ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

Written By:

ഓരോ ബ്രാന്‍ഡും വിപണിയില്‍ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ളത് ലോഗോകളിലൂടെയാണ്. ബ്രാന്‍ഡുകള്‍ ഉയര്‍ത്തിപിടിക്കുന്ന തത്വങ്ങളെ പ്രതിനിധീകരിക്കുകയാണ് ലോഗോകളിലൂടെ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നതും.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

റോള്‍സ് റോയ്‌സും, മെര്‍സീഡിസും മുതല്‍ ഇങ്ങ് ടാറ്റയും, മാരുതിയും വരെ സിഗ്നേച്ചര്‍ ലോഗോകളിലൂടെയാണ് വിപണിയില്‍ അറിയപ്പെടുന്നത്. വിപണിയില്‍ നാം ഇന്ന് കണ്ട് പരിചിതമായ കാര്‍ നിര്‍മ്മാതാക്കളുടെ ഐക്കോണിക് ലോഗോകള്‍ക്കെല്ലാം പറയാന്‍ ഓരോ പിന്നാമ്പുറ കഥകളുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

പ്രശസ്ത ബ്രാന്‍ഡുകളുടെ പ്രശസ്ത ലോഗോകള്‍ക്ക് പിന്നിലെ ചരിത്രം ഇവിടെ പരിശോധിക്കാം-

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • മെര്‍സീഡിസ് ബെന്‍സ്

ലോകത്തെ ബഹുഭൂരിപക്ഷം ജനതയും ഏറ്റവും എളുപ്പം തിരിച്ചറിയുക മെര്‍സീഡിസ് ബെന്‍സിന്റെ ലോഗോയാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഗ്രില്ലില്‍ മെര്‍സീഡിസിന്റെ വളയത്തിനുള്ളില്‍ നിലകൊള്ളുന്ന ത്രികോണ നക്ഷത്രം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത വാഹന പ്രേമികള്‍ അപൂര്‍വം മാത്രമാകും.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

മെര്‍സീഡിസിന്റെ സ്ഥാപകരില്‍ ഒരാളായ ഡെയ്മ്ലറുടെ ദൂരദര്‍ശനത്തെ (ambition of universal motorisation) പശ്ചാത്തലമാക്കിയാണ് മെര്‍സീഡിസന്റെ ലോഗോ രൂപം കൊണ്ടിട്ടുള്ളത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

കരയിലും, ജലത്തിലും, വായുവിലും സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനങ്ങളാണ് ഡെയ്മ്ലര്‍ എന്നും സ്വപ്‌നം കണ്ടിരുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

മെറ്റാലിക് ഗ്രെയ് കളറില്‍ മെര്‍സിഡീസ് അവതരിപ്പിച്ച ലോഗോ വിളിച്ചോതുന്നത് കമ്പനിയുടെ പാരമ്പര്യത്തെയും ലാളിത്യത്തെയുമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഒരു കാലത്ത് മെര്‍സീഡിസ് കാറുകളുടെ മുഖമുദ്രയായിരുന്നു ഗ്രില്ലുകള്‍ക്ക് മേലെയുള്ള കമ്പനിയുടെ ലോഗോ.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

എന്നാല്‍ കാലഘട്ടത്തിന് അനുസൃതമായ പരിണാമം അനിവാര്യമായി വന്നെത്തിയപ്പോള്‍, ഗ്രില്ലിന് മുകളില്‍ നിന്നും ലോഗോ ഗ്രില്ലിന് നടുവിലേക്കായി മാറ്റി സ്ഥാപിക്കപ്പെട്ടു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

മെര്‍സീഡിസിന്റെ ത്രികോണ നക്ഷത്രം വിപണിയ്ക്ക് എന്നും നല്‍കിയിട്ടുള്ളത് ഒരു പ്രത്യേക അനുഭൂതിയാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • ഔടി

