ഏറ്റവുമധികം ജവാന്മാര്‍ കൊല്ലപ്പെടുന്നത് ബൈക്കപകടങ്ങളില്‍

Written By:

ഓപ്പറേഷനുകള്‍ക്കിടയില്‍ കൊല്ലപ്പെടുന്നതിനെക്കാളധികം ബിഎസ്എഫ് ജവാന്മാര്‍ ബൈക്കപകടങ്ങളില്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജീവനഷ്ടം സംഭവിച്ച ജവാന്മാരുടെ കണക്കുകള്‍ പരിശോധിച്ചപ്പോളാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

ബിഎസ്എഫിന്റെ ഉന്നതാധികാരികള്‍ ഈ പ്രശ്‌നത്തെ ഗൗരവപൂര്‍വം സമീപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏറ്റവുമധികം ജവാന്മാര്‍ കൊല്ലപ്പെടുന്നത് ബൈക്കപകടങ്ങളില്‍

നീങ്ങുക.

ഏറ്റവുമധികം ജവാന്മാര്‍ കൊല്ലപ്പെടുന്നത് ബൈക്കപകടങ്ങളില്‍

2014 മാര്‍ച്ചിനും 2015 മാര്‍ച്ചിനും ഇടയില്‍ ആകെ 42 ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ജവാന്മാര്‍ മോട്ടോര്‍ബൈക്ക് അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. ഇവയൊന്നും തന്നെ ജോലിക്കിടയില്‍ സംഭവിച്ചതല്ല എന്നതാണ് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന സംഗതി. ജവാന്‍മാര്‍ അവധിയിലിരിക്കുമ്പോളാണ് ഈ അപകടമരണങ്ങളെല്ലാം സംഭവിച്ചത്.

ഏറ്റവുമധികം ജവാന്മാര്‍ കൊല്ലപ്പെടുന്നത് ബൈക്കപകടങ്ങളില്‍

മാസത്തില്‍ ശരാശരി അഞ്ച് ജവാന്മാര്‍ വീതം അവധിയിലിരിക്കുമ്പോള്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നത് തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡികെ പഥക് പറയുന്നു.

ഏറ്റവുമധികം ജവാന്മാര്‍ കൊല്ലപ്പെടുന്നത് ബൈക്കപകടങ്ങളില്‍

ബിഎസ്എഫ് പോലുള്ള ഒരു പട്ടാളവിഭാഗത്തില്‍ ജോലിയെടുക്കുന്നവര്‍ അലക്ഷ്യമായ ഡ്രൈവിങ് മൂലം കൊല്ലപ്പെടുന്നത് തങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നുവെന്നും പരിഹാരനടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവുമധികം ജവാന്മാര്‍ കൊല്ലപ്പെടുന്നത് ബൈക്കപകടങ്ങളില്‍

45നും 50നും ഇടയ്ക്ക് പ്രായമുള്ളവരാണ് ബൈക്കപകടങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ അധികം പേരും. സുരക്ഷിതമായി റൈഡ് ചെയ്യുന്നതിനുള്ള പരിശീലനം നല്‍കുന്നത് അടക്കമുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നുണ്ട് ബിഎസ്എഫ്. പട്ടാളക്കാര്‍ക്കിടയില്‍ അമിതവേരത്തില്‍ വാഹനമോടിക്കുന്നതിനുള്ള പ്രവണത കൂടുതലുണ്ടോ എന്നും പരിശോധിക്കും.

English summary
BSF losing more men in bike accidents than on the border.
Story first published: Wednesday, April 8, 2015, 18:22 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark