ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

Written By:

ഇന്ന്, ഇന്ത്യന്‍ വിപണിയില്‍ കാറുകള്‍ക്ക് തീരെ പഞ്ഞമില്ല. പുത്തന്‍ അവതാരങ്ങളുമായി കളം നിറയുന്ന നിര്‍മ്മാതാക്കളും, മോഡലുകള്‍ തമ്മിലുള്ള മത്സരത്തിനിടെ ഏത് തെരഞ്ഞെടുക്കണം എന്ന സംശയത്തില്‍ കുഴങ്ങുന്ന ഉപഭോക്താക്കളും ഇപ്പോള്‍ പതിവ് ചിത്രമാണ്.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

എന്നാല്‍ ഇന്ത്യന്‍ മണ്ണിൽ വേരുറയ്ക്കാതെ പോയ ഒരുപിടി കാറുകളുടെ കഥയും വിപണിയ്ക്ക് പറയാനുണ്ട്. വില്‍പനയില്‍ പിന്നോക്കം പോയത് കൊണ്ട്, വമ്പന്മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ പോയത് കൊണ്ട്, കാലങ്ങള്‍ക്ക് മുമ്പെ സഞ്ചരിച്ചത് കൊണ്ട്.. കാരണങ്ങള്‍ അങ്ങനെ പലതാണ്. ഇന്ത്യന്‍ വിപണി കണ്ട വലിയ ചില പരാജയങ്ങള്‍ —

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

സിപാനി ഡോള്‍ഫിന്‍ (1982-1990)

കര്‍ണാടകയില്‍ നിന്നുള്ള സിപാനി ഓട്ടോമൊബൈല്‍സിനെ കുറിച്ച് കേട്ടവര്‍ ചുരുക്കമായിരിക്കും. ബാദല്‍ പോലുള്ള മുചക്ര കാറുകളിലൂടെയാണ് സിപാനി ഓട്ടോമൊബൈല്‍സ് ഇന്ത്യന്‍ വിപണിയില്‍ കടന്നുകൂടിയത്.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

1982 ല്‍ ഡോള്‍ഫിനിലൂടെ ഫോര്‍-വീലര്‍ പരിവേഷം നേടിയെടുത്ത സിപാനിയ്ക്ക് പക്ഷെ ഏറെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഓള്‍-ഗ്ലാസ് ഫൈബര്‍ ബോഡിയാണ് സിപാനി ഡോള്‍ഫിന് വിനയായത്. മാരുതി 800 ന്റെ പ്രചാരം വര്‍ധിച്ചതും സിപാനി ഡോള്‍ഫിനെ പിന്നോട്ടടിച്ചു.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

റോവര്‍ മൊണ്‍ടെഗോ (1991-1995)

അവതരിപ്പിച്ച എല്ലാ കാറുകളും ദുരന്തമായാലോ? സിപാനി ഓട്ടോമൊബൈൽസിന് സംഭവിച്ചത് ഇതാണ്. ഡോള്‍ഫിന്‍, മൊണ്‍ടാന, D1 പോലുള്ള ഫൈബര്‍ ഗ്ലാസ് കാറുകളുടെ പരാജയത്തിന് പുറമെ റോവര്‍ മൊണ്‍ടെഗോയുടെ പരാജയവും സിപാനി ഓട്ടോമൊബൈല്‍സിനെ പാടെ തകര്‍ത്തു.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

ഇന്ത്യയുടെ ആദ്യ ആഢംബര കാറായാണ് റോവര്‍ മൊണ്‍ടെഗോയെ സിപാനി അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, പവര്‍ സ്റ്റീയറിംഗ്, പവർ വിന്‍ഡോസ്, എസി മുതലായ എല്ലാ ആഢംബരങ്ങള്‍ക്കും ഒപ്പമാണ് 1991 ല്‍ കാര്‍ എത്തിയതും. പക്ഷെ, 11 ലക്ഷം രൂപ എന്ന പ്രൈസ് ടാഗ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ സങ്കല്‍പങ്ങള്‍ക്കും മേലെയായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

