ഹിറ്റ്‌ലറിന്റെ കള്ളി വെളിച്ചത്ത്; 70 വർഷം പഴക്കമുള്ള രഹസ്യ കാർശേഖരം വെളിപ്പെട്ടു!!

Written By:

ലോകത്തെ തന്നെ വിറപ്പിച്ച നായകനായിരുന്നു അഡോൾഫ് ഹിറ്റ്ലർ. നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ തലവൻ ആയിരുന്ന ഹിറ്റ്‌ലർ ഊർജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ വേഴ്സായി ഉടമ്പടിയെ ആക്രമിച്ചും ജർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ജനപ്രീതി വർദ്ധിപ്പിച്ചത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

ഇതിലൂടെ ഹിറ്റ്‌ലർ നാസി പ്രചാരണം ശക്തിപ്പെടുത്തി.ഹിറ്റ്‌ലർ ആണ് നാസിസത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്. പിന്നീട് ജർമ്മൻ വിപുലീകരണം എന്ന ഒറ്റൊരു ലക്ഷ്യമായി ഹിറ്റ്ലറിന്. ഈ നീക്കമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ 1940ൽ ആയിരുന്നു ഹിറ്റ്ലറിന്റെ നേതൃത്വത്തിൽ ജർമ്മൻപ്പട ഫ്രാൻസിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയത്. ആറാഴ്ചക്കുള്ളിൽ ഫ്രാൻസ് മുഴുവൻ ഹിറ്റ്ലറിന്റെ അധീനതയിലായി തീർന്നു.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

രണ്ടാം ലോകയുദ്ധ വേളയിൽ നാസിപ്പട പിടിച്ചെടുത്ത കാറുകളെല്ലാം ഒരു ഖനിയിൽ ഉപേക്ഷിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ഈ കാർ ശേഖരം ലോകത്തിന് മുന്നിൽ വെളിപ്പെട്ടതെങ്ങനെയെന്ന് കൂടുതൽ വായിച്ചറിയാം.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

ബെൽജിയത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കായിക പരിശീലകനായി പ്രവർത്തിച്ചുവരുന്ന വിന്റ്സെന്റ് മൈക്കിൾ ഫ്രാൻസിലെ ഖനികൾ തിരഞ്ഞുപിടിച്ച് നടത്തിയ പരിവേഷണത്തിലാണ് തുരുമ്പെടുത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട വളരെയേറെ പഴക്കമുള്ള നിരവധി കാറുകളുടെ വൻ ശേഖരം കണ്ടെത്തിയത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

നാസി ഭരണത്തലവനായ ഹിറ്റ്ലർ ഫ്രാൻസ് കീഴടക്കിയപ്പോൾ പിടിച്ചെടുത്ത കാറുകളായിരുന്നു ഇവയെല്ലാം.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

രണ്ടാം ലോകമഹായുദ്ധം നടന്നക്കുന്ന വേളയിൽ ശത്രുക്കൾ പിടിച്ചെടുക്കുമോ എന്ന ഭയത്താൽ ഹിറ്റ്ലർ ഒളിപ്പിച്ചുവച്ചിരുന്നതായി കണക്കാക്കപ്പെടുന്ന കാറുകളാണ് പരിവേഷണ ഭാഗമായി കണ്ടെടുത്തിരിക്കുന്നത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

ഈ കാർ ശേഖരങ്ങളെല്ലാം കണ്ടപ്പോൾ എഴുപത് വർഷം പിന്നിലേക്ക് എത്തിപ്പെട്ടതുപോലെയാണ് തോന്നിയെന്നാണ് മൈക്കിൾ പറയുന്നത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

ലോകയുദ്ധ കാലത്ത് കാറുകളെ രഹസ്യമായി സൂക്ഷിക്കുന്നതിനായിരുന്നു ഹിറ്റ്ലർ മദ്ധ്യ ഫ്രാൻസിലുള്ള ഈ ഖനി മുഖ്യമായും ഉപയോഗിച്ചിരുന്നത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായിരിക്കാം കാറുകളെ രഹസ്യമായി ഗുഹകളിൽ കൊണ്ട് തള്ളിയതെന്നും യുദ്ധമവസാനിച്ചപ്പോൾ ഇക്കാര്യം മറന്നതാകാം കാറുകൾ ഈ നിലയിൽ ഉപോക്ഷിക്കാൻ കാരണമെന്നും വിശ്വസിച്ചുപോരുന്നു.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

യുദ്ധക്കാലങ്ങളിൽ അക്രമികളിൽ നിന്നും പിടിച്ചെടുത്ത കാറുകൾ നാസി ഭരണത്തലവന്മാരുടേയും സൈനികരുടേയും ഗതാഗത്തിനായിരുന്നു മുഖ്യമായും ഉപയോഗിച്ചിരുന്നത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

1940 കാലയളിവിൽ രണ്ടാം ലോകയുദ്ധം നടക്കുന്ന വേളയിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾ അഞ്ച് വർഷങ്ങൾക്ക് ശേഷം യുദ്ധമവസാനിച്ചപ്പോഴും തിരികെയെടുക്കാത്തതിനാലാണ് ഈ ഭാഗം ഇന്നൊരു കാർ ശവപ്പറമ്പായി മാറിയത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

പിന്നീട് ഈ ഖനിയുടെ ഉടമയാണെന്ന് പറയപ്പെടുന്നൊരു വ്യക്തി സ്വന്തമായിട്ടുള്ള ചില കാറുകൾ ഇക്കൂട്ടത്തിൽ കൊണ്ടുതള്ളുകയും പിന്നീട് ഇവയിൽ ചിലതെല്ലാമെടുത്ത് ലേലം ചെയ്തതായും പറയപ്പെടുന്നു.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

അതിൽ ശേഷിച്ച കാറുകളെല്ലാം തുരുമ്പെടുത്ത് വെറും ചട്ടകൂടായി മാറിയിരിക്കുന്നു. വർഷങ്ങൾ പഴക്കമുള്ള കാറുകളാണ് തുരുമ്പെടുത്ത നിലയിൽ ഉപയോഗശൂന്യമായിരിക്കുന്നത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

പല കാറുകളും തുരുമ്പെടുത്ത് നിറം മങ്ങിയപ്പോൾ അതിൽ നീല നിറത്തിലുള്ള കാർ മാത്രമാണ് വർഷങ്ങൾ കഴിഞ്ഞും നിറത്തിന് മങ്ങലേൽക്കാതെ അതെപടി നിലനിന്നിട്ടുള്ളതായി കണ്ടെത്തിയത്.

ഹിറ്റ്ലറിന്റെ കറുത്ത മുഖം വെളിച്ചത്തായി; 70 വർഷം പഴക്കമുള്ള ഹിറ്റ്ലറിന്റെ രഹസ്യ കാർശേഖരം!!

ഇത്തരത്തിൽ അറിയപ്പെടാതെ ഖനികളിലും ഗുഹകളിലും മറ‍ഞ്ഞിരിക്കുന്ന വസ്തുക്കളെ ലോകത്തിനു മുന്നിലെത്തിക്കാനുള്ള തന്റെ പരിവേഷണം തുടരുമെന്ന് മൈക്കിൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

കൂടുതല്‍... #കാർ #car
English summary
Hidden From Hitler But Ravaged By Time — Incredible Stash Of Cars Found In Quarry
Please Wait while comments are loading...

Latest Photos