക്കപ്പലുകൾ

By Praseetha

അധികാരങ്ങളുടെ പേരിൽ ലോകരാഷ്ട്രങ്ങൾ തമ്മിൽ പോരടിക്കുമ്പോൾ ശത്രുപക്ഷത്തെ തളർക്കാനായി ബ്രിട്ടൺ രണ്ട് ഭീമൻ യുദ്ധക്കപ്പലുകളെ പുറത്തിറക്കി. 'എച്ച്എംഎസ് ക്യൂൻ ഓഫ് എലിസബത്ത് ', 'എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് ' എന്നീ രണ്ട് യുദ്ധവിമാനങ്ങളാണ് ശത്രുക്കൾക്ക് ഭീഷണിയായി നിലവിൽ വരാൻ പോകുന്നത്.

കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍-വായിക്കൂ

ബ്രിട്ടനെന്നും ഭീഷണിയായി തീർന്ന ഇസ്ലാമിക രാഷ്ട്രത്തിനെതിരെയും റഷ്യയ്ക്കെതിരെയും പടപൊരുതാനാണ് ഈ യുദ്ധക്കപ്പലുകൾ വികസിപ്പിക്കുന്നത്. യുദ്ധം പ്രഖ്യാപിക്കലിനുപരി യുദ്ധം അവസാനിപ്പിക്കലിനോടാണ് ബ്രിട്ടന് താല്പര്യമെന്ന താക്കീത് നൽകികൊണ്ടാണ് ഭീമൻ യുദ്ധക്കപ്പലുകളുടെ വരവ്. യുദ്ധം ചെയ്തേ അടങ്ങൂവെന്ന് ആഗ്രഹമുണ്ടെങ്കിൽ രണ്ടുവട്ടം ചിന്തിക്കേണ്ടതായിട്ടുണ്ട് എന്നാണ് ബ്രിട്ടന്റെ വെല്ലുവിളി.

റഷ്യയ്ക്കും ഇസ്ലാമിക ചാവേർപടകൾക്കും ബ്രിട്ടന്റെ താക്കീത്

ബ്രിട്ടന്റെ ഈ രണ്ട് യുദ്ധക്കപ്പലുകളും നിർമ്മാണഘട്ടത്തിലാണുള്ളത്. 2020 ഓടുകൂടിയാണ് ക്യൂൻ എലിസബത്ത് ബ്രിട്ടൻ നാവികസേനയുടെ ഭാഗമാവുക. ഇതിന് 18മാസങ്ങൾക്ക് ശേഷമായിരിക്കും എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് നിലവിൽ വരിക.

റഷ്യയ്ക്കും ഇസ്ലാമിക ചാവേർപടകൾക്കും ബ്രിട്ടന്റെ താക്കീത്

ബ്രിട്ടന്റെ തന്നെ പഴയ യുദ്ധക്കപ്പലുകളെ വഹിക്കാൻ ശേഷിയുള്ള 65,000ടൺ ഭാരമുള്ള കപ്പലാണ് ക്യൂൻ എലിസബത്ത്.

റഷ്യയ്ക്കും ഇസ്ലാമിക ചാവേർപടകൾക്കും ബ്രിട്ടന്റെ താക്കീത്

36 എഫ്-35ബി ലൈറ്റിംഗ് ഫൈറ്റർ ജെറ്റുകളും ഹെലികോപ്ടറുകളും വഹിക്കുന്ന ഈ ഭീമൻ കപ്പലിന് 932അടി നീളമാണുള്ളത്.

റഷ്യയ്ക്കും ഇസ്ലാമിക ചാവേർപടകൾക്കും ബ്രിട്ടന്റെ താക്കീത്

അടുത്ത വർഷം നടത്താനിരിക്കുന്ന പരീക്ഷണ യാത്രക്കായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ക്യൂൻ എലിസബത്ത്.

റഷ്യയ്ക്കും ഇസ്ലാമിക ചാവേർപടകൾക്കും ബ്രിട്ടന്റെ താക്കീത്

നേവിയുടെ പത്തായിരത്തോളം ജോലിക്കാരുടെ പ്രയത്നമാണ് കപ്പൽ നിർമാണത്തിനു പിന്നിലുള്ളത്.

റഷ്യയ്ക്കും ഇസ്ലാമിക ചാവേർപടകൾക്കും ബ്രിട്ടന്റെ താക്കീത്

നയാഗ്ര വെള്ളച്ചാട്ടത്തെക്കാൾ ഉയരം കൂടുതലും നാല് ഏകറോളും ദൈർഘ്യമുള്ള ഡെക്കാണ് കപ്പലിനുള്ളത്.

റഷ്യയ്ക്കും ഇസ്ലാമിക ചാവേർപടകൾക്കും ബ്രിട്ടന്റെ താക്കീത്

മൂവായിരത്തിലധികം കംപാർട്ടുമെന്റുകളുണ്ട് ഈ കപ്പലിൽ. യുദ്ധവിമാനങ്ങൾ അടക്കം എഴുന്നുറോളം ജീവനക്കാരും കൂടാതെ ആയിരത്തോളം വരുന്ന വ്യോമ സൈനികരേയും ഈ കപ്പലിന് വഹിക്കാനാകും.

റഷ്യയ്ക്കും ഇസ്ലാമിക ചാവേർപടകൾക്കും ബ്രിട്ടന്റെ താക്കീത്

ഇസ്ലാമിക ചാവേർപടകൾക്കും റഷ്യൻ പ്രസിണ്ട് വ്ലാഡിമർ പുട്ടിനും ഈ യുദ്ധക്കപ്പലുകൾ ഒരു പേടിസ്വപ്നമായിരിക്കും.

കൂടുതൽ വായിക്കൂ

അഴിമതി ഒരു 'കര'യെ ശവപ്പറമ്പാക്കിയ കഥ

കൂടുതൽ വായിക്കൂ

യാത്രക്കാർക്കായി അത്ഭുതങ്ങൾ ഒരുക്കി 'ഹാർമണി ഓഫ് ദി സീസ്'

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
Britain’s new aircraft carriers 'enough to battle ISIS and scare off Vladimir Putin'
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X