സ്റ്റാന്‍ഡേര്‍ഡ് 2000 (1985-1988)

കേവലം മൂന്ന് വര്‍ഷം കൊണ്ട് പാടെ അപ്രത്യക്ഷമായ കാറാണ് സ്റ്റാന്‍ഡേര്‍ഡ് 2000. ചെന്നൈ ആസ്ഥാനമായ സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സാണ് മോഡലിന്റെ ഉപജ്ഞാതാക്കള്‍.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

റോവല്‍ SD1 ല്‍ നിന്നും അപ്പാടെ പകര്‍ത്തിയതാണ് സ്റ്റാന്‍ഡേര്‍ 2000 ന്റെ ബോഡി. 2.2 ലക്ഷം രൂപ പ്രൈസ് ടാഗില്‍ അവതരിച്ച സ്റ്റാന്‍ഡേര്‍ഡ് 2000, ബജറ്റില്‍ ഒതുങ്ങുന്ന ആഢംബര കാറായി അറിയപ്പെട്ടു.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

എന്നാല്‍ പരിതാപകരമായ എഞ്ചിനും, ഗിയര്‍ബോക്‌സും, ഇന്ധനക്ഷമതയും സ്റ്റാന്‍ഡേര്‍ 2000 ന് അകാലചരമം ഒരുക്കി.

മാരുതി ബലെനോ ആള്‍ട്യൂറ (2002-2005)

മാരുതി രുചിച്ച പരാജയമാണ് ബലെനോ ആള്‍ട്യൂറ. മാരുതി ബലെനോയുടെ സ്‌റ്റേഷന്‍വാഗണ്‍ പതിപ്പാണ് ആള്‍ട്യൂറ.

Recommended Video - Watch Now!
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

വിപണിയില്‍ ബലെനോ തന്നെ ശരാശരി പ്രകടനം കാഴ്ചവെയ്ക്കവെ, മാരുതി അവതരിപ്പിച്ച ബലെനോ ആള്‍ട്യൂറ അമ്പെ പരാജയപ്പെടുകയായിരുന്നു. 7.5 ലക്ഷം രൂപ എന്ന പ്രൈസ് ടാഗായിരുന്നു ഇവിടെ മാരുതിയ്ക്ക് തിരിച്ചടിയായത്. 2005 ല്‍ ഔദ്യോഗികമായി ആള്‍ട്യൂറ പതിപ്പിനെ മാരുതി പിന്‍വലിച്ചു.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

മഹീന്ദ്ര വൊയേജര്‍ (1997-2000)

മാരുതി ഒമ്‌നിയ്ക്ക് കടിഞ്ഞാണിടാനാണ് വൊയേജറുമായി മഹീന്ദ്ര എത്തിയത്. മിത്സുബിഷിയുമായുള്ള സഹകരണത്തില്‍ മഹീന്ദ്ര അവതരിപ്പിച്ച വൊയേജറില്‍, പ്യൂഷോയുടെ 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

ആവശ്യത്തിലേറെ ഇന്റീരിയര്‍ സ്‌പെയ്‌സും, കംഫോര്‍ട്ടും, ഡ്യൂവല്‍ റോ കണ്ടീഷണിംഗും നല്‍കിയ ഇന്ത്യയുടെ ആദ്യ എംയുവിയായിരുന്നു വൊയേജര്‍. 5 ലക്ഷം രൂപ വിലയില്‍ എത്തിയ വൊയേജറിന് പക്ഷെ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

പിഎഎല്‍ പ്യൂഷോ 309 (1994-1997)

1994 ല്‍, പ്രീമിയര്‍ ഓട്ടോമൊബൈല്‍സുമായുള്ള പങ്കാളിത്തത്തിലാണ് പ്യൂഷോ 309 വിപണിയില്‍ അവതരിച്ചത്. ആദ്യ വരവ് തന്നെ ഇന്ത്യന്‍ വിപണിയില്‍ തരംഗവും ഒരുക്കി.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