മെര്‍സീഡിസിനെ പോലെ തന്നെ ആധുനിക ജനതയ്ക്കിടയില്‍ പ്രചാരത്തിലുള്ള ലോഗോയാണ് ഔടിയുടേത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഔടിയുടെ കൂട്ടിച്ചേര്‍ത്ത നാല് വളയങ്ങള്‍ക്ക് പിന്നിലുമുണ്ട് ഒരു ചരിത്രം. നാല് സ്വതന്ത്ര കാര്‍നിര്‍മാതാക്കളുടെ ലയനമാണ് ഔടി ലോഗോ ചിത്രീകരിക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഔടി, ഹോര്‍ച്ച്, ഡികെഡബ്ല്യു, വാണ്ടറര്‍ എന്നീ നാല് കാര്‍ നിര്‍മാതാക്കള്‍ ലയിച്ചാണ് ഔടി രൂപം കൊണ്ടത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിന്റെ നായകരെന്ന് വിശേഷിപ്പിക്കുന്ന ഓഗസ്റ്റ് ഹോര്‍ച്ചാണ് ഹോര്‍ച്ച്, പഴയ ഔടി കമ്പനികള്‍ സ്ഥാപിച്ചത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ബൈസൈക്കിൾ, മോട്ടോര്‍ സൈക്കിളുകളിലൂടെയാണ് വാണ്ടറര്‍ വാഹന ലോകത്തേക്ക് കടക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഏറെ കഴിഞ്ഞ് 1913 ലാണ് വാണ്ടററില്‍ നിന്നും കാര്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. യുദ്ധകാലഘട്ടത്തിൽ വാണ്ടററിൽ നിന്നുള്ള വാഹനങ്ങൾക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ലയനത്തില്‍ ഏര്‍പ്പെട്ട നാലാമത്തെ നിര്‍മ്മാതാവായ ഡികെഡബ്ല്യുവും മോട്ടോർസൈക്കിൾ നിര്‍മ്മാണത്തിലൂടെയാണ് കടന്ന് വന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

പിന്നീട് 1920 കളിലാണ് ഡികെഡബ്ല്യുവില്‍ നിന്നും കാറുകള്‍ വന്നെത്തി തുടങ്ങിയത്. ഡികെഡബ്ല്യുവിന്റെ മോഡലുകൾക്ക് പക്ഷെ പ്രചാരം നേടാൻ സാധിച്ചിരുന്നില്ല.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • ബിഎംഡബ്ല്യു

ഓട്ടോ ലോകത്ത് ബിഎംഡബ്ല്യുവിന്റെ ലോഗോയെ ചുറ്റിപറ്റിയാണ് ഏറെ അഭ്യൂഹവും നിലകൊള്ളുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ബിഎംഡബ്ല്യുവില്‍ കാണുന്ന വൃത്തത്തിന് ഉള്ളില്‍ കറങ്ങുന്ന പ്രോപല്ലറാണെന്ന സങ്കല്‍പമാണ് മിക്കവരും പുലര്‍ത്തുന്നത്. എന്നാല്‍ ഇത് തെറ്റാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ജന്മനാടായ ബവേറിയയുടെ ദേശീയ പതാകയും നിറങ്ങളുമാണ് ബിഎംഡബ്ല്യുവിന്റെ ലോഗോയില്‍ പ്രതിപാദിക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

റാപ് മോട്ടോര്‍ വര്‍ക്ക് എന്ന കമ്പനിയില്‍ നിന്നുമാണ് ബിഎംഡബ്ല്യുവിന്റെ ജനനം. വൃത്തത്തിനുള്ളില്‍ കറുത്ത കുതിരയെയാണ് റാപ് മോട്ടോര്‍ വര്‍ക്ക് ലോഗോയായി അന്ന് സ്വീകരിച്ചിരുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

പിന്നീട് ബിഎംഡബ്ല്യു റാപ് മോട്ടോർ വർക്ക്സിൽ നിന്നും വേർതിരിഞ്ഞ് സ്വന്തമായി കമ്പനി ആരംഭിക്കുകയായിരുന്നു. സമാനമായ ലോഗോയാണ് ബിഎംഡബ്ല്യു ആരംഭത്തിൽ പിന്തുടർന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

എന്നാല്‍ നിയമ തടസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ബവേറിയന്‍ പതാകയുടെ നീലയും വെള്ളയും നിറങ്ങൾ ബിഎംഡബ്ല്യു ലോഗയിലേക്ക് വന്നെത്തി.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

1929 ല്‍ പുറത്ത് വന്ന ബിഎംഡബ്ല്യുവിന്റെ പരസ്യമാണ് യഥാര്‍ത്ഥത്തില്‍ ലോഗോയിന്മേലുള്ള തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടയാക്കിയത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

