YouTube

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

By Praseetha

തീർത്തും ഒരു മുഖവുര ആവശ്യമില്ലാത്ത വാഹനമാണ് ബുഗാട്ടി വെയ്റോൺ. ഏത് രാജ്യത്തായാലും ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതിൽ ഈ കാർ ഒട്ടും പിറകിലല്ല. എന്നാൽ ബുഗാട്ടിയല്ല ഇവിടെ ചർച്ചാ വിഷയം ബുഗാട്ടിയുടെ പരിവേഷത്തിൽ ജന ശ്രദ്ധയാകർഷിച്ച് കൊണ്ടിരിക്കുന്ന ഹോണ്ട അകോർഡാണ് ഈ മിന്നും താരം.

വിസില്‍ ബേബിയുടെ സ്വര്‍ണ ബുഗാട്ടി

സന്ത് ഗുര്‍മീറ്റ് റാം റഹീം സിങ് ഇൻസാൻ എന്ന മുംബൈ സ്വദേശിയുടെതാണ് മഞ്ഞയും പച്ചയും കലർന്ന ബുഗാട്ടിയുടെ ഉടമസ്ഥൻ. സോഷ്യൽ റിഫോമർ, സ്പീരിച്വൽ ലീഡർ, ആക്ടർ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. 'ദി മെസൻജർ ഓഫ് ഗോഡ് ' എന്ന സിനിമയുടെ നിർമാതാവ് എന്ന പേരിലും അറിയപ്പെടുന്നു.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

മോഡിഫൈ ചെയ്ത വാഹനങ്ങൾ തന്നെ സംബന്ധിച്ചിടത്തോളം ഒരു ഭ്രമമാണെന്നാണ് ആക്ടറും സ്പിരിച്വൽ ലീഡറുമായ ഇൻസാൻ പറയുന്നത്.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

സ്വന്തം ഇച്ഛാനുസരണമാണ് ഹോണ്ട അക്കോർഡിനെ ബുഗാട്ടി വെയ്റോണിന്റെ പരിവേഷത്തിൽ അവതരിപ്പിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇത്തരത്തിൽ രൂപാന്തരപ്പെടുത്തിയ വാഹനങ്ങൾ ഇനിയുമുണ്ടെന്നാണ് പറയപ്പെടുന്നത്.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

ഒറ്റ നോട്ടത്തിൽ വെയ്റോൺ എന്ന് ആരും സംശയിച്ചേക്കാവുന്ന തരത്തിലുള്ള മോഡിഫിക്കേഷനാണ് കാറിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

മുംബൈയിലെ ജെഎം മാരിയറ്റ് എന്ന റിസോർട്ടിൽ വച്ചാണ് വെയ്റോണിന്റെ ഈ അപരനെ കണ്ടെത്തിയത്.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

മഞ്ഞയും പച്ചയും കലർന്ന മെറ്റൽ ഷീറ്റ് ഉപയോഗിച്ചാണ് കാറിന്റെ പുറംമോടി വർധിപ്പിച്ചിരിക്കുന്നത്.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

ഹൃദയത്തിന്റെ ആകൃതിയിൽ നൽകിയിരിക്കുന്ന ഗ്രില്ലും കാറിന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ്. ഈ കാറുമായൊന്നു തട്ടിച്ച് നോക്കുമ്പോൾ വെയ്റോണിന് വരെ ഇത്ര ആകർഷണീയമായ ഡിസൈൻ ഇല്ലെന്ന് വേണം പറയാൻ.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

ഡ്യുവൽ ടോൺ കളറാണ് ഇന്റീരിയറിൽ നൽകിയിട്ടുള്ളത്. റിയർ സീറ്റ് എടുത്തുമാറ്റിയത് കാരണം ബുഗാട്ടിയെക്കാൾ മികച്ച ക്യാമ്പിൻ സ്പേസ് ഇതിനുണ്ട്.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നീ ഫീച്ചറുകളാണ് സുരക്ഷയ്ക്കായി ഈ കസ്റ്റം കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

റിയർ വ്യൂ ക്യാമറ, ലെതർ സീറ്റ് അപ്ഹോൾസ്ട്രെ, ഒആർവിഎംമുകൾ, ടേൺ ഇന്റീകേറ്ററുകൾ, പ്രോജക്ടർ ഹെഡ്‌ലാമ്പ്, മൾട്ടി-സ്പോക്ക് അലോയ് വീലുകൾ, ഡിസ്ക് ബ്രേക്കുള്ള അൾട്രാ-ലോ പ്രോഫൈൽ ടയറുകൾ, എന്നിവയാണ് ഈ കാറിന്റെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ 3.5ലിറ്റർ പെട്രോൾ വി6 എൻജിനാണ് വെയ്റോണിന്റെ ഈ അപരന് കരുത്തേകുന്നത്.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

ബുഗാട്ടി ഹൈപ്പർ കാറുകളിൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ചില ഡിസൈൻ ഫീച്ചറുകളാണ് വെയ്റോണിന്റെ ഈ ഇന്ത്യൻ പതിപ്പിന് നൽകിയിട്ടുള്ളത് എന്നതിൽ സംശയമില്ല.

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്റ്റോറേജ് ഏരിയ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഇലക്ട്രിക് സൺറൂഫ്, ഹൃദയാകൃതിയിലുള്ള ഗ്രില്ല് എന്നീ ഫീച്ചറുകളാണ് അക്കോർഡ് എന്ന വെയ്റോൺ അപരനെ ഏറെ വ്യത്യസ്തനാക്കുന്നത്.

കൂടുതൽ വായിക്കൂ

ബുഗാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ

കൂടുതൽ വായിക്കൂ

വെയ്റോണിന്റെ മെയിന്റനൻസ് ചെലവ് സ്വകാര്യ ജെറ്റിന്റേതിന് തുല്യം

Most Read Articles

Malayalam
കൂടുതല്‍... #ബുഗാട്ടി #bugatti
English summary
Take A Look At Bugatti Veyron Replica Owned By The Messenger Of God
Story first published: Monday, June 20, 2016, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X