സ്വപ്‌നതുല്യമായ തുടക്കം നേടിയിട്ടും പ്യൂഷോ 309 നെ മാര്‍ക്കറ്റ് ചെയ്യാനും, മികച്ച സര്‍വീസ് ബാക്ക്അപ് നല്‍കാനും കമ്പനി തയ്യാറായില്ല. ഇതാണ് മോഡലിന്റെ പരാജയത്തിന് വഴിതെളിച്ചതും.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

ഒപെല്‍ വെക്ട്ര (2002-2004)

D-സെഗ്മന്റ് കൈയ്യടക്കാനുള്ള സാധ്യത തട്ടിത്തെറിപ്പിച്ച കഥയാണ് ഒപെല്‍ വെക്ട്രയ്ക്ക് പറയാനുള്ളത്. 2002 ല്‍, 16 ലക്ഷം രൂപ പ്രൈസ് ടാഗുമേന്തിയാണ് വെക്ട്ര അവതരിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

അത്യാധുനിക സാങ്കേതികത വീമ്പ് പറഞ്ഞെത്തിയ വെക്ട്രയ്ക്ക് പക്ഷെ ഇന്ത്യന്‍ സാഹചര്യത്തില്‍ പിഴച്ചു. ഭൂരിപക്ഷം വെക്ട്രകളും ഇടവേളകളില്‍ സര്‍വീസ് സ്റ്റേഷനുകളില്‍ സമയം ചെലവിട്ടതോട് കൂടി, മോഡല്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

ഫോര്‍ഡ് മൊണ്‍ടിയോ (2002-2007)

ഇന്ത്യന്‍ ആഢംബര ശ്രേണിയിലേക്കുള്ള ഫോര്‍ഡിന്റെ ചുവട് വെയ്പായിരുന്നു മൊണ്‍ടിയോ. രാജ്യാന്തര വിപണിയില്‍ വിജയം കൈവരിച്ച മോഡലിന് പക്ഷെ ഇന്ത്യയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

അക്കോര്‍ഡില്‍ നിന്നും കാമ്രിയില്‍ നിന്നും നേരിട്ട മത്സരവും മൊണ്‍ടിയോയ്ക്ക് തിരിച്ചടിയേകി. 142 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 128 bhp കരുത്തേകുന്ന ഡ്യൂറാടോര്‍ഖ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് മൊണ്‍ടിയോ എത്തിയിരുന്നത്.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

സാന്‍ സ്‌റ്റോം (1998)

ഇന്ത്യയുടെ ആദ്യ കണ്‍വേര്‍ട്ടബിള്‍ കാറാണ് സാന്‍ സ്‌റ്റോം. ഇന്ത്യന്‍ വിപണിയ്ക്ക് കണ്‍വേര്‍ട്ടബിളുകളെയും, കൂപ്പെകളെയും പരിചയപ്പെടുത്താനുള്ള ശ്രമമാണ് സാന്‍ മോട്ടോര്‍സ് നടത്തിയത്.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

വിജയ് മല്യയ്ക്ക് കീഴിലുള്ള കിംഗ്ഫിഷറാണ് സാന്‍ മോട്ടോര്‍സിനെ നയിച്ചിരുന്നതും. പൂര്‍ണമായും ഫൈബര്‍ ഗ്ലാസില്‍ ഒരുങ്ങിയ ടൂ-സീറ്റര്‍ കാറാണ് സാന്‍ സ്റ്റോം.

ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകള്‍

ഇന്നും ഗോവയിലുള്ള സാന്‍ മോട്ടോര്‍സില്‍ നിന്നും കാറിനെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ കുറച്ച് കാലങ്ങളായി ഒരു ഉപഭോക്താവിനെ പോലും നേടാന്‍ സാന്‍ സ്‌റ്റോമിന് സാധിച്ചിട്ടില്ല.

Image Source: TeamBHP, Dayerses.com, aronline.co.uk

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
The Big List Of Flop Cars In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more