കാറ് റൂഫിൽ ശവമേന്തിയുള്ള 20 കിലോമീറ്റർ യാത്ര

By Praseetha

ഹൈദ്രാബാദിനടുത്തുള്ള നാമ്പള്ളിയിൽ ആന്ധ്ര രജിസ്ട്രേഷൻ കാറിടിച്ച് ഒരു കർഷകൻ കൊല്ലപ്പെട്ടു. നാലഗോണ്ടയിൽ നിന്നുള്ള കോമരേലി വെങ്കട്ട് റെഡി(62 വയസ്) ആണ് കൊല്ലപ്പെട്ടത്. അമിത വേഗതയിൽ ചീറിപ്പാഞ്ഞ് വന്ന കാർ ഇദ്ദേഹത്തെ ഇടിച്ച് വീഴ്‌ത്തുകയാണുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വായുവിലേക്ക് ഉയർത്തപ്പെട്ട ഇയാൾ അതെ കാറിന്റെ മുകളിലേക്ക് വന്ന് വീണു.

സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരണപ്പെട്ടിരുന്നു. വണ്ടി നിര്‍ത്തിയില്ലെന്ന് മാത്രമല്ല ശരീരവുമേന്തി കാർ 20 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും ചെയ്തു.

ദൃക്‌സാക്ഷികളിലൊരാളായ വാച്ച് ഡീലർ സംഭവം വിശദീകരിക്കുന്നതിങ്ങനെ:

കാറ് റൂഫിൽ ശവമേന്തിയുള്ള 20 കിലോമീറ്റർ യാത്ര

റോഡിന്റെ മറുവശത്തുള്ള ഫാമിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം നടന്നത്. അമിത വേഗതയിൽ വന്ന കാർ ഇടിച്ച ഈ 62ക്കാരൻ മുകളിലേക്കുയർന്ന് കാറിന്റെ റൂഫിൽ പതിക്കുകയായിരുന്നു.

കാറ് റൂഫിൽ ശവമേന്തിയുള്ള 20 കിലോമീറ്റർ യാത്ര

സംഭവമറിഞ്ഞ ഡ്രൈവർ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്താൽ വണ്ടി നിർത്താതെ 20കിലോമീറ്റർ ദൂരത്തോളം ശരീരവും വഹിച്ച് യാത്ര ചെയ്തു. പലരും കാറിനെ പിൻതുടരുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

കാറ് റൂഫിൽ ശവമേന്തിയുള്ള 20 കിലോമീറ്റർ യാത്ര

വഴിയോരത്ത് നിന്ന ഒരാൾ വണ്ടി നിർത്താനും അയാളെ ഹോസ്പിറ്റലിൽ എത്തിക്കാനും വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇതൊന്നും ചെവിക്കൊള്ളാതെ വണ്ടി സ്പീഡീൽ ഓടിച്ച് പോകുകയാണുണ്ടായത്.

കാറ് റൂഫിൽ ശവമേന്തിയുള്ള 20 കിലോമീറ്റർ യാത്ര

സമീപവാസികളുടെ സഹായത്താൽ അവസാനം ഇയാൾ പോലീസിന്റെ വലയിലകപ്പെട്ടു. സുഖമില്ലാത്തയാളെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകുകയാണെന്നാണ് പിടിയിലായപ്പോൾ ഇയാൾ പോലീസിനോട് പറഞ്ഞത്.

കാറ് റൂഫിൽ ശവമേന്തിയുള്ള 20 കിലോമീറ്റർ യാത്ര

കൊലക്കുറ്റത്തിന് ഇയാൾക്കെതിരെ പോലീസ് കേസ്സെടുക്കുകയും പിന്നീട് പോസ്റ്റ്മോർട്ടത്തിന് ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ട് കൊടുക്കുകയും ചെയ്തു.

കാറ് റൂഫിൽ ശവമേന്തിയുള്ള 20 കിലോമീറ്റർ യാത്ര

ദില്ലി, തിരുവന്തപുരം നാഷണൽ ട്രാൻസ്പോർട്ട് പ്ളാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ വച്ച് നടത്തിയ പഠനങ്ങളിൽ എല്ലാ നാല് മിനിട്ടിലും അപകടങ്ങൾ സംഭവിക്കുകയും അതിൽ ഒരാൾക്ക് മരണമോ, പരിക്കോ സംഭവിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ തെളിവുകളൊന്നും ലഭിക്കാത്ത പക്ഷം അതിനെ ഹിറ്റ് ആന്റ് റൺ കേസുകളിൽ പെടുത്തും. കാർ ഡ്രൈവറിനെ കുറിച്ചുള്ള തെളിവുകളൊന്നും ലഭിച്ചില്ലെങ്കില്‍ ഗവൺമെന്റിന്റെ സൊളാറ്റിയം ഫണ്ടിൽ നിന്ന് ഒരു നിശ്ചിത തുക നഷ്ടപരിഹാരം നൽകേണ്ടതാണ്.

സെക്ഷൻ 161 പ്രകാരം അപകട മരണം സംഭവിക്കുകയാണെങ്കിൽ 25,000 രൂപ നഷ്ടപരിഹാരവും, പരിക്കേൽക്കുകയാണെങ്കിൽ 12,500 രൂപ നഷ്ടപരിഹാരവും നൽകേണ്ടതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ആക്സിഡന്റ് #accident
English summary
Reckless driver knocks down old man and drives around with body on roof
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X