അപൂര്‍വ ബൂഗാട്ടി കാര്‍ കളപ്പുരയില്‍ നിന്നും കണ്ടെടുത്തു

Written By:

ഫ്രാന്‍സിലെ ഒരു കളപ്പുരയില്‍ നിന്നാണ് ഈ കാര്‍ കണ്ടെത്തിയത്. അല്‍പം പരിതാപകരമായിരുന്നു കാറിന്റെ അവസ്ഥ. പത്തുനാപ്പത് കൊല്ലം മുമ്പ് ഉടമസ്ഥന്‍ ഈ കാറിനെ കളപ്പുരയില്‍ കൊണ്ട് തള്ളുകയായിരുന്നു. ലോകത്തിലെ എണ്ണം പറഞ്ഞ അപൂര്‍വ ജനുസ്സുകളിലൊന്നായിട്ടും ഇവന് ഏറെക്കാലം ഏകാന്തവാസം അനുഭവിക്കേണ്ടിവന്നും.

ബുഗാട്ടി ബ്രെസ്സിയ എന്നാണ് ഈ ക്ലാസിക് കാറിന്റെ പേര്. 192ലാണ് ബ്രെസ്സിയ നിര്‍മിക്കപെട്ടത്. ഈ കാറിന്റെ വെറും 12 പതിപ്പുകള്‍ മാത്രമാണ് ബുഗാട്ടി പുറത്തിറക്കിയിരുന്നത്.

ഈ മനോഹരമായ നിര്‍മിതിയെ ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇപ്പോഴത്തെ ഉടമസ്ഥര്‍. ജനുവരി 22 ലേലം നടക്കും.

ഒന്നേമുക്കാല്‍ ലക്ഷം ഡോളര്‍ മുതല്‍ മൂന്നു ലക്ഷം ഡോളര്‍ വരെ വില ഉരുപ്പടിക്ക് കിട്ടുമെന്നാണ് ലേലം ചെയ്യുന്നവരുടെ വിശ്വാസം. ഉരുപ്പടിയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന പ്രത്യേകതയുണ്ട്. കിട്ടിയപടി വില്‍പനയാണ് ഉദ്ദേശിക്കുന്നത്. ഇത് ഉരുപ്പടിയുടെ മൂല്യം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. വാങ്ങുന്നയാളിന്റെ ഇഷ്ടത്തിനനുസരിച്ച് മോഡിഫൈ ചെയ്യാനുള്ള അവസരമുണ്ട്.

Cars താരതമ്യപ്പെടുത്തൂ

ബുഗാട്ടി വെയ്‍റോണ്‍
ബുഗാട്ടി വെയ്‍റോണ്‍ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #bugatti
English summary
Bugatti Brescia One Out Of Twelve Cars Ever Built Found In A Barn.
Story first published: Wednesday, May 20, 2015, 11:04 [IST]
Please Wait while comments are loading...

Latest Photos