കറങ്ങുന്ന പ്രോപല്ലറില്‍ ബിഎംഡബ്ല്യു എന്ന് തെളിഞ്ഞ് വരുന്നതായാണ് പരസ്യത്തില്‍ അന്ന് ഉള്‍പ്പെടുത്തിയിരുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

എന്നാല്‍ വിമാനത്തിന്റെ പ്രോപല്ലറുകളുമായി ബിഎംഡബ്ല്യുവിന്റെ ലോഗോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വക്താവ് പ്ലക്കിന്‍സ്‌കി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • ലംമ്പോര്‍ഗിനി

ലംമ്പോര്‍ഗിനിയുടെ സ്ഥാപകന്‍ ഫെറൂസിയോ ലംമ്പോര്‍ഗിനിയുടെ സോഡിയാക് ചിഹ്നത്തില്‍ നിന്നുമാണ് പോര് കാളയുടെ ലോഗോ രൂപം പ്രാപിക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഫെറൂസിയോ ലംമ്പോര്‍ഗിനിയുടെ കാളപ്പോരിലുള്ള കമ്പവും ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംമ്പോര്‍ഗിനിയില്‍ കാളയുടെ ലോഗോ വന്നെത്തിയതിന് നിർണായകമായി.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ലോഗോയില്‍ നല്‍കിയിരിക്കുന്ന സ്വര്‍ണ നിറം ലംമ്പോർഗിനിയുടെ മികവിനെയും ആഢംബരത്തെയും സൂചിപ്പിക്കുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

അതേസമയം ലോഗോയിലെ കറുപ്പ് കരുത്തിനെയും പാരമ്പര്യത്തെയും പ്രൗഢിയെയുമാണ് വ്യക്തമാക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

പ്രശസ്ത പോര് കാളകളുടെ പേരാണ് ലംമ്പോര്‍ഗിനി മോഡലുകള്‍ക്ക് നല്‍കി വരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

1962 ല്‍ പ്രശസ്ത സ്പാനിഷ് പോര് കാളയായ ഡോണ്‍ എഡ്വാര്‍ഡോ മിയൂറയില്‍ മതിപ്പുളവായാണ് താന്‍ സ്ഥാപിക്കാന്‍ പോകുന്ന കാര്‍ കമ്പനിക്ക് ഫെറൂസിയോ ഇത്തരത്തില്‍ ലോഗോ നല്‍കിയത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • ഫെരാരി

മെര്‍സിഡീസ് കഴിഞ്ഞാല്‍ ഏറ്റവും പ്രശസ്തമായ ലോഗോ ഫെരാരിയുടെ ചാടി നില്‍ക്കുന്ന കുതിരയാണ്. ഇതിന് പിന്നിലും ഒരു ചെറിയ കഥയുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഇറ്റാലിയന്‍ വ്യോമ സേനയിലെ യുദ്ധ നായകന്‍ കൗണ്ട് ഫ്രാന്‍കിസ്‌കോ ബറാക്കയുടെ വിമാനത്തിന്റെ ചട്ടക്കൂടില്‍ നിന്നുമുള്ള ലോഗോ ഫെരാരി കടമെടുത്തതാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഫ്രാന്‍കിസ്‌കോയുടെ കുതിര ചിഹ്നം ഉപയോഗിക്കുന്നത് ഭാഗ്യം കൊണ്ട് വരുമെന്ന പ്രചരണം കേട്ടതിന്റെ പശ്ചാത്തലത്തിലാണ് എന്‍സോ ഫെരാരി ഇതേ ലോഗോ സ്വീകരിക്കാന്‍ കാരണമായത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ലോഗോയുടെ നിറങ്ങളില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെരാരി പക്ഷെ, കുതിരയെ കറുത്തതായി തന്നെ നിലനിര്‍ത്തി.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫ്രാന്‍കിസ്‌കോ ബറാക്കയോടുള്ള ആദരവാണ് കറുത്ത് കുതിര സൂചിപ്പിക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • പോര്‍ഷ

1950 കളിലാണ് ഫെര്‍ഡിനാന്‍ഡ് പോര്‍ഷയും മകന്‍ ഫെറിയും പുത്തന്‍ ലോഗയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

നാപ്കിനില്‍ നിന്നുമാണ് ഫെറി പോര്‍ഷ, പോർഷയുടെ പുതിയ ലോഗോ കണ്ടെത്തിയതെന്ന പ്രചാരം ശക്തമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

അതേസമയം, പോര്‍ഷ എഞ്ചിനീയര്‍ ഫ്രാന്‍സ് സാവര്‍ റെയ്മസ്പിയബാണ് ലോഗോയ്ക്ക് പിന്നിലെന്ന മറുവാദവുമുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

എന്നാല്‍ കുതിര വളര്‍ത്തലില്‍ ഏറെ പ്രശസ്തമായ ജര്‍മന്‍ നഗരം സ്റ്റട്ട്ഗാര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഫെരാരി ലോഗോയിലെ കുതിര പിറന്നതെന്ന കാര്യത്തില്‍ മാത്രം ഒരു സംശയവുമില്ല.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • ഫോക്‌സ് വാഗന്‍

കാര്‍ ലോഗോകളില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ് ഫോക്‌സ് വാഗന്റേത്. എന്നാല്‍ ഫോക്‌സ് വാഗന്റെ ലോഗയെ ചുറ്റിപറ്റി ഏറെ ആരോപണങ്ങളും നിലകൊള്ളുന്നുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

പോര്‍ഷ എഞ്ചിനീയര്‍ ഫ്രാന്‍സ് സാവറാണ് ഫോക്‌സ് വാഗന്‍ ലോഗോ രൂപകല്‍പന ചെയ്തതെന്ന് ഒരുപക്ഷം വാദിക്കുമ്പോള്‍, മാര്‍ട്ടിന്‍ ഫ്രെയറാണ് ലോഗോയ്ക്ക് പിന്നിലെന്ന് മറപക്ഷവും വാദിക്കുന്നു.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ലോഗോയിലെ ബ്ലൂ കളര്‍ പ്രതിനിധാനം ചെയ്യുന്നത് ഫോക്‌സ് വാഗന്റെ മികവും തികവുമാണ്. വെള്ള നിറം സൂചിപ്പിക്കുന്നത് ഫോക്സ് വാഗന്റെ ശുദ്ധതയും മനോഹാരിതയുമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

1996-2000 കാലഘട്ടത്തിന് ഇടയില്‍ ഒട്ടേറെ മാറ്റങ്ങളാണ് ലോഗോയ്ക്ക് മേല്‍ ഫോക്സ് വാഗൻ വരുത്തിയത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • വോള്‍വോ

അതിശക്തമായ തത്വങ്ങളാണ് വോള്‍വോ ലോഗോ രാജ്യാന്തര ഒാട്ടോ വിപണിക്ക് മുമ്പിൽ കാഴ്ചവെക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഇരുമ്പ് വളയത്തില്‍ മുകളില്‍ വലത് ദിശയിലേക്കായി നല്‍കിയിട്ടുള്ള അമ്പ് ചിഹ്നം പ്രതിനിധാനം ചെയ്യുന്നത് യുദ്ധ ദേവനെയും പുരുഷത്വത്തിനെയുമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മോഡലുകളാണ് എന്നും വോള്‍വോയിൽ നിന്നും വരുന്നത്. അതിനാൽ വോൾവോ ഒരുക്കുന്ന വിശ്വാസ്യതയിൽ വിപണിയ്ക്ക് പൂർണ വിശ്വാസമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

എന്നാല്‍ വോള്‍വോ എന്ന വാക്കിന്റെ അര്‍ത്ഥം എന്തെന്ന് അറിയുമോ? അര്‍ത്ഥം 'I Roll' എന്നാണ്. ഇതിൽ ആശയക്കുഴപ്പം തോന്നിയേക്കാം.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ബെയറിംഗുകളുടെ ഉത്പാദകരായാണ് വോള്‍വോ ആദ്യം കടന്നെത്തിയത്. അതിനാല്‍ വോള്‍വോ എന്ന വാക്ക് കമ്പനിക്ക് എത്രമാത്രം അര്‍ത്ഥവത്താണെന്ന് ഇപ്പോൾ വ്യക്തമാകും.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • ജാഗ്വാര്‍

കുതിച്ച് ചാടുന്ന ജാഗ്വാര്‍ ചിഹ്നം ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ ജാഗ്വാറിന്റെ പാരമ്പര്യത്തെ വിളിച്ചോതുന്നതാണ്. വേഗത, കരുത്ത്, ഊര്‍ജ്ജം എന്നിവയെയാണ് ലോഗോ സൂചിപ്പിക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ബ്ലാക്, മെറ്റാലിക് ഗ്രെയ്, ഗോള്‍ഡ് നിറങ്ങളില്‍ ജാഗ്വാറിന്റെ ലോഗോകള്‍ കാണാപ്പെടാറുണ്ട്. ബ്ലാക് നിറം ജാഗ്വാറിന്റെ മനോഹാരിതയെയും, പ്രൗഢിയെയും, മികവിനെയുമാണ് വ്യക്തമാക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

വൈറ്റ് മെറ്റാലിക് ഗ്രെയും ഗോള്‍ഡും സൂചിപ്പിക്കുന്നത് കമ്പനിയുടെ ലാളിത്യത്തെയും ആധുനികതയെയും തികവിനെയുമാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

അടുത്ത കാലം വരെ റോള്‍സ് റോയ്‌സിലേതിന് സമാനമായി ഗ്രില്ലിന് മുകളിലായാണ് ജാഗ്വാറിന്റെ ലോഗോ സ്ഥിതി ചെയ്തിരുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം
  • അല്‍ഫ റോമിയോ

ലോക ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട ഇറ്റാലിയന്‍ നിര്‍മാതാക്കളാണ് ആല്‍ഫ റോമിയോ. 1910 ലാണ് ആല്‍ഫ റോമിയോയുടെ ലോഗോ രൂപം കൊളളുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

വെള്ളയില്‍ റെഡ് ക്രോസോട് കൂടിയ ആല്‍ഫ റോമിയോയുടെ ലോഗോ ചിത്രീകരിക്കുന്നത് മിലാനെയാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

മിലാനാണ് ആല്‍ഫ റോമിയോയുടെ ജന്മദേശം എന്നത് തന്നയാണ് ലോഗോ ഇത്തരത്തിൽ ചിത്രീകരിക്കാൻ കാരണം.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മറ്റൊന്നാണ്. ലോഗോയുടെ വലത് ഭാഗത്ത് നല്‍കിയിരിക്കുന്നത് മനുഷ്യനെ വിഴുങ്ങുന്ന സര്‍പ്പത്തെയാണ്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

എന്നാൽ യഥാർത്ഥത്തിൽ ഇവിടെ സര്‍പ്പം വിഴുങ്ങുകയല്ല, മറിച്ച് സര്‍പ്പത്തിന്റെ വായില്‍ നിന്നും പുറത്ത് വരുന്ന മനുഷ്യനെയാണ് ചിത്രീകരിച്ചിട്ടുള്ളത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

ഒാട്ടോ വിപണിയിലെ പരിണാമത്തെയാണ് ഇത്തരത്തില്‍ ആല്‍ഫ റോമിയോ ഇവിടെ ശക്തമായ ചിഹ്നങ്ങളിൽ സൂചിപ്പിക്കുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

അതേസമയം, ഫെരാരിയുടെയും പോര്‍ഷയുടെ കുതിരകള്‍ ഒരുപോലെയിരിക്കുന്നതിന് കാരണമെന്തെന്ന് നിങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടാകാം. കുതിരകള്‍ക്ക് പിന്നിലെ സമാനത ഇപ്പോഴും ഓട്ടോ ലോകത്ത് ചുരളഴിയാത്ത രഹസ്യമായാണ് തുടരുന്നത്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

കൗണ്ട് ബറാക്കയുടെ വിമാനത്തില്‍ കാണപ്പെട്ടത് യഥാര്‍ത്ഥത്തില്‍ സ്റ്റട്ട്ഗാര്‍ട്ടില്‍ നിന്നുള്ള ലോഗോയാണെന്ന് 'റോഡ് ടു സഫന്‍ഹൗസ'നില്‍ ഡെന്നിസ് അഡ്‌ലര്‍ പറയുന്നുണ്ട്.

ഓരോ ലോഗോയ്ക്കും പറയാനുണ്ട് ചില കഥകള്‍; കാര്‍ ലോഗോകളുടെ ചരിത്രം

എന്നാല്‍ ഇറ്റാലിയന്‍ യുദ്ധ വിമാനത്തില്‍ ജര്‍മന്‍ കുതിരയുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു.

കൂടുതല്‍... #കൗതുകം #off beat
English summary
Car Logos History: Ten Iconic Car Emblems With Great Tales To Tell